ഹൃദ്രോഗത്തെ ഭയക്കേണ്ട ദീര്‍ഘായുസ്സോടെ ജീവിതം: ചുവന്ന നിറത്തിലുള്ള പഴങ്ങള്‍ അത്ഭുതമാണ്

ഇന്നത്തെ കാലത്ത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ വളരെ കൂടുതലാണ്. ഹൃദ്രോഗ സംബന്ധമായ അവസ്ഥകള്‍ വര്‍ദ്ധിച്ച് വരുന്നതിനാല്‍ പലപ്പോഴും ഗുരുതരമായ പ്രതിസന്ധികളാണ് ഈ സമയം ഉണ്ടാവുന്നതും. പലരുടേയും ജീവിത രീതിയും ഭക്ഷണരീതിയും എല്ലാം തന്നെയാണ് ഹൃദയാരോഗ്യത്തെ പ്രശ്‌നത്തിലാക്കുന്നത്. ഭക്ഷണത്തിന്റെ കാര്യത്തിലെ അശ്രദ്ധ, വ്യായാമമില്ലായ്മ, മാനസിക സമ്മര്‍ദ്ദം, വിശ്രമമില്ലാത്ത ജോലി എല്ലാം നമ്മുടെ ഹൃദയത്തെ പ്രതിസന്ധിയിലാക്കുന്നു. എന്നാല്‍ ആരോഗ്യകരമായ ഹൃദയമാണ് നിങ്ങള്‍ക്ക് വേണ്ടത് എന്നുണ്ടെങ്കില്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കാം.

അതിനായി ചുവന്ന പഴങ്ങള്‍ ധാരാളം കഴിക്കുന്നത് നല്ലതാണ്. എന്നാല്‍ ചുവന്ന നിറത്തില്‍ പെട്ട ഏതൊക്കെ പഴങ്ങളാണ് ഹൃദയത്തിന്റെ ആരോഗ്യത്തെ മികച്ചതാക്കുന്നത് എന്നത് പലര്‍ക്കും അറിയില്ല. അതിനെക്കുറിച്ചാണ് ഈ ലേഖനം. ചുവന്ന പഴങ്ങളില്‍ അവശ്യ വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ആരോഗ്യത്തോടെ ജീവിതകാലം മുഴുവന്‍ കഴിയാന്‍ സഹായിക്കുകയും ചെയ്യുന്നു. ഏതൊക്കെയാണ് ഇത്തരത്തിലുള്ള പഴങ്ങള്‍ എന്ന് നോക്കാം.

Top Five Red Fruits
Photo Credit: Meta AI Generated

തക്കാളി
ആരോഗ്യത്തിന്റെ കാര്യത്തില്‍ ഏറ്റവും മികച്ച നില്‍ക്കുന്ന പച്ചക്കറികളില്‍ ഒന്നാണ് തക്കാളി. ഹൃദയാരോഗ്യത്തിന്റെ കാര്യത്തില്‍ തക്കാളി ഏറ്റവും അനിവാര്യമായ ഒന്നാണ്. ഇതിലുള്ള ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ ഹൃദയത്തെ മികച്ചതാക്കുന്നു. കൂടാതെ ലൈക്കോപീന്‍ കൊണ്ട് സമ്പുഷ്ടമായ തക്കാളി ഓക്സിഡേറ്റീവ് സമ്മര്‍ദ്ദവും വീക്കവും കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇവയാണ് പലപ്പോഴും ഹൃദ്രോഗത്തിലേക്ക് നിങ്ങളെ നയിക്കുന്നത്. എന്നാല്‍ ശരീരത്തിലെ മോശം കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും അതോടൊപ്പം തന്നെ രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും എല്ലാം തക്കാളി സഹായിക്കും. ഹൃദയാഘാത സാധ്യതയെ അത് വഴി ഇല്ലാതാക്കാം. കൂടാതെ പൊട്ടാസ്യത്തിന്റെ കലവറയാണ് തക്കാളി. ഇത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും സഹായിക്കും.

ആപ്പിള്‍
ദിവസം ഒരു ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ അകറ്റി നിര്‍ത്താം എന്ന് പറയുന്നത് വെറുതയെല്ല. അത്രയധികം ആരോഗ്യ ഗുണങ്ങള്‍ ആപ്പിളില്‍ ഉണ്ട്. ഇതില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകളും ഫ്‌ലേവനോയ്ഡുകളും നാരുകളും അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ശരീരത്തിലെ നല്ല കൊളസ്‌ട്രോളിനെ വര്‍ദ്ധിക്കുകയും മോശം കൊളസ്‌ട്രോളിനെ ഇല്ലാതാക്കുകയും ചെയ്യുന്നു. ഹൃദ്രോഗ സാധ്യത കുറയ്ക്കുന്ന കാര്യത്തില്‍ എന്തുകൊണ്ടും മികച്ചതാണ് ആപ്പിള്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. മാത്രമല്ല ഇതില്‍ അടങ്ങിയിട്ടുള്ള ഉയര്‍ന്ന അളവിലുള്ള നാരുകള്‍ നമ്മുടെ രക്തസമ്മര്‍ദ്ദത്തെ കൈകാര്യം ചെയ്യുന്നതിനും സഹായിക്കുന്നു. അതോടൊപ്പം മികച്ച ദഹനത്തിനും സഹായിക്കും.

സ്‌ട്രോബെറി
സ്‌ട്രോബെറിയില്‍ വിറ്റാമിന്‍ സി, മാംഗനീസ് എന്നിവയും അതോടൊപ്പം തന്നെ ധാരാളം ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുന്നതോടൊപ്പം തന്നെ ആരോഗ്യകരമായ മാറ്റങ്ങളിലേക്ക് എത്തുകയും ചെയ്യുന്നു. ചീത്ത കൊളസ്‌ട്രോളിന്റെ കുറവിന് സഹായിക്കുന്നതോടൊപ്പം തന്നെ അത് ആരോഗ്യകരമായ പല മാറ്റങ്ങളും ശരീരത്തില്‍ വരുത്തുന്നു. ധമനികളെ ആരോഗ്യകരമാക്കുന്നതിനും രക്തക്കുഴലുകളുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനും സ്‌ട്രോബെറി സഹായിക്കുന്നു. അത് മാത്രമല്ല ഇതിലുള്ള പോളിഫെനോളുകള്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. ദിനവും അല്‍പം സ്‌ട്രോബെറി കഴിക്കുന്നത് എന്തുകൊണ്ടും മികച്ചതാണ്.

ചെറി
ചുവന്ന നിറത്തിലുള്ള പഴങ്ങളുടെ കൂട്ടത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ടതാണ് ചെറി. ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം മികച്ചതാക്കുന്നു. മാത്രമല്ല ഇതിലെ ചുവന്ന നിറത്തിന് കാരണമാകുന്ന ആന്റിഓക്സിഡന്റുകളായ ആന്തോസയാനിനുകള്‍ ആണ് ആരോഗ്യത്തെ സഹായിക്കുന്നത്. ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും വീക്കം ഇല്ലാതാക്കുന്നതിനും രക്തക്കുഴലുകളിലെ തടസ്സങ്ങളെ പ്രതിരോധിക്കുന്നതിനും അവ ആരോഗ്യത്തോടെ ഇരിക്കുന്നതിനും സഹായിക്കുന്നു. ഇത് വഴി ഹൃദയാരോഗ്യവും മെച്ചപ്പെടുന്നു. ശരീരത്തിലെ ദോഷകരമായ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ചെറി സഹായിക്കുന്നു.

മാതളനാരങ്ങ
മാതള നാരങ്ങ ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ പ്രതിസന്ധികള്‍ എല്ലാം ഇല്ലാതാക്കി ആയുസ്സും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ് മാതള നാരങ്ങ. ഇതിലെ ആന്റി ഓക്‌സിഡന്റുകള്‍ നിങ്ങളുടെ ഹൃദയാരോഗ്യത്തിന്റെ സംരക്ഷകനാണ് എന്നതില്‍ സംശയം വേണ്ട. ഇത് ശരീരത്തിലെ വീക്കത്തെ ഇല്ലാതാക്കുന്നതിനും ഹൃദയാരോഗ്യത്തെ മികച്ചതാക്കുന്നതിനും സഹായിക്കുന്നു. ഇത് വഴി രക്തക്കുഴലുകളുടെ കാഠിന്യം കുറയ്ക്കുന്നതിനും കൊളസ്‌ട്രോള്‍ നിയന്ത്രണ വിധേയമാക്കുന്നതിനും സാധിക്കുന്നു. കൂടാതെ മാതള നാരങ്ങയില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുള്ളതിനാല്‍ ഇത് ഹൃദയാരോഗ്യത്തില്‍ വളരെ നിര്‍ണായകമായ പങ്ക് വഹിക്കുന്നു. കൂടാതെ ഇതില്‍ വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയിട്ടുണ്ട്.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Thursday, January 16, 2025, 15:15 [IST]
X
Desktop Bottom Promotion