Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
ദിനവും കറിവേപ്പില കഴിക്കാം: ആരോഗ്യവും ആയുസ്സും കൂട്ടാം
ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ് കറിവേപ്പില. ഇത് എത്രത്തോളം നമ്മുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നു എന്നത് പലപ്പോഴും പലര്‍ക്കും അറിയുന്നില്ല. അതുകൊണ്ട് തന്നെയാണ് കറിവേപ്പില പോലെ എന്ന ചൊല്ല് പോലും ഉണ്ടായത്. കറിക്ക് രുചി കൂട്ടാന്‍ മാത്രമല്ല പല ഔഷധക്കൂട്ടുകളിലും കറിവേപ്പില ഉപയോഗിക്കുന്നു. ഇത് പച്ചയിലയായോ ഉണക്കിപ്പൊടിച്ചോ എല്ലാം ഉപയോഗിക്കാവുന്നതാണ്. ആവശ്യത്തിന് പോഷകങ്ങളും വിറ്റാമിനുകളും എല്ലാം നിറഞ്ഞ ഈ ഇല സ്ഥിരമായി കഴിക്കുന്നത് കൊണ്ട് ആരോഗ്യം തന്നെ മാറി മറിയുന്നു.
കറിവേപ്പില നൂറ്റാണ്ടുകളായി ആരോഗ്യ സംരക്ഷണത്തിനായി ഉപയോഗിക്കുന്നതാണ്. ഇത് ദിനവും കഴിക്കുന്നത് വഴി ആരോഗ്യത്തിനുണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കും. നിങ്ങളുടെ ഭക്ഷണത്തില്‍ കറിവേപ്പില ഉപയോഗിക്കുന്നത് വഴി അത് ആരോഗ്യത്തിന് എത്രത്തോളം ഗുണങ്ങള്‍ നല്കുന്നു എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

പോഷക സമ്പുഷ്ടം:
ആരോഗ്യ സംരക്ഷണത്തിന് എപ്പോഴും ആവശ്യമുള്ള ചില പോഷകങ്ങള്‍ ഉണ്ട്. ഇവയെല്ലാം തന്നെ കറിവേപ്പിലയില്‍ അടങ്ങിയിട്ടുണ്ട്. എ, ബി, സി, ഇ, കാല്‍സ്യം, ഇരുമ്പ്, ഫോസ്ഫറസ്, നാരുകള്‍ തുടങ്ങിയ അവശ്യ പോഷകങ്ങള്‍ എല്ലാം കറിവേപ്പിലയിലുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നു. സ്ഥിരമായി കറിവേപ്പില കഴിക്കുന്നത് വഴി അത് ആരോഗ്യം മെച്ചപ്പെടുത്തുന്നു.
ആന്റിഓക്സിഡന്റ് ഗുണങ്ങള്‍:
കറിവേപ്പിലയില്‍ ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തെ ഓക്സിഡേറ്റീവ് സ്ട്രെസ്സില്‍ നിന്ന് സംരക്ഷിക്കുന്നു. അത് മാത്രമല്ല നിങ്ങളെ വിട്ടുമാറാത്ത രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനും സഹായിക്കുന്ന കറിവേപ്പില. സ്ഥിരമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വഴി ആരോഗ്യം മെച്ചപ്പെടുന്നു.
ദഹന ആരോഗ്യം:
കറിവേപ്പില കറികളില്‍ ഇടുന്നത് വഴി ദഹനക്കേടിനെ ചെറുക്കാന്‍ സാധിക്കുന്നു. പലപ്പോഴും നമ്മളെ പ്രതിസന്ധിയിലാക്കുന്ന അസിഡിറ്റി, ദഹനക്കേട് എന്നിവക്ക് പൂര്‍ണമായും പരിഹാരം കാണുന്നതിന് സഹായിക്കുന്നു കറിവേപ്പില. ഇത് വയറിളക്കം, ദഹന പ്രശ്നങ്ങള്‍ ആരോഗ്യത്തിന് വില്ലനാവുന്ന വയര്‍ സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവക്ക് പരിഹാരം കാണുന്നു. ഇതിലുള്ള കാര്‍മിനേറ്റീവ് ഗുണങ്ങളാണ് ആരോഗ്യത്തിന് സഹായിക്കുന്നത്.
മുടിയുടെയും ചര്‍മ്മത്തിന്റെയും ആരോഗ്യം:
മുടി വളര്‍ച്ചയെ സഹായിക്കുന്നതിനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു കറിവേപ്പില. ഇത് വഴി നിങ്ങളുടെ മുടിക്ക് ഉണ്ടാവുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. ഇത് ചര്‍മ്മത്തിന്റെ ഘടനയും മെച്ചപ്പെടുത്തുന്നു. അതോടെപ്പം തന്നെ മുടിവളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്ന എല്ലാ മാറ്റങ്ങള്‍ക്കും കറിവേപ്പില സഹായിക്കുന്നു. സ്ഥിരമായി കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
ആന്റി-ഇന്‍ഫ്ലമേറ്ററി ഇഫക്റ്റുകള്‍:
കറിവേപ്പിലക്ക് ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുണ്ട്, ഇത് സന്ധിവാതം, മറ്റ് കോശജ്വലന രോഗങ്ങള്‍ എന്നിവ പോലുള്ള പ്രതിസന്ധികളെ പൂര്‍ണമായും പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. ഇത് കൂടാതെ ശരീരഭാരം കുറക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നു. മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം ശരീരത്തിന് കൊഴുപ്പ് കുറക്കുന്നതിനും കറിവേപ്പില സഹായിക്കും.
ശ്രദ്ധിക്കേണ്ടത്
എന്നാല്‍ സ്ഥിരമായി കറിവേപ്പില ഉപയോഗിക്കുമ്പോള്‍ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇത് ചിലരില്‍ അലര്‍ജിയുണ്ടാക്കുന്നു. കൂടാതെ ചുണങ്ങ്, നീര്‍വീക്കം എന്നിവക്കും സാധ്യതയുണ്ട്. അമിതമായി ഉപയോഗിക്കുന്നത് വഴി വയറിന് അസ്വസ്ഥതകളും ഉണ്ടാവം. കൂടാതെ മരുന്നുകള്‍ കഴിക്കുമ്പോള്‍ ഇതിന്റെ ഉപയോഗം അമിതമാകാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം നിങ്ങള്‍ക്ക് ഉപയോഗിക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
