Latest Updates
-
മുംബൈ-കൊങ്കൺ മേഖലയിൽ കനത്ത ഈർപ്പം; ചർമ്മവും തലയോട്ടിയും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ജൂൺ 13 സുകർമ്മ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടം, മുഹൂർത്തങ്ങൾ ശ്രദ്ധിക്കൂ! -
2026 ജൂൺ 14: ഈ 3 രാശിക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടങ്ങൾ, ഭാഗ്യം കൂടെയുണ്ടാകും! -
ജൂൺ 13 കാർത്തിക നക്ഷത്രം: മാസശിവരാത്രിയിൽ ഈ നക്ഷത്രക്കാർക്ക് കരിയറിലും പ്രണയത്തിലും വൻ മാറ്റങ്ങൾ! -
ജൂൺ 13 രാശിഫലം: കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം -
ഗജകേസരി രാജയോഗം: ഇന്ന് നിങ്ങളുടെ ഭാഗ്യം തെളിയുന്ന സമയം, സാമ്പത്തിക നേട്ടങ്ങൾക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
പുറത്തിറങ്ങാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 20 മിനിറ്റ് വർക്കൗട്ട് മതി! -
ഡൽഹിയിൽ കടുത്ത ഉഷ്ണതരംഗം; ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ യെല്ലോ അലർട്ട്: മഴക്കാലത്തെ അസുഖങ്ങളെ പേടിക്കണ്ട, ഈ വീട്ടുവൈദ്യങ്ങൾ മതി! -
ഡൽഹിയിൽ യെല്ലോ അലർട്ട്: പുറത്തിറങ്ങി വ്യായാമം ചെയ്യുന്നത് ജീവന് ഭീഷണിയോ?
യൂറിക് ആസിഡ് ഉണ്ടോ? നിര്‍ബന്ധമായും ഒഴിവാക്കണം ഈ ഭക്ഷണങ്ങള്‍
ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിപ്പിക്കുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട്. ഇത് നിങ്ങളുടെ സന്ധികളിലും പ്രശ്നങ്ങളുണ്ടാക്കും എന്നതാണ് സത്യം. പലപ്പോഴും ഇത്തരം ഭക്ഷണങ്ങള്‍ പലരുടേയും ഭക്ഷണശീലങ്ങളില്‍ ഉള്ളതാണെങ്കിലും അവയെ ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നാം എല്ലാവരും അറിഞ്ഞിരിക്കണം. പലപ്പോഴും വൃക്കയിലെ കല്ലുകള്‍, ശരീരത്തിലുണ്ടാവുന്ന പല വിധത്തിലുള്ള വേദനകള്‍ എന്നീ അവസ്ഥകളിലേക്ക് നിങ്ങളെത്തുന്നു. അതിനെ പരിഹരിക്കുന്നതിന് വേണ്ടിയാണ് നാം ശ്രദ്ധിക്കേണ്ടത്. പലപ്പോഴും ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിക്കുമ്പോള്‍ അത് എപ്രകാരം പുറന്തള്ളണം എന്നത് അല്പം ശ്രദ്ധിക്കേണ്ടതാണ്.
പലപ്പോഴും വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങള്‍ ഇത് മൂലം ഉണ്ടാവാം. മാത്രമല്ല ഭക്ഷണക്രമത്തില്‍ ശ്രദ്ധ ചെലുത്തുന്നത് വഴി ഒരു പരിധി വരെ യൂറിക് ആസിഡ് എന്ന പ്രശ്നത്തെ നമുക്ക് പരിഹരിക്കാന്‍ സാധിക്കുന്നു. കൂടാതെ ശരീരം യൂറിക് ആസിഡിനെ പുറന്തള്ളുന്ന കാര്യത്തില്‍ പരാജയപ്പെടുമ്പോള്‍ അത് ഹൈപ്പര്‍യൂറിസെമിയ എന്ന അവസ്ഥയിലേക്കും എത്തുന്നു. പലപ്പോഴും ഭക്ഷണത്തില്‍ ഉടന്‍ മാറ്റം വരുത്തിയില്ലെങ്കില്‍ അത് ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം. എന്തൊക്കെയാണ് ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ എന്ന് നോക്കാം.

റെഡ് മീറ്റ്
ആരോഗ്യത്തിന് ഗുണങ്ങള്‍ നല്‍കുന്നതോടൊപ്പം തന്നെ ദോഷങ്ങളും നല്‍കുന്നതാണ് പലപ്പോഴും റെഡ് മീറ്റ്. കാരണം ഇത് നിങ്ങളില്‍ യൂറിക് ആസിഡിനോടൊപ്പം തന്നെ കൊളസ്ട്രോള്‍ പോലുള്ള പ്രശ്നങ്ങളും വര്‍ദ്ധിപ്പിക്കുന്നു. ഇത്തരം അവസ്ഥയില്‍ ബീഫ്, മട്ടണ്‍, പന്നിയിറച്ചി എന്നിവ കഴിക്കരുത്. ഇത് വളരെയധികം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നു. പലപ്പോഴും അതിന് പകരമായി മത്സ്യമോ അല്ലെങ്കില്‍ ചിക്കനോ ഉപയോഗിക്കാവുന്നതാണ്.
ഓര്‍ഗന്‍ മീറ്റുകള്‍
ചിക്കന്‍, ബീഫ് തുടങ്ങിയവയുടെ ആന്തരാവയവങ്ങള്‍ പലരും ഭക്ഷണമാക്കാറുണ്ട്. എന്നാല്‍ ഇത് പോഷകങ്ങള്‍ പോലെ തന്നെ ചില അനാരോഗ്യകരമായ അവസ്ഥകളും ശരീരത്തിന് ഉണ്ടാക്കുന്നു. പലപ്പോഴും ഇവയില്‍ പ്യൂരിന്‍ വളരെ കൂടുതലാണ്. അത് നിങ്ങളുടെ ആരോഗ്യത്തെ പ്രശ്നത്തിലാക്കുന്നു. പലപ്പോഴും ഗുരുതരമായ അവസ്ഥകള്‍ ഇത് മൂലം ഉണ്ടാവുന്നു. ബ്രിട്ടീഷ് ന്യൂട്രീഷന്‍ ഫൗണ്ടേഷന് ശുപാര്‍ശ ചെയ്യുന്നത് പ്രകാരം ബീന്‍സ്, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവ പോലുള്ള സസ്യാധിഷ്ഠിത പ്രോട്ടീന്‍ കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.
കടല്‍വിഭവങ്ങള്‍
എല്ലാ കടല്‍വിഭവങ്ങളും ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്നതല്ല. എന്നാല്‍ ചിലതില്‍ പ്യൂരിന്റെ അളവ് വളരെ കൂടുതലാണ്. ഇത് പലപ്പോഴും യൂറിക് ആസിഡിന്റെ അളവ് ശരീരത്തില്‍ വര്ദ്ധിപപിക്കുന്നു. ഇതിന്റെ ഫലമായി പല വിധത്തിലുള്ള അപകടങ്ങളുണ്ടാവാം. കൊഞ്ച്, ഞണ്ട്, കല്ലുമ്മക്കായ തുടങ്ങിയ ഷെല്‍ഫിഷുകളില്‍ മെര്‍ക്കുറിയുടെ അളവ് കൂടുതലായി കണ്ടുവരുന്നുണ്ട്. കൂടാതെ മത്തി, അയല എന്നിവയും ഒഴിവാക്കേണ്ടതാണ്.
പഞ്ചസാര ചേര്‍ത്ത പാനീയങ്ങള്‍
പലപ്പോഴും മധുരം ചേര്‍ത്ത് തയ്യാറാക്കുന്ന പാനീയങ്ങളും അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇവയെല്ലാം തന്നെ അപകടകരമായ അവസ്ഥയാണ് ശരീരത്തിന് നല്‍കുന്നത്. പലപ്പോഴും യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാന്‍ ശ്രമിക്കുന്നവരെങ്കില്‍ നിര്‍ബന്ധമായും ഇത്തരം മധുരം ചേര്‍ത്ത പാനീയങ്ങള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. പഞ്ചസാര ചേര്‍ത്ത പഴച്ചാറുകള്‍ പോലും ഹാനികരമാണ് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ വെള്ളം അല്ലെങ്കില്‍ മധുരമില്ലാത്ത പാനീയങ്ങള്‍ തിരഞ്ഞെടുക്കുന്നതിന് ശ്രദ്ധിക്കണം.

സംസ്കരിച്ച ഭക്ഷണങ്ങള്‍
പലരും ഇന്നത്തെ കാലത്ത് പാചകം അല്പം എളുപ്പത്തിലാക്കുന്നതിന് വേണ്ടി സംസ്കരിച്ച ഭക്ഷണങ്ങള്‍ കഴിക്കാന്‍ തയ്യാറാവുന്നു. എന്നാല്‍ അത് ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്നതാണ് എന്നതാണ് സത്യം. മാത്രമല്ല അനാരോഗ്യകരമായ പല അവസ്ഥകളും ഇത് മൂലം നിങ്ങള്‍ക്കുണ്ടാവുന്നു. വീട്ടില്‍ തയ്യാറാക്കുന്ന ഭക്ഷണം തന്നെയാണ് എന്തുകൊണ്ടും ആരോഗ്യത്തിന് ഉത്തമം. അതിനാല്‍ അത്തരം ഭക്ഷണങ്ങള്‍ക്ക് വേണ്ടി എപ്പോഴും സമയം കണ്ടത്തണം. കൊഴുപ്പ് കുറവുള്ള പ്രോട്ടീന്‍ സമ്പന്നമായ ഭക്ഷണങ്ങള്‍ സ്ഥിരമായി കഴിക്കുന്നതിന് ശ്രദ്ധിക്കുക.
കൊഴുപ്പുള്ള പാലുല്‍പ്പന്നങ്ങള്‍
പാലുല്‍പ്പന്നങ്ങള്‍ കാല്‍സ്യത്തിന്റേയും പ്രോട്ടീന്റേയും കലവറയാണ്. എന്നാല്‍ കൊഴുപ്പ് കൂടുതലുള്ള പാലുല്‍പ്പന്നങ്ങളില്‍ പലപ്പോഴും പ്യൂരിന്റെ അളവ് കൂടുതലാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ പ്രശ്നത്തിലാക്കുകയും യൂറിക് ആസിഡ് പോലുള്ള പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അധിക പ്യൂരിനുകള്‍ ഇല്ലാതെ ആവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നതിന് വേണ്ടി ബദാം പാല് അല്ലെങ്കില്‍ സോയ തൈര് പോലുള്ള സസ്യാധിഷ്ഠിത ബദലുകള്‍ ഉപയോഗിക്കാവുന്നതാണ് എന്നാണ് പോഷകാഹാര വിദഗ്ധര്‍ പറയുന്നത്.
യൂറിക് ആസിഡിന്റെ അളവ് എങ്ങനെ നിയന്ത്രിക്കാം?
യൂറിക് ആസിഡ് കൂടുതലുള്ളവര്‍ എപ്രകാരം അതിനെ നിയന്ത്രിക്കാം എന്നത് ശ്രദ്ധേയമായ ഒന്നാണ്. അതിനായി ജീവിത ശൈലിയില്‍ മാറ്റം വരുത്തേണ്ടതാണ്. അത് കൂടാതെ ധാരാളം വെള്ളം കുടിക്കുക, ശരീരഭാരം കൃത്യമായി നിലനിര്‍ത്തുക, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ കൃത്യമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. കൂടാതെ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമുള്ള കാര്യങ്ങള്‍ ശീലമാക്കുക. യൂറിക് ആസിഡ് കുറയ്ക്കുന്ന തരത്തിലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതിനും ശ്രദ്ധിക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications