Latest Updates
-
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നത് അപകടകരമാണോ? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന സുരക്ഷിതമായ വഴികൾ ഇതാ -
മൂന്ന് വർഷത്തിലൊരിക്കൽ മാത്രം എത്തുന്ന പദ്മിനി ഏകാദശി; ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ വ്രതം സഹായിക്കുമോ? -
ജിമ്മിൽ പോകാതെ 26 കിലോ കുറച്ചു! ബോണി കപൂറിന്റെ ഈ 'നോ ജിം' ഡയറ്റ് പ്ലാൻ ഞെട്ടിക്കുന്നത് -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ അടിയന്തര മുൻകരുതലുകൾ എടുത്തില്ലെങ്കിൽ വലിയ അപകടം ഉറപ്പ് -
കടുത്ത വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; സൂര്യാഘാതത്തെ പേടിക്കാതെ വേനലിനെ നേരിടാം! -
മഴക്കാലത്ത് മസിലുകൾ തളരുന്നുണ്ടോ? കരുത്തോടെ ഇരിക്കാൻ പുരുഷന്മാർ ഈ ഭക്ഷണക്രമം പരീക്ഷിക്കൂ! -
കഠിനമായ വേനൽച്ചൂടിൽ ഗർഭകാലം സുരക്ഷിതമാക്കാം; അമ്മയും കുഞ്ഞും അറിയേണ്ട അത്യാവശ്യ കാര്യങ്ങൾ ഇതാ! -
കടുത്ത ചൂടിൽ പുറത്തിറങ്ങാതെ തടി കുറയ്ക്കാം; ഈ വ്യായാമങ്ങളും പാനീയങ്ങളും പരീക്ഷിച്ചാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? അൾട്രാവയലറ്റ് വികിരണങ്ങളെ നേരിടാൻ ഈ മുൻകരുതലുകൾ മറക്കരുത് -
അരദിവസം കൊണ്ട് തടി കുറയുമോ? ജാൻവി കപൂറിന്റെ വൈറൽ കമന്റിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം ഇതാണ്
ഓരോ ശ്വാസവും ക്ലിയറാക്കും, 5 ചായകള്‍ ശ്വാസകോശത്തെ സ്ട്രോംങ് ആക്കും
ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു സമയത്തിലൂടെയാണ് നാം കടന്ന് പോവുന്നത്. പരിസര മലിനീകരണവും മാലിന്യവും അന്തരീക്ഷ മലീനീകരണവും എല്ലാം കൊണ്ട് വിഷമുക്തമായ ഒരു അവസ്ഥയിലൂടെയാണ് നാം ഓരോരുത്തരും കടന്ന് പോവുന്നതും. അന്തരീക്ഷമലിനീകരണത്തില്‍ ഡല്‍ഹി തന്നെയാണ് ഏറ്റവും മുന്നിലെന്ന് നമുക്കറിയാം. അത് ആരോഗ്യത്തെ എത്രത്തോളം ബാധിക്കുന്നു എന്നുള്ളത് നാം എല്ലാവരും മനസ്സിലാക്കേണ്ടതാണ്.
ശ്വാസംമുട്ടല്‍, ചുമ, ശ്വാസതടസ്സം തുടങ്ങി നിരവധി അസ്വസ്ഥതകളാണ് പലരും ഇന്നത്തെ കാലത്ത് അനുഭവിക്കുന്നത്. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ നിന്ന് എപ്രകാരം നമ്മുടെ ശ്വാസകോശത്തെ സംരക്ഷിക്കാം എന്ന് നമുക്ക് നോക്കാം. അതിനായി നിങ്ങളെ സഹായിക്കുന്ന ചില ചായകളുണ്ട്. ലളിതമായ പരിഹാരമായത് കൊണ്ട് തന്നെ പാര്‍ശ്വഫലങ്ങളെ ഭയക്കേണ്ടതില്ല. ഏതൊക്കെ ചായകളാണ് ശ്വാസകോശ ആരോഗ്യത്തെ സംരക്ഷിക്കുന്നതെന്ന് നമുക്ക് നോക്കാം.

എന്തുകൊണ്ട് ചായ?
ചായ ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് നല്ലതാണ് എന്ന് പറയുമ്പോള്‍ അത് എപ്രകാരമാണ് ശ്വാസകോശത്തെ സംരക്ഷിക്കുന്നത് എന്ന കാര്യം ആദ്യം അറിഞ്ഞിരിക്കണം. ചായ കുടിക്കുന്നത് വഴി അത് ശരീരത്തിലെ വീക്കം കുറക്കുന്നതിനും അതോടൊപ്പം തന്നെ കഫം നീക്കം ചെയ്യുന്നതിനും ശ്വസനാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. എന്നാല്‍ ഏതൊക്കെ ചായകളാണ് ഇത്തരത്തില്‍ ഗുണഫലങ്ങള്‍ നല്‍കുന്നത് എന്ന് നമുക്ക് നോക്കാം. രോഗാവസ്ഥകളെ പൂര്‍ണമായും പരിഹരിക്കാന്‍ സാധിച്ചില്ലെങ്കില്‍ രോഗാവസ്ഥയുടെയും അസ്വസ്ഥതയുടേയും കാഠിന്യം കുറക്കുന്നതിന് ഇത്തരം ചായകള്‍ സഹായിക്കുന്നു.
കട്ടന്‍ ചായ
നമ്മള് സാധാരണ രാവിലെ കുടിക്കുന്ന കട്ടന്‍ ചായ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ്. ന്യൂട്രീഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ശക്തമായ ആന്റിഓക്സിഡന്റുകളായ തേഫ്ലാവിന്‍, കാറ്റെച്ചിന്‍സ് തുടങ്ങിയ പോളിഫെനോളുകള്‍ കട്ടന്‍ ചായയില്‍ ധാരാളമുണ്ട്. അത് മാത്രമല്ല ഇവ ഓക്സിഡേറ്റീവ് നാശത്തില്‍ നിന്ന് ശ്വാസകോശത്തെ സംരക്ഷിക്കുന്നു. അതോടൊപ്പം തന്നെ ശ്വസനാരോഗ്യം മെച്ചപ്പെടുത്തുന്നതിനും മറ്റ് ചില ആരോഗ്യ ഗുണങ്ങള്‍ക്കും കട്ടന്‍ ചായ സഹായിക്കുന്നു. സ്ഥിരമായി ഒരു ഗ്ലാസ്സ് കുടിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്ന ആശ്വാസം നിസ്സാരമല്ല.
ഗ്രീന്‍ ടീ
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഗ്രീന്‍ ടീ എന്തുകൊണ്ടും മികച്ചതാണ്. പലരും രാവിലെ ഒരു ഗ്ലാസ്സ് ഗ്രീന്‍ ടീ കുടിക്കുന്നതിന് പിന്നില്‍ പല വിധത്തിലുള്ള ഗുണങ്ങളും അവര്‍ക്ക് ലഭിക്കുന്നുണ്ട്. ഇതിലുള്ള ആന്റി ഓക്സിഡന്റ് ശരീരത്തിലെ വീക്കം കുറക്കുന്നതിനും ശ്വാസകോശത്തെ സ്ട്രോംങ് ആയി നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. അതോടൊപ്പം തന്നെ ഗ്രീന്‍ ടീയുടെ ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ ശ്വാസകോശ സംബന്ധമായ ആസ്ത്മ, ബ്രോങ്കൈറ്റിസ് എന്നിവയുടെ കാഠിന്യം കുറക്കുന്നതിന് സഹായിക്കുന്നു. ശ്വസനാരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ചതാണ് ഗ്രീന്‍ ടീ എന്നതില്‍ സംശയം വേണ്ട. അത്രയധികം ഗുണങ്ങളാണ് ഗ്രീന്‍ ടീ നല്‍കുന്നത്.
പുതിന ചായ
പുതിന ചായയുടെ ആരോഗ്യ ഗുണങ്ങളും നിസ്സാരമല്ല.ഇത് നിങ്ങളുടെ ശാരീരിക മാനസിക ആരോഗ്യത്തിനും മികച്ചതാണ്. ശ്വസനാരോഗ്യത്തെ മികച്ചതാക്കുന്നതിനും അതോടൊപ്പം തന്നെ ശ്വാസനാളത്തിന് ചുറ്റുമുള്ള പേശികളുടെ ആരോഗ്യത്തിനും മികച്ചതാണ് പുതിന ചായ. ഇത് സ്ഥിരമായി കുടിക്കുന്നത് വഴി ശ്വസന സംബന്ധമായ പ്രശ്നങ്ങളെല്ലാം തന്നെ ഇല്ലാതാവുന്നു. ശ്വസന സംബന്ധമായ പല പ്രശ്നങ്ങള്‍ക്കും പൂര്‍ണ പരിഹാരം ലഭിച്ചില്ലെങ്കിലും അതിന്റെ കാഠിന്യം കുറക്കുന്നതിന് പുതിന ചായ മികച്ചതാണ്. ലക്ഷണങ്ങളെ ലഘൂകരിക്കുന്നതിനും സഹായിക്കുന്നു.
ഇഞ്ചി ചായ
സ്ഥിരമായി പലരും കുടിക്കുന്നതാണ് ഇഞ്ചിച്ചായ. എന്നാല്‍ അതിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. എന്നാല്‍ ആന്റി ഓക്സിഡന്റിന്റെ കലവറയാണ് ഇഞ്ചിച്ചായ. മാത്രമല്ല ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങളും ധാരാളമുണ്ട്. ഇത് ശ്വാസനാളത്തിലെ വീക്കത്തിന് പരിഹാരം കാണുന്നതിനും ശ്വാസകോശ ആരോഗ്യത്തെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നു. ഇതിലുള്ള ജിഞ്ചറോള്‍ ആസ്ത്മ പോലുള്ള പ്രതിസന്ധികളെ ലഘൂകരിക്കുന്നതിന് സഹായിക്കും. മാത്രമല്ല ആസ്ത്മ മൂലമുണ്ടാവുന് കഫക്കെട്ടിനെ പ്രതിരോധിക്കുന്നതിനും ഇഞ്ചിച്ചായ മികച്ചതാണ്.
ഇരട്ടിമധുരം ചായ
ഇരട്ടിമധുരം കൊണ്ട് ചായയുണ്ടാക്കാം. ഇത് ശ്വാസകോശ ആരോഗ്യത്തെ സംരക്ഷിക്കുന്നതിനോടൊപ്പം തന്നെ നിങ്ങളില്‍ സ്ഥിരമായി കാണുന്ന ചുമ, തൊണ്ട് വേദന, മറ്റ് ശ്വാസകോശസംബന്ധമായ അസ്വസ്ഥതകള്‍ എന്നിവക്ക് പരിഹാരം കാണാന്‍ സാധിക്കുന്നു. ആയുര്‍വ്വേദത്തില്‍ കാലങ്ങളായി ഉപയോഗിക്കുന്നതാണ് ഈ ചായ. അത്രയധികം ആരോഗ്യ ഗുണങ്ങളാണ് ഇരട്ടിമധുരത്തിനുള്ളത്. ആസത്മയുടെ ലക്ഷണങ്ങളെ ലഘൂകരിക്കുന്നതിനും അതോടൊപ്പം തന്നെ മലിനീകരണം മൂലമുണ്ടാവുന്ന ടോക്സിനെ പുറന്തള്ളുന്നതിനും സഹായിക്കുന്നു ഈ ചായ.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications