Latest Updates
-
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം
2025-ന് മുന്‍പ് നടത്തൂ 5 ക്യാന്‍സര്‍ പരിശോധനകള്‍: ഇതൊന്നും നിസ്സാരമല്ല
അര്‍ബുദം ആരോഗ്യത്തിന് എത്രത്തോളം വെല്ലുവിളി ഉയര്‍ത്തുന്നതാണ് എന്ന് നമുക്കറിയാം. പലപ്പോഴും രോഗത്തെ തിരിച്ചറിയാതിരിക്കുന്നതാണ് രോഗാവസ്ഥ കൂടുതല്‍ ഗുരുതരമാക്കുന്നതും ചികിത്സ ഫലിക്കാതെ വരുന്ന അവസ്ഥയിലേക്ക് എത്തുന്നതും. എന്നാല്‍ രോഗം നേരത്തെ കണ്ടെത്തിയാല്‍ മറ്റേതൊരു രോഗത്തേയും പോലെ തന്നെ പൂര്‍ണമായും മാറ്റാവുന്ന ഒന്നാണ് അര്‍ബുദവും. എന്നാല്‍ രോഗത്തെ നേരത്തെ കണ്ടെത്തുക എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണ്.
പുതുവര്‍ഷം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ആരോഗ്യ കാര്യത്തിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. പലപ്പോഴും ക്യാന്‍സര്‍ സ്ക്രീനിംഗ് നടത്തുക എന്നതാണ് എല്ലാ വര്‍ഷവും ചെയ്യേണ്ട കാര്യമാണ്. ക്യാന്‍സര്‍ പലപ്പോഴും നേരത്തെ തിരിച്ചറിയുക എന്നതാണ് രോഗത്തെ പ്രതിരോധിക്കുന്നതിന് വേണ്ടിയുള്ള ആദ്യത്തെ പടി. എന്നാല്‍ 5 സ്ക്രീനിംഗ് പരിശോധനകളാണ് പ്രധാനമായും നടത്തേണ്ടത്. അവ എന്തൊക്കെയെന്ന് നോക്കാം.

സ്ക്രീനിംഗുകള്‍ പ്രധാനം
ക്യാന്‍സര്‍ കണ്ടെത്തുന്നതിനായി പരിശോധനകള്‍ നടത്തുമ്പോള്‍ അത് രോഗാവസ്ഥയെ വളരെ എളുപ്പത്തില്‍ കണ്ടെത്തുന്നതിന് സഹായിക്കുന്നു. കൂടാതെ അവസാന ഘട്ടത്തില്‍ രോഗം കണ്ടെത്തുന്ന ആളുകളുടെ എണ്ണം നിയന്ത്രിക്കുകയും ചെയ്യും. പലപ്പോഴും ഇത് രോഗത്തിന്റെ പ്രതിരോധത്തിന് മികച്ചതാണ്. സ്തനങ്ങള്‍, വന്‍കുടല്‍, ശ്വാസകോശം തുടങ്ങിയ ചില അര്‍ബുദങ്ങള്‍ ആണ് ഇന്നത്തെ കാലത്ത് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇവ കണ്ടെത്താന്‍ സ്ക്രീനിംഗ് അനിവാര്യമാണ്.
മാമോഗ്രാം
സ്തനാര്‍ബുദം കണ്ടെത്തുന്നതിന് വേണ്ടിയാണ് മാമോഗ്രാം ചെയ്യേണ്ടത്. ഇത് ചെയ്യുന്നതിനായി സ്തനത്തിന്റെ എക്സ്-റേ ചിത്രം എടുക്കുന്നു. പിന്നീട് സ്തനങ്ങളിലുണ്ടാവുന്ന മാറ്റം പലപ്പോഴും ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മനസ്സിലാക്കാന്‍ സാധിക്കുന്നു. അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ചില സ്ത്രീകളില്‍ സ്തനാര്‍ബുദത്തിന്റെ സാധ്യത വളരെ കൂടുതലാണ്. സ്തനാര്‍ബുദത്തിന്റെ കുടുംബ ചരിത്രം, വ്യക്തിഗത ചരിത്രം ന്നെിവ പ്രധപ്പെട്ടതാണ്. ഇതില്‍ ശ്രദ്ധിക്കേണ്ടത് 45 മുതല്‍ 54 വരെ പ്രായമുള്ള സ്ത്രീകള്‍ എല്ലാ വര്‍ഷവും മാമോഗ്രാം എടുക്കണം എന്നതാണ്. ഇന്നത്തെ കാലത്ത് വളരെയധികം ശ്രദ്ധിക്കേണ്ട കരുതിയിരിക്കേണ്ട ഒരു രോഗാവസ്ഥ തന്നെയാണ് സ്തനാര്‍ബുദം.
സെര്‍വിക്കല്‍ ക്യാന്‍സര്‍ സ്ക്രീനിംഗ്
സ്ത്രീകളെ വളരെയധികം ഭയപ്പെടുത്തുന്ന രോഗാവസ്ഥയാണ് സെര്‍വ്വിക്കല്‍ ക്യാന്‍സര്‍. രോഗാവസ്ഥ കണ്ടെത്തുന്നതിന് വേണ്ടി നേരത്തെ തന്നെ പരിശോധന നടത്തുന്നത് രോഗം ഗുരുതരാവസ്ഥയിലേക്ക് എത്തുന്നതില്‍ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. സെര്‍വിക്സില്‍ നിന്നുള്ള കോശങ്ങളും മ്യൂക്കസും ശേഖരിച്ച ശേഷം ലാബില്‍ ടെസ്റ്റ് നടത്തിയാണ് രോഗത്തെ കണ്ടെത്തുന്നത്.ഇത് കൂടാതെ കോശത്തിന്റെ വ്യതിയാനങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്നു. അതിന് കൃത്യമായ ചികിത്സ ആരംഭിച്ചില്ലെങ്കില്‍ അത് പലപ്പോഴും സെര്‍വ്വിക്കല്‍ ക്യാന്‍സറായി മാറുന്നു. 18 വയസ്സിന്ശേഷം നിര്‍ബന്ധമായും ഇത്തരം പരിശോധനകള്‍ നടത്തണം.
വന്‍കുടല്‍ സ്ക്രീനിംഗ്
പലപ്പോഴും വളരെ വേഗത്തില്‍ പടരുന്ന ഗുരുതരമായ അര്‍ബുദമാണ് കുടലിലുണ്ടാവുന്ന ക്യാന്‍സര്‍. ഇത് പലപ്പോഴും വളരെയധികം വെല്ലുവിളികള്‍ ഉണ്ട്ാക്കുന്നു. പലപ്പോഴും ആരംഭഘട്ടത്തില്‍ രോഗലക്ഷണങ്ങള്‍ കാണപ്പെടുന്നില്ല. ഫ്ലെക്സിബിള്‍ സിഗ്മോയിഡോസ്കോപ്പിയും കൊളോനോസ്കോപ്പിയും ആണ് രോഗാവസ്ഥ കണ്ടെത്തുന്നതിനായി നടത്തുന്ന കാര്യങ്ങള്‍. ഫ്ലെക്സിബിള്‍, ലൈറ്റ് ചെയ്ത ട്യൂബ് ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത്. ഇത് രോഗാവസ്ഥയെ വളരെ എളുപ്പത്തില്‍ കണ്ടെത്തുന്നതിന് സഹായിക്കുന്നു.
ശ്വാസകോശ അര്‍ബുദ സ്ക്രീനിംഗ്
ഇന്നത്തെ കാലത്ത് ശ്വാസകോശ അര്‍ബുദം വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. പലപ്പോഴും ശ്വാസകോശാര്‍ബുദത്തിന്റെ ഭാഗമായി മരണ നിരക്കും വളരെ കൂടുതലാണ്. ഇത് പുകവലിക്കുന്നവരിലും അല്ലാത്തവരിലും കാണപ്പെടുന്നു. എന്നാല്‍ സ്ഥിരമായി പുകവലിക്കുന്നവര്‍ എല്ലാ വര്‍ഷവും ശ്വാസകോശ അര്‍ബുദ സ്ക്രീനിംഗ് നടത്തേണ്ടതാണ്. ഇത് കൂടാതെ മുന്‍പ് പുകവലിച്ചിരുന്നവരും 50 വയസ്സിന് ശേഷം നിര്‍ബന്ധമായും ഇത്തരം പരിശോധനകള്‍ നടത്തുന്നതിന് ശ്രദ്ധിക്കണം.
പ്രോസ്റ്റേറ്റ് അര്‍ബുദ സ്ക്രീനിംഗ്
40 വയസ്സിന് മുകളിലുള്ള പുരുഷന്മാര്ക്ക് പ്രോസ്റ്റേറ്റ് അര്‍ബുദം വരുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരം അവസ്ഥയില്‍ തുടക്കത്തില്‍ രോഗലക്ഷണങ്ങള്‍ കാണാത്തത് രോഗാവസ്ഥയെ കണ്ടെത്താന്‍ സഹായിക്കുകയില്ല. പലപ്പോഴും രോഗാവസ്ഥ നേരത്തെ കണ്ടെത്തുന്നതിന് വേണ്ടി പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ കോശങ്ങളില്‍ നിന്നെടുക്കുന്ന പ്രോട്ടീന്‍ വഴി ആന്റിജന്‍ രക്തപരിശോധന നടത്താം. ഇത് വഴിയാണ് രോഗത്തെ സ്ഥിരീകരിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ പുരുഷന്മാര് ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം നടത്തേണ്ടതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
