Latest Updates
-
2026 ജൂൺ 3: അപൂർവ്വ ഗ്രഹനിലയിൽ ഈ രാശിക്കാർക്ക് ധനയോഗം; കരിയറിൽ വൻ കുതിച്ചുചാട്ടം! -
ജൂൺ 3 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂൺ 2 രാശിഫലം: കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ജീരകവെള്ളമോ ഉലുവവെള്ളമോ? ഏതാണ് നിങ്ങളുടെ ശരീരത്തിന് ബെസ്റ്റ്? -
12 വർഷത്തിന് ശേഷം വ്യാഴം കർക്കടകത്തിൽ: ഈ രാജയോഗം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ എന്തെല്ലാം? -
തമന്നയുടെ ആ പ്രഭാത ശീലം; വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ മസാജ് രീതി സഹായിക്കുമോ? -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുമോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മഴക്കാലം വരുന്നു; അസുഖങ്ങളെ അകറ്റി കുടുംബത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ ഈ നാടൻ വഴികൾ പരീക്ഷിക്കൂ! -
മഴക്കാലത്ത് മസിലുകൾ നഷ്ടപ്പെടുമോ? പുരുഷന്മാർ ഫിറ്റ്നസ് നിലനിർത്താൻ ചെയ്യേണ്ട അത്യാവശ്യ മാറ്റങ്ങൾ -
മഴക്കാലത്തെ ഈർപ്പം സ്ത്രീകളുടെ ആരോഗ്യത്തെ തകർക്കുമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ!
പല്ല് തേച്ചാലും നാവ് വടിക്കാറുണ്ടോ? മടിയാണോ? ഈ ആരോഗ്യ പ്രശ്നങ്ങൾ വിട്ടുമാറില്ല!
പല്ല് തേച്ചാലും പലരും നാവ് വടിക്കാറില്ല. ചെറുപ്പം മുതൽ തന്നെ നാവ് വടിക്കാൻ മടി കാണിക്കുന്നവരും ഉണ്ട്. ചിലർ പറയും നാവ് വടിച്ചില്ലെങ്കിൽ അക്ഷരങ്ങൾക്ക് കൃത്യത ഉണ്ടാവില്ലെന്ന്. എന്നാൽ, ഇത് മാത്രമല്ല കാരണം. നിങ്ങളുടെ ഓറൽ ഹെൽത്തിനെ ഇത് കാര്യമായി ബാധിക്കും.

നമ്മൾ പല്ലുകൾ കാത്ത് പരിപാലിക്കുന്നത് പോലെ തന്നെ നാവിന്റെ ആരോഗ്യം നോക്കേണ്ടതും അനിവാര്യമാണ്. പതിവായി നാവ് വടിക്കുന്നതിലൂടെ നിങ്ങൾക്ക് നിരവധി ആരോഗ്യ ഗുണങ്ങൾ ലഭിക്കും. അതുപോലെ തന്നെ, നാവ് കൃത്യമായി വടിക്കാതിരുന്നാലും പണിയാണ്. അവ എന്തെല്ലാമെന്ന് നോക്കാം.
വായ്നാറ്റം
ഇന്ന് പലരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് വായ്നാറ്റം. രണ്ട് നേരം പല്ല് തേച്ചാലു വായ്നാറ്റം മാറണമെന്നില്ല. കാരണം, നമ്മൾ കഴിക്കുന്ന ആഹാരത്തിന്റെ അവശിഷ്ടങ്ങൾ നാവിലും പറ്റിപിടിച്ചിരിക്കും. അതുപോലെ, നാവിൽ ലാക്റ്റോബസ്സീലി പോലെയുള്ള ധാരാളം ബാക്ടീരിയകളും അടങ്ങിയിരിക്കുന്നു. ഈ ബാക്ടീരിയകൾ കൃത്യമായി നീക്കം ചെയ്തില്ലെങ്കിൽ ഇത് വായ്നാറ്റത്തിന് കാരണമാകുന്നു. അതിനാൽ, ഒരു നേരമെങ്കിലും നാവ് വടിക്കേണ്ടത് അനിവാര്യമാണ്.
പല്ലിൽ കേട്
പല കാരണങ്ങൾ കൊണ്ട് പല്ലിന് കേട് വരാം. ചിലർക്ക് കാൽത്സ്യ കുറവ് ഉള്ളത് മൂലം പല്ലിൽ കേട് വരാൻ സാധ്യത വളരെ കൂടുതലാണ്. എന്നാൽ, കൃത്യമായി പല്ല് തേയ്ക്കാത്തത് മൂലവും, നാവ് വൃത്തിയാക്കാത്തത് മൂലവും പല്ലിൽ കേട് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിൽ തന്നെ നാവിൽ ഭക്ഷണാവശിഷ്ടങ്ങൾ അടിഞ്ഞ് കൂടുന്നത് പല്ലുകളിൽ കേട് വരുന്നതിന് കാരണാകുന്നു. അതുപോലെ, ലാക്റ്റോബസ്സീലി പോലെയുള്ള ബാക്ടീരിയകളുടെ സാന്നിധ്യം പല്ലുകളുടെ ആരോഗ്യത്തിന് വളരെയധികം ദോഷകരമാണ്.
രോഗപ്രതിരോധശേഷി
നാവ് കൃത്യമായി വൃത്തിയാക്കാതിരിക്കുന്നത് വായയിൽ ബാക്ടീരിയകൾ പെരുകുന്നതിന് കാരണമാകുന്നു. ഇത്തരത്തിൽ ബാക്ടീരിയകൾ പെരുകുന്നത് നിങ്ങളുടെ രോഗപ്രതിരോധശേഷിയെ ഇല്ലാതാക്കുന്നതിന് പ്രധാന കാരണമാണ്.
ദഹന പ്രശ്നങ്ങൾ
ഇന്ന് പലരിലും ദഹന പ്രശ്നങ്ങൾ പതിവായി കണ്ടുവരുന്നുണ്ട്. ദഹന പ്രശ്നങ്ങളുടെ ഭാഗമായാണ് അസിഡിറ്റി, പുളിച്ചുതേട്ടൽ എന്നിവ ഉണ്ടാകുന്നത്. നല്ല ആഹാരം കഴിച്ചാലും നാവ് കൃത്യമായി വൃത്തിയാക്കുന്നില്ലെങ്കിൽ ഇത് ദഹന പ്രശ്നത്തിലേയ്ക്ക് നിങ്ങളെ നയിക്കാം. കാരണം, ഉമുനീരിൽ അടങ്ങിയിരിക്കുന്ന എൻസൈംസ് കൃത്യമായി പ്രവർത്തിച്ചാൽ മാത്രമേ ദഹനം നടക്കൂ. ഇത് കൃത്യമായി പ്രവർത്തിക്കണമെങ്കിൽ നാവ് വൃത്തിയാക്കേണ്ടത് അനിവാര്യമാണ്.
നാവ് എങ്ങനെ വൃത്തിയാക്കാം
നവ് വടിക്കുമ്പോൾ, നാവിന്റെ പുറകിൽ നിന്നും മുൻപിലോട്ടായി വടിക്കാൻ ശ്രദ്ധിക്കുക. അമർത്തി നാവ് വടിക്കരുത്. ഇത് നാവിൽ മുറിവുകൾ ഉണ്ടാകുന്നതിനും, നാവിൽ നിന്നും തൊലി പോകുന്നതിനും കാരണമാകുന്നു. അതിനാൽ, പതുക്കെ, സാവധാനത്തിൽ നാവ് വടിക്കുക. 2 അല്ലെങ്കിൽ മൂന്ന് വട്ടം ടംഗ് ക്ലീനർ ഉപയോഗിച്ച് നാവ് വടിച്ചതിനുശേഷം നന്നായി വായ കഴുകുക. ദിവസത്തിൽ രണ്ട് നേരം നാവ് വടിക്കുന്നതാണ് നല്ലത്. ഒരു നേരം മാത്രം നാവ് വടിച്ചാലും പ്രശ്നമില്ല. രാവിലെ നാവ് വടിക്കുക. രാത്രി കിടക്കുന്നതിന് മുൻപ് മൗത്ത് വാഷ് ഉപയോഗിച്ച് വായ നന്നായി കഴുകിയാലും മതി.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications