Latest Updates
-
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ജൂലൈ 13-ലെ അപൂർവ്വ രവിയോഗം: കരിയറിലും സാമ്പത്തിക നേട്ടത്തിനും ഈ സമയം മറക്കരുത്, അറിയാം ശുഭമുഹൂർത്തം!
കുഴിനഖം; വേദന കുറയ്ക്കാൻ ഇവ പുരട്ടിനോക്കൂ!
നിങ്ങളുടെ അമ്മ, അമ്മൂമ്മ അല്ലെങ്കിൽ അച്ഛൻ എന്നിവരുടെ കയ്യിലോ കാലിലോ കുഴിനഖം വന്നിരിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? കാലിലെ ഒരു നഖം മാത്രം നിറവ്യത്യാസത്തോടെ കട്ടിയിൽ കാണപ്പെടുന്നത് അല്ലെങ്കിൽ വിണ്ടുകീറി കാണപ്പെടുന്നതാണ് കുഴിനഖം. നഖം നല്ലപോലെ ഇറക്കി വെട്ടുന്നത് മൂലം, അതുമല്ലെങ്കിൽ ഇറുകിയ ചെരുപ്പ് കാലിൽ ധരിക്കുന്നത്, കാലിലെ പെരുവിരലിനുണ്ടാകുന്ന ക്ഷതം, കാൽനഖം വൃത്തിയിൽ സൂക്ഷിക്കാത്തത്, അണുബാധ എന്നിവയെല്ലാം കുഴിനഖം ഉണ്ടാകുന്നതിന് ഒരു പ്രധാന കാരണമാണ്.

കുഴിനഖം വന്നു കഴിഞ്ഞാൽ, ആ ഭാഗത്ത് വേദനയും കലശലായിരിക്കും. ചിലർക്ക് നഖം പഴുക്കുകയും, വേദനയും നീരും വരാനുള്ള സാധ്യതയും കൂടുതലാണ്. ഇത് മാറ്റിയെടുക്കാൻ മരുന്നുകൾ കഴിക്കാവുന്നതാണ്. അതുപോലെ തന്നെ, പ്രകൃതിദത്തമായ മാർഗ്ഗങ്ങളിലൂടെ കുഴിനഖത്തിന് ഒരു ശമനം ലഭിക്കാനും സാധിക്കും. അവ ഏതെല്ലാമെന്ന് നോക്കാം
വിക്സ്
ചുമ, ജലദോഷം എന്നിവ വരുമ്പോൾ കുറച്ച് ആശ്വാസം ലഭിക്കാൻ വിക്സ പുരട്ടാറുണ്ട്. നെഞ്ചിലും മൂക്കിലും നെറ്റിയിലും ഇത് തടവി കിടന്നാൽ നല്ല ആശ്വാസമാണ് ലഭിക്കുക. എന്നാൽ, ഇതേ വിക്സ് കുഴിനഖത്തിൽ പുരട്ടുന്നത് നല്ലതാണെന്നാണ് ചില പഠനങ്ങൾ പറയുന്നത്. 2016-ൽ ജെഎബിഎഫ്എം എന്ന മാഗസിൽ പ്രസിദ്ധീകരിച്ച Novel Treatment of Onychomycosis using Over-the-Counter Mentholated Ointment: A Clinical Case Series എന്ന പഠനത്തിൽ കുഴിനഖം ശമിക്കാൻ വിക്സ് പുരട്ടുന്നത് നല്ലതാണെന്ന് പറയുന്നു.
ടീ ട്രീ ഓയിൽ
ആന്റിഫംഗൽ, ആന്റിസെപ്റ്റിക് ഗുണങ്ങളുള്ള ഓയിലാണ് ടീ ട്രീ ഓയിൽ. അതിനാൽ തന്നെ ഇത് കുഴിനഖം മാറ്റി എടുക്കാൻ ഉപയോഗിക്കുന്നത് നല്ലതാണ്. എൻസിസിഎച്ച് പ്രസിദ്ധീകരിച്ച ടീ ട്രീ ഓയിൽ എന്ന പഠനത്തിൽ ടീ ട്രീ ഓയിൽ കുഴിനഖത്തിലെ അണുബാധ കുറയ്ക്കാൻ നല്ലതാണെന്ന് പറയുന്നു. എല്ലാ ദിവസവും രണ്ടുനേരം ടീ ട്രീ ഓയിൽ കുഴിനഖത്തിന് മുകളിൽ പുരട്ടാവുന്നതാണ്.
ഒറിഗാനോ ഓയിൽ
ഒറിഗാനോ ഓയിലിൽ തൈമോൾ അടങ്ങിയിരിക്കുന്നു. തൈമോളിൽ ആന്റിഫംഗൽ ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. അതിനാൽ, കുഴിനഖം ശമിപ്പിക്കാൻ ഇത് വളരെ നല്ലതാണ്. ഒരു പഞ്ഞി എടുത്ത്, അതിൽ കുറച്ച് ഒറിഗാനോ ഓയിൽ ഒഴിച്ച് നഖത്തിനുമുകളിൽ ദിവസവും രണ്ട് നേരം പുരട്ടണം. ഇത്തരത്തിൽ ചെയ്താൽ കുഴിനഖം കുറയുന്നതായിരിക്കും.
വെളുത്തുള്ളി
വെളുത്തുള്ളിയിൽ ആന്റിഫംഗൽ ഘടകങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ, കുഴിനഖം ശമിപ്പിക്കാൻ വെളുത്തുള്ളി ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. ഇതിനായി വെളുത്തുള്ളി ചതച്ച് നീരെടുക്കണം. ഇത് കുഴിനഖത്തിൽ ഒരു 30 മിനിറ്റ് വെക്കുക. ഇത്തരത്തിൽ ദിവസേന ചെയ്യുന്നത് കുഴിനഖം മാറ്റിയെടുക്കാൻ സഹായിക്കും. വെളുത്തുള്ളി നീര് എടുക്കാൻ ബുദ്ധിമുട്ടാണെങ്കിൽ, വെളുത്തുള്ളി പേയ്സ്റ്റ് രൂപത്തിൽ അരച്ച് പുരട്ടുന്നതും നല്ലതാണ്.
ആപ്പിൾ സൈഡർ വിനഗർ
നിരവധി ഗുണങ്ങളുള്ള ഒന്നാണ് ആപ്പിൾ സൈഡർ വിനഗർ. ഇതിൽ അടങ്ങിയിരിക്കുന്ന മൈക്രോബയൽ കുഴിനഖം മാറ്റാൻ സഹായിക്കും. ദിവസേന രണ്ട് നേരം കുറച്ച് ആപ്പിൾ സൈഡർ വിനഗർ കുഴിനഖത്തിൽ പുരട്ടുന്നത് വളരെ നല്ലതാണ്.
പ്രോബയോട്ടിക്
നല്ലപോലെ പ്രോബയോട്ടിക് അടങ്ങിയ ആഹാരം കഴിക്കുന്നത് ശരീരത്തിലെ ഫംഗൽ ബാധകൾ കുറയ്ക്കാൻ സഹായിക്കും. ഇതിനായി, തൈര്, മോര് എന്നിവ കഴിക്കാവുന്നതാണ്. ഇത്തരം ആഹാരങ്ങൾ ശരീരത്തിൽ എത്തുന്നത് കുഴിനഖം ഇല്ലാതാകാൻ സഹായിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഏതൊരു മരുന്നും പുരട്ടുന്നതിന് മുൻപ്, കാലുകൾ നല്ലപോലെ ചെറുചൂടുവെള്ളത്തിൽ മുക്കി വെക്കണം. അതിനുശേഷം വെള്ളം ഒപ്പിക്കളഞ്ഞ്, മരുന്ന് പുരട്ടാവുന്നതാണ്. ഇത്തരത്തിൽ ചെയ്താൽ മാത്രമേ നല്ല ഫലം ലഭിക്കൂ.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications