For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മനസ്സില്‍ നിന്ന് നെഗറ്റീവ് ചിന്ത നീക്കാന്‍ മാര്‍ഗം ഇതാണ്

|

നിങ്ങളുടെ മനസ്സ് നെഗറ്റീവ് ചിന്തകളാല്‍ നിറഞ്ഞതാണെങ്കില്‍, നിങ്ങള്‍ക്ക് ഭയവും ഉത്കണ്ഠയും അനുഭവപ്പെടും. നെഗറ്റീവ് ചിന്തകള്‍ നിങ്ങളുടെ മാനസികാരോഗ്യത്തെ വളരെ മോശമായി സ്വാധീനിക്കുന്നു. ഇത് നിങ്ങളെ ശാരീരികമായും ബാധിക്കും. അതിനാല്‍, പോസിറ്റീവായി തുടരേണ്ടതിന്റെ പ്രാധാന്യം നിങ്ങള്‍ മനസിലാക്കുകയും ജീവിതത്തില്‍ പോസിറ്റിവിറ്റി നിറയ്ക്കുകയും വേണം.

Most read: സ്‌ട്രോക്ക് എന്ന വില്ലനെ നേരിടാം; ഈ മാറ്റം ശീലമാക്കൂMost read: സ്‌ട്രോക്ക് എന്ന വില്ലനെ നേരിടാം; ഈ മാറ്റം ശീലമാക്കൂ

നെഗറ്റീവ് ചിന്തകള്‍ നിങ്ങളുടെ ജീവിതത്തിലെ സന്തോഷം കെടുത്തുകയും നിങ്ങളെ നിര്‍ജീവമാക്കി മാറ്റുകയും ചെയ്യും. അതിനാല്‍ നിങ്ങള്‍ക്ക് അത്തരം ചിന്തകള്‍ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് മനസിലാക്കേണ്ടത് വളരെ പ്രധാനമാണ്. ജീവിതത്തില്‍ നിന്ന് നെഗറ്റീവ് ചിന്തകള്‍ ഒഴിവാക്കാന്‍ നിങ്ങള്‍ ശീലിക്കേണ്ട ചില വഴികള്‍ ഈ ലേഖനത്തിലൂടെ വായിച്ച് മനസിലാക്കാം.

നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന വിധം

നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന വിധം

* രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു.

* നിങ്ങളെ വൈകാരികമായി ദുര്‍ബലമാക്കുന്നു.

* ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

* ഉത്കണ്ഠയ്ക്കും വിഷാദത്തിനും കാരണമാകുന്നു.

* നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നു.

* നിങ്ങളുടെ രോഗപ്രതിരോധ ശേഷി ദുര്‍ബലപ്പെടുത്തുന്നു.

* ഊര്‍ജ്ജനില കുറയ്ക്കുന്നു.

* ഉറക്കമില്ലായ്മ.

* പേശി വേദന.

* നിങ്ങളുടെ സമ്മര്‍ദ്ദ നില വര്‍ദ്ധിപ്പിക്കുന്നു.

സ്വന്തം ആരോഗ്യം മോശമാകാതിരിക്കാന്‍ നെഗറ്റീവ് ചിന്തകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഒരാള്‍ അറിഞ്ഞിരിക്കണം. അതിനാല്‍, നെഗറ്റീവ് ചിന്തകള്‍ നിങ്ങളുടെ മനസിലേക്ക് കടന്നുവരുമ്പോള്‍ എന്തുചെയ്യണമെന്ന് നോക്കാം.

നിങ്ങളുടെ ശക്തിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക

നിങ്ങളുടെ ശക്തിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക

നിങ്ങളുടെ മനസ്സ് അസ്വസ്ഥമായിരിക്കുമ്പോഴോ മനസില്‍ നെഗറ്റീവ് ചിന്തകള്‍ തോന്നിത്തുടങ്ങുമ്പോഴോ, നിങ്ങളുടെ പോസിറ്റീവുകളിലും ശക്തിയിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിക്കുക. നിങ്ങളുടെ ശക്തിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, നെഗറ്റീവ് ചിന്തകള്‍ യാന്ത്രികമായി പിന്‍വാങ്ങാന്‍ തുടങ്ങും. നിങ്ങളെക്കുറിച്ച് നിങ്ങള്‍ ഇഷ്ടപ്പെടുന്ന എന്തെങ്കിലും കാര്യത്തെക്കുറിച്ച് ചിന്തിക്കുക.

Most read:സ്ത്രീകള്‍ക്ക് കൂടുതല്‍ ഉറക്കം വേണം; എന്നാല്‍ സംഭവിക്കുന്നതോ ?Most read:സ്ത്രീകള്‍ക്ക് കൂടുതല്‍ ഉറക്കം വേണം; എന്നാല്‍ സംഭവിക്കുന്നതോ ?

നന്ദിയുള്ളവരായിരിക്കുക

നന്ദിയുള്ളവരായിരിക്കുക

നിങ്ങളുടെ അടുപ്പക്കാരോട് നിങ്ങള്‍ക്ക് നന്ദിയുണ്ടെങ്കില്‍, പോസിറ്റിവിറ്റി നിങ്ങളില്‍ നിറയാന്‍ തുടങ്ങുന്നു. സന്തോഷകരമായ ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിക്കുന്നതില്‍ കൃതജ്ഞത വളരെ പ്രധാനപെട്ട പങ്ക് വഹിക്കുന്നു. എല്ലാവരോടും നല്ല കാര്യങ്ങള്‍ക്കു ശേഷം നന്ദി പറയാന്‍ പരിശീലിക്കുക.

താരതമ്യം വേണ്ട

താരതമ്യം വേണ്ട

ഒരിക്കലും സ്വയം വിധിക്കരുത്, അല്ലെങ്കില്‍ മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്യരുത്. നിങ്ങളുടെ അടുപ്പക്കാരോട് നന്ദി പറയുകയും നിങ്ങള്‍ ആരാണെന്ന് സംതൃപ്തരാവുകയും ചെയ്യുക. സ്വയം വിലയിരുത്തുന്നത് വളരെയധികം നിഷേധാത്മകത പുറപ്പെടുവിക്കുകയും നിങ്ങളില്‍ വിഷാദവും സങ്കടവും ഉണ്ടാക്കുകയും ചെയ്യും. മറ്റുള്ളവരുടെ കഴിവുകളെക്കുറിച്ച് ഓര്‍ത്ത് സ്വയം താരതമ്യത്തിന് നില്‍ക്കാതെ നിങ്ങളുടെ കഴിവുകളില്‍ നിങ്ങള്‍ വിശ്വസിക്കുക.

Most read:വേനലില്‍ ശീലമിതെങ്കില്‍ നേടാം ഇരട്ടി പ്രതിരോധശേഷിMost read:വേനലില്‍ ശീലമിതെങ്കില്‍ നേടാം ഇരട്ടി പ്രതിരോധശേഷി

ധ്യാനം പരിശീലിക്കുക

ധ്യാനം പരിശീലിക്കുക

മനസമാധാനം നേടാനുള്ള മികച്ച വഴിയാണ് ധ്യാനം. നിങ്ങള്‍ക്ക് ഒരു ദിവസം മോശമായി തോന്നിയാല്‍ ശാന്തമാക്കാനും വിശ്രമിക്കാനും ധ്യാനം സഹായിക്കും. ധ്യാനത്തിലൂടെ നിങ്ങളുടെ എല്ലാ നെഗറ്റീവ് എനര്‍ജിയും പുറത്തുവിടുകയും നിങ്ങളെ ഊര്‍ജ്ജസ്വലമാക്കുകയും ചെയ്യുന്നു. ഉത്കണ്ഠയ്ക്കും വിഷാദത്തിനും ഉള്ള ഉത്തമ ചികിത്സയാണ് മെഡിറ്റേഷന്‍.

ചിന്തകള്‍ ഒഴിവാക്കുക

ചിന്തകള്‍ ഒഴിവാക്കുക

നിങ്ങളുടെ മനസ്സില്‍ നിന്ന് നെഗറ്റീവ് ചിന്തകളെ ഇല്ലാതാക്കാന്‍ സ്വയം നിര്‍ബന്ധിക്കരുത്. ഇത് നിങ്ങളില്‍ കൂടുതല്‍ ഉത്കണ്ഠയും അസ്വസ്ഥതയും ഉണ്ടാക്കും. നിങ്ങള്‍ക്ക് തോന്നുന്നത് അംഗീകരിക്കാന്‍ പഠിക്കുകയും അത് പ്രോസസ്സ് ചെയ്യുന്നതിന് നിങ്ങളുടെ മനസ്സിന് സമയം നല്‍കുകയും ചെയ്യുക.

Most read:വേനലില്‍ ശരീരത്തിന് ഉണര്‍വേകാന്‍ കുടിക്കേണ്ടത്Most read:വേനലില്‍ ശരീരത്തിന് ഉണര്‍വേകാന്‍ കുടിക്കേണ്ടത്

English summary

How To control Your Negative Thoughts in Malayalam

Here are a few ways in which you can control your negative thoughts.
Story first published: Tuesday, March 23, 2021, 17:03 [IST]
X
Desktop Bottom Promotion