Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
കുടവയര്‍ കുറയ്ക്കാം
സ്വന്തം വയറുനോക്കി ഹൊ പണ്ട് എന്ത് ആലിലപോലെയിരുന്നതാ എന്ന് നെടുവീര്‍പ്പിടാത്തവര്‍ ഇപ്പോള്‍ ചുരുക്കമായിരിക്കും. അത് പുരുഷനായാലും ശരി സ്ത്രീയായാലും ശരി.
തൊഴില്‍ ജന്യമെന്ന് പറയാവുന്ന ഈ കുടവയറുകള്‍ ഇന്നത്തെ യുവതലമുറ നേരിടുന്ന വലിയൊരു ആരോഗ്യപ്രശ്നമാണ്. കുടവയര്‍ വന്നുതുടങ്ങുമ്പോള്‍ത്തന്നെ ശരീരത്തിന്റെ വടിവും അഴകളവുകള്‍ നഷ്ടപ്പെടാന്‍ തുടങ്ങും.
പിന്നെ ശ്വാസം ഉള്ളിലേയ്ക്ക് വലിച്ച് പിടിച്ചും, ഷോള് താഴ്ത്തിയിട്ടും, പാന്‍്സ് താഴ്ത്തിയുടുത്തുമെല്ലാ വയറിനെ ഒളിപ്പിക്കാനുള്ള തത്രപ്പാടാണ്. നമ്മള് വിചാരിക്കുന്നപോലെ ഈ കുടവയര്‍ പ്രശ്നം മാറ്റാന്‍ കഴിയാത്ത ഒന്നല്ല. കൃത്യമായ വ്യായാമവും ഒപ്പം ഭക്ഷണ രീതിയും പിന്തുടര്ന്നാല്ത്തന്നെ കുടുവയറിനെ പുല്ലുപോലെ വലിച്ചെറിയാന്‍ കഴിയും.
അടുത്തിടെ പുറത്തിറങ്ങിയ ഒരു പുസ്തകത്തില്‍ കുടവയര്‍ കുറയ്ക്കുന്നതിനുള്ള ഏതാനും നിര്‍ദ്ദേശങ്ങള്‍ പറയുന്നുണ്ട്. 'ദി ഫ്ളാറ്റ് ബെല്ലി ഡയറ്റ്' എന്ന പുസ്തകം എഴുതിയിരിക്കുന്നത് ആരോഗ്യ മാസികയായ പ്രിവെന്റേഷന്റെ എഡിറ്റര്‍മാരായ ലിസ് വെക്കാരിയല്ലോയും സിന്ദ്യ സാസ്സും ചേര്‍ന്നാണ്. പുസ്തകത്തില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ഏതാനും പോംവഴികളില്‍ ചിലത്.
ദിവസം നാലു നേരവും 400 കലോറിയില്‍ കൂടാത്ത വിധത്തില്‍ ഭക്ഷണം കഴിയ്ക്കുക( അതായത് പ്രാതല്‍- 400 കലോറി, ഉച്ചഭക്ഷണം 400 കലോറി...എന്നിങ്ങനെ)
നാലു മണിക്കൂറില്‍ കൂടുതല്‍ തുടര്‍ച്ചയായി വയര്‍ കാലിയാക്കിയിരിക്കരുത്.
മാനസിക സമ്മര്‍ദ്ദത്തെ കഴിയുന്നതും അകറ്റി നിര്‍ത്തുക. കാരണം സമ്മര്‍ദ്ദം കൂടുന്ന സമയത്ത് ശരീരത്തില്‍ കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണിന്റെ ഉല്പാദനം കൂടും. കുടവയറുണ്ടാക്കുന്നതില് കോര്‍ട്ടിസോള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
എപ്പോഴും സന്തോഷകരമായ അന്തരീക്ഷം ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുക. ചെറിയ ചെറിയ കാര്യങ്ങളില്‍ കൂടുതല്‍ ആശങ്കപ്പെടാതിരിക്കുക എന്നീ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ മാനസിക സമ്മര്‍ദ്ദത്തില്‍ നിന്നും രക്ഷപ്പെടാം. അതുവഴി വില്ലനായ കോര്‍ട്ടിസോളിനെ അകറ്റിനിര്‍ത്തുകയും ചെയ്യാം.
ഇത്തരത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്ന ഒട്ടേറെ കാര്യങ്ങളാണ് ഈ പുസ്തകത്തില്‍ പറഞ്ഞിട്ടുള്ളത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
