Latest Updates
-
ജൂലൈ 8: അതിഗണ്ഡ യോഗം മാറി സുകർമ്മ യോഗം; സാമ്പത്തിക ഇടപാടുകൾക്ക് ശ്രദ്ധിക്കേണ്ട സമയം! -
മുംബൈ മഴയിൽ പുറത്തിറങ്ങാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് ഫിറ്റ്നസ് നിലനിർത്താൻ ഇതാ എളുപ്പവഴികൾ! -
ചാടാതെ വയറിലെ കൊഴുപ്പ് കളയാം; മലൈക അറോറയുടെ 10 മിനിറ്റ് വർക്കൗട്ട് രഹസ്യം ഇതാ! -
നൈക 7/7 മൺസൂൺ സെയിൽ: മഴക്കാലത്ത് ചർമ്മം തിളങ്ങാൻ ഈ ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാം! -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്! -
വർക്കൗട്ടിന് മുൻപ് ഡാർക്ക് ചോക്ലേറ്റ് കഴിക്കാമോ? പുരുഷന്മാർ അറിയേണ്ട ആരോഗ്യ രഹസ്യങ്ങൾ -
മുംബൈയിൽ കനത്ത മഴ; ഗർഭിണികളും സ്ത്രീകളും ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തണം! -
ഫ്ലിപ്കാർട്ട് ഗോട്ട് സെയിൽ: 999 രൂപയിൽ താഴെ മികച്ച ഫിറ്റ്നസ് ഗിയറുകൾ; വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്? -
മുംബൈ മഴക്കാലം: കുട്ടികളുടെ ആരോഗ്യത്തിന് ഈ കരുതൽ അത്യാവശ്യം, അണുബാധകളെ അകറ്റാം -
ജിമ്മിൽ പോകണ്ട, എട്ടു മാസം കൊണ്ട് ഗ്രേസ് ആന്റണി മാറിയത് ഇങ്ങനെ; ആ ഫിറ്റ്നസ് രഹസ്യം ഇതാ!
കുഞ്ഞിപ്പല്ല് കേടാകുന്നത് പെട്ടെന്ന്; കുട്ടികളിലെ പുഴുപ്പല്ലിന് കാരണങ്ങളും ചികിത്സയും
ദന്തക്ഷയം മുതിര്‍ന്നവരില്‍ മാത്രം അനുഭവപ്പെടുന്ന ഒന്നല്ല. പുഴുപല്ല് എന്ന് നിസാരവത്കരിക്കുന്ന ദന്തക്ഷയം കുട്ടികളില്‍ സാധാരണമാണ്. ഈ ദന്തക്ഷയം കുഞ്ഞുങ്ങള്‍ക്ക് പോലും അവരുടെ പാല് പല്ല് നശിക്കാന്‍ ഇടയാക്കാറുണ്ട്. കുഞ്ഞിന്റെ പല്ല് നശിക്കുന്നതിന്റെ കാരണങ്ങളും അത് എങ്ങനെ ചികിത്സിക്കണം എന്നതും അറിയുക. കുഞ്ഞുങ്ങളുടെ പാല് പല്ലുകള്‍ പ്രധാനമല്ലെന്നാണ് പലരും ചിന്തിക്കുന്നത്.
കാരണം അവ, കുട്ടികള്‍ വളരുന്നതിനോടൊപ്പം കൊഴിഞ്ഞുപോകുന്നു. എന്നാല്‍ ഈ പാല് പല്ലുകള്‍ ഭക്ഷണം നന്നായി ചവയ്ക്കാന്‍ സഹായിക്കുന്നു. കൂടാതെ അവരുടെ സംസാര വികാസത്തിലും പങ്കുവഹിക്കുന്നുണ്ട്. വളരുമ്പോള്‍ ആരോഗ്യമുള്ള പല്ലുകളുടെ വളര്‍ച്ചയിലും ഈ പാല് പല്ലുകള്‍ നിര്‍ണായകമാണ്.
അതിനാല്‍, കുഞ്ഞികളുടെ പല്ലുകള്‍ നശിക്കുന്നുണ്ടെങ്കില്‍, അത് ഭാവിയില്‍ അവരുടെ ദന്ത ആരോഗ്യത്തെയും ബാധിക്കും എന്ന് അറിയുക. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ അഭിപ്രായത്തില്‍, ദന്തക്ഷയം ലോകമെമ്പാടുമുള്ള ഒരു വലിയ പൊതുജനാരോഗ്യ പ്രശ്നമാണ്. 2015-ലെ ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസ് പഠനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഏറ്റവും പ്രബലമായ രോഗാവസ്ഥയാണിത്. കുഞ്ഞിന്റെ പല്ലുകള്‍ നശിക്കുന്നതിന്റെ കാരണങ്ങളും അതിന്റെ ചികിത്സയും സംബന്ധിച്ച് വിശദമായി അറിയാം.

എന്താണ് കുട്ടികളിലെ ദന്തക്ഷയം?
കുഞ്ഞുങ്ങളിലെ പല്ലുകളിലെ ദന്തക്ഷയമാണിത്. സാധാരണയായി പുഴുപ്പല്ല് എന്ന് പറയുന്നു. അടിസ്ഥാനപരമായി പല്ലുകളിലെ അറകള്‍ (cavities)അല്ലെങ്കില്‍ ദ്വാരങ്ങള്ക്കുള്ള (പോടുകള്‍) മെഡിക്കല്‍ പദമാണ് ദന്തക്ഷയം (Tooth decay). ഏത് പ്രായത്തിലുമുള്ള കുട്ടികള്‍ക്കും അവരുടെ പല്ലുകളില്‍ പോടുകള്‍ ഉണ്ടാകാം. മുതിര്‍ന്നവരുടെ പല്ലുകളെ (സ്ഥിര പല്ലുകള്‍) അപേക്ഷിച്ച് കുഞ്ഞുങ്ങളിലെ പല്ലുകളില്‍ അവ (പോടുകള്‍) വേഗത്തില്‍ രൂപം കൊള്ളുന്നു. സാധാരണയായി 6 മാസം മുതല്‍ ഒരു വയസ്സ് വരെ പ്രായമുള്ള കുഞ്ഞിന്റെ പല്ലുകള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ തന്നെ അവ വികസിക്കാന്‍ തുടങ്ങും.
എന്താണ് കുഞ്ഞുങ്ങളുടെ പല്ലുകള്‍ നശിക്കുന്നതിന് കാരണമാകുന്നത്?
പല അമ്മമാരും തങ്ങളുടെ കുഞ്ഞുങ്ങളെ ഒരു കുപ്പി പാലുമായി കിടക്കയിലേക്ക് അയയ്ക്കുന്നു. ഇത് ഒരു നല്ല ശീലമല്ല, കാരണം ഇത് പല്ല് നശിക്കാന്‍ ഇടയാക്കും. ദന്തക്ഷയത്തിനുള്ള മറ്റുചില കാരണങ്ങള്‍ ഇതാ:
1. പഞ്ചസാര
പഞ്ചസാര (ഭക്ഷണം, പാനീയങ്ങള്‍, മുലപ്പാല്‍ എന്നിവയില്‍ പഞ്ചാസാര കാണപ്പെടുന്നു) കഴിച്ചുകഴിഞ്ഞാല്‍ വായ വൃത്തിയായി കഴുകുവാന്‍ ശീലിപ്പിക്കുക. ഇത് ഒരു പരിധി വരെ പല്ലുകള്‍ക്ക് സംരക്ഷണം നല്‍കും. അല്ലെങ്കില്‍ ആ മധുരം വായില്‍ വസിക്കുന്ന ബാക്ടീരിയകളുമായി പ്രവര്‍ത്തിക്കുകയും പല്ലുകളില്‍ പോടുകള്‍ ഉണ്ടാവുന്നതിനും കാരണമാവുകയും ചെയ്യുന്നു. ബാക്ടീരിയകള്‍ പഞ്ചസാരയെ ഒരു ആസിഡാക്കി മാറ്റുന്നു. ഇത് പല്ലിന്റെ പുറം പാളിയായ ഇനാമലിനെ നശിപ്പിക്കുന്നു.
2. നേര്‍ത്ത ഇനാമല്‍
കുഞ്ഞുങ്ങളുടെ പല്ലിന്റെ ഇനാമല്‍ മുതിര്‍ന്നവരേക്കാള്‍ കനംകുറഞ്ഞതാണ്. അതിനാല്‍ തന്നെ എത്ര കരുതല്‍ എടുത്താലും ബാക്ടീരിയകള്‍ക്ക് പോടുകള്‍ ഉണ്ടാക്കുന്നത് എളുപ്പമായിരിക്കും.

3. ഉമിനീര് കുറവ്
ബാക്ടീരിയ ഉണ്ടാക്കുന്ന ആസിഡിനെ നേര്പ്പിച്ചുകളയാന് ഉമിനീര് സഹായിക്കുന്നു. എന്നാല്‍ ഉമിനീര് കുറവാണെങ്കില്‍, പല്ലുകളില്‍ ദ്വാരങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.
കുഞ്ഞുങ്ങളുടെ പല്ല് നശിക്കുന്നത് തടയാനുള്ള വഴികള്‍
• കുഞ്ഞുങ്ങളുടെ പല്ലുകള്‍, മോണകള്‍, നാവ് എന്നിവ ദിവസവും രണ്ടുതവണയെങ്കിലും വൃത്തിയാക്കുക. വൃത്തിയുള്ള നനഞ്ഞ തുണി അല്ലെങ്കില്‍ അണുവിമുക്തമായ കോട്ടണ്‍ ഉപയോഗിച്ച് ഭക്ഷണം കഴിച്ചതിനുശേഷവും ഉറങ്ങാന്‍ പോകുമ്പോഴും അവ വൃത്തിയാക്കണം.
• മരുന്നുകള്‍ നല്‍കിയതിന് ശേഷവും കുഞ്ഞുങ്ങളുടെ പല്ലുകളും മോണകളും വൃത്തിയാക്കുക, കാരണം അവയിലും പഞ്ചസാരയുടെ സാന്നിദ്ധ്യമുണ്ട്.
• ഭക്ഷണം കഴിക്കുന്ന സമയത്ത് മാത്രം ഒരു പാല്‍ക്കുപ്പി ഉപയോഗിക്കാന്‍ ശീലിപ്പിക്കുക. കുട്ടികളുടെ കരച്ചിലിനോ ശാഠ്യത്തിനോ ആശ്വാസത്തിനായി പാല്‍ക്കുപ്പി ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

• പാല് കുപ്പി വായില്‍ വെച്ച് കുഞ്ഞിനെ കിടത്തരുത്.
• മധുരമുള്ള പാനീയങ്ങളും ജ്യൂസും, പ്രത്യേകിച്ച് ഭക്ഷണത്തിനിടയില്‍ നല്‍കുന്നത് ഒഴിവാക്കുക.
• പല്ലില്‍ പറ്റിപ്പിടിച്ച് ദീര്‍ഘനേരം ഇരിക്കുന്ന ഒട്ടിപ്പിടിക്കുന്ന ലഘുഭക്ഷണങ്ങളോ ചോക്ലേറ്റുകളോ നല്‍കുന്നത് ഒഴിവാക്കുക.
• ആദ്യത്തെ പല്ലുകള്‍ ഉണ്ടായി തുടങ്ങിയാല്‍ തന്നെ ബ്രഷ് ചെയ്യാന്‍ തുടങ്ങുക.
• കുട്ടികള്‍ക്ക് ഫ്ലൂറൈഡ് ടൂത്ത് പേസ്റ്റ് ഉപയോഗിക്കുക.
• പോടുകള്‍ നേരത്തേ കണ്ടെത്തുന്നതിന് ദന്തരോഗവിദഗ്ദ്ധനെ സന്ദര്‍ശിക്കുന്നത് ഗുണകരമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
