Latest Updates
-
ജിമ്മിൽ പോകുന്നവർ സൂക്ഷിക്കുക! നജഫ്ഗഡിൽ പിടികൂടിയത് മാരകമായ വ്യാജ സപ്ലിമെന്റുകളുടെ വൻ ശേഖരം -
ഉഷ്ണതരംഗം വരുന്നു, ചർമ്മം കരിഞ്ഞുപോകുമോ? ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ പണി പാളും -
ഏപ്രിൽ 24 ഗ്രഹനില: ഈ രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ശുഭമുഹൂർത്തം നോക്കി തുടങ്ങാം -
ഗജകേസരി രാജയോഗം: ആകാശത്ത് അത്ഭുതം വിരിയുന്നു, നിങ്ങളുടെ സാമ്പത്തിക ഭാഗ്യം തെളിയുമോ? -
ശുക്രന്റെ അപൂര്‍വ്വ മാറ്റം: ഇന്ന് ഈ 4 രാശിക്കാര്‍ക്ക് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം തേടിയെത്തും! -
നക്ഷത്രഫലം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റം, ഭാഗ്യം കൂടെക്കൂട്ടാൻ ഈ നക്ഷത്രക്കാർക്ക് സുവർണ്ണാവസരം! -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ ഇതാ -
ഉഷ്ണതരംഗം കടുക്കുന്നു; ചർമ്മം കരിഞ്ഞുപോകുമോ? ഈ 'സ്വെറ്റ് പ്രൂഫ്' കരുതലുകൾ മറക്കരുത്! -
ഡൽഹിയിലെ കൊടുംചൂട്; വെറും വെള്ളം കുടിച്ചാൽ പോരാ, ഈ പാനീയങ്ങൾ കൂടി ശീലമാക്കൂ! -
ഉഷ്ണതരംഗം കടുക്കുന്നു; ജിമ്മിൽ പോകുന്നവർ ഈ തെറ്റുകൾ ചെയ്താൽ പണി പാളും!
ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തണം: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത എന്നത് ഇന്നത്തെ കാലത്ത് വളരെ പ്രധാനപ്പെട്ടതാണ്. കാരണം അമിതവണ്ണവും അല്ലെങ്കില്‍ ശരീരഭാരം ഇല്ലാത്ത അവസ്ഥയും എന്തുകൊണ്ടും നിങ്ങളെ വളരെയധികം ബുദ്ധിമുട്ടിക്കുന്നതാണ്. ശരീരത്തിന് നിന്ന് അധിക കിലോ കുറക്കുന്നതിന് വേണ്ടിയാണ് പലരും ശ്രദ്ധിക്കുന്നത്. എന്നാല്‍ പലപ്പോഴും മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണരീതിയും തന്നെയാണ് പലപ്പോഴും ശരീരഭാരത്തിന്റെ കാര്യത്തിലും വില്ലനാവുന്നത്. അതുകൊണ്ട് തന്നെ ശരീരഭാരം വര്‍ദ്ധിക്കുന്ന അവസ്ഥയാണ് പലരും കാണുന്നതും.
എന്നാല്‍ ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. ഭക്ഷണം മാത്രമല്ല മറ്റ് ചില ഘടകങ്ങള്‍ കൂടി ഇതിന് പുറകിലുണ്ട് എന്നതാണ് സത്യ. ശരീരഭാരം കുറവ്, പൊണ്ണത്തടി എന്നിവയാണ് ഇന്ന് നിങ്ങളെ വലക്കുന്ന പ്രധാന പ്രശ്നങ്ങള്‍. ഇത്തരം അവസ്ഥകളില്‍ അതിന് പരിഹാരം കാണുന്നതിനും ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുന്നതിനും വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. അത് എന്തൊക്കെയെന്ന് നോക്കാം.

അനുയോജ്യമായ ശരീരഭാരം
നിങ്ങള്‍ക്ക് അനുയോജ്യമായ ശരീരഭാരം എപ്രകാരം കണ്ടെത്താം എന്നതാണ് ആദ്യത്തെ കാര്യം. നിങ്ങളുടെ ബോഡിമാസ് ഇന്‍ഡക്സ് അനുസരിച്ചായിരിക്കണം ശരീരഭാരം കണക്കാക്കുന്നത്. ഇത് കൃത്യമായിരിക്കണം. പതിനെട്ടിനും 25-നും ഇടയിലാണെങ്കില്‍ അനുയോജ്യമായ ശരീരഭാരമായാണ് കണക്കാക്കുന്നത്. എന്നാല്‍ ഇതില്‍ കുറവോ കൂടുതലോ ആണെങ്കില്‍ ശരീരഭാരത്തിലെ ഏറ്റക്കുറച്ചിലുകളെയാണ് സൂചിപ്പിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്.
സമീകൃതാഹാരം
ശരീരഭാരം കൃത്യമായി നിലനിര്‍ത്തുന്നതിന് വേണ്ടി സമീകൃതാഹാരമാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. ഇത് കൃത്യമായ പോഷകങ്ങള്‍ അടങ്ങിയതായിരിക്കാന് ശ്രദ്ധിക്കണം. അതില്‍ വിവിധ തരത്തിലുള്ള പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍, പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവ ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കണം. സംസ്കരിച്ച ഭക്ഷണങ്ങള്‍, മധുര പാനീയങ്ങള്‍, ട്രാന്‍സ് ഫാറ്റ് കൂടുതലുള്ള ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യകരമായ ഭക്ഷണങ്ങളാല്‍ നിങ്ങളുടെ ശരീരത്തെ പോഷിപ്പിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ശരീരത്തിന്റെ കൃത്യമായ ഭാരം നിലനിര്‍ത്തുന്നതിന് സാധിക്കുന്നു.

ഭക്ഷണം ഭാഗിച്ച് കഴിക്കുക
വലിയ അളവിലുള്ള ഭക്ഷണം ഒരുമിച്ച് കഴിക്കുന്ന ശീലമുള്ളവരില്‍ അമിതവണ്ണത്തിനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഭക്ഷണം ഓരോ സമയവും ഭാഗിച്ച് കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ സഹായിക്കുന്നതാണ്. അതുകൊണ്ട് തന്നെ വിശപ്പിന്റെ കാഠിന്യം അനുസരിച്ച് മാത്രം ഭക്ഷണം കഴിക്കുക. നിങ്ങള്‍ ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കുമ്പോള്‍ അത് അല്‍പ്പാല്‍പ്പമായി കഴിക്കുന്നതിന് ശ്രദ്ധിക്കണം. മാത്രമല്ല കലോറി ഉപഭോഗം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
ജലാംശം നിലനിര്‍ത്തുക
ആരോഗ്യത്തിന് വളരെയധികം പ്രധാനപ്പെട്ടതാണ് ജലാംശം എന്നത്. ഇത് ശരീരത്തില്‍ എത്രത്തോളം ഗുണം നല്‍കുന്നുണ്ട് എന്നതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കേണ്ടതാണ്. ശരരീത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിന് വേണ്ടി ശ്രദ്ധിക്കണം. ഒരു തരത്തിലും നിര്‍ജ്ജലീകരണം സംഭവിക്കാതിരിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടതാണ്. ഇതിലൂടെ മാത്രമേ കൃത്യമായ ദഹനം നടക്കുകയുള്ളൂ. അതുകൊണ്ട് ദിവസവും ചുരുങ്ങിയത് എട്ട് ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു.

ഫിറ്റ്നസ് ശീലമാക്കുക
ആരോഗ്യകരമായ ശീലങ്ങളില്‍ എപ്പോഴും ഫിറ്റ്നസ് നിലനിര്‍ത്തുന്നതിന് വേണ്ടി ശ്രദ്ധിക്കണം. ഇതിലൂടെ ആരോഗ്യകരമായ മാറ്റങ്ങള്‍ ഉണ്ടാവുന്നതിന് സാധിക്കുന്നു. അസ്ഥികളുടെ സാന്ദ്രത മെച്ചപ്പെടുത്തുന്നതിനും മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി ഫിറ്റ്നസ് ശീലമാക്കുക. ബോഡി വെയ്റ്റ് വ്യായാമങ്ങള്‍ പോലുള്ള പതിവ് ഫിറ്റ്നസ് പ്രോഗ്രാമുകളില്‍ പങ്കെടുക്കുകയും ശരീരം കൃത്യമായി പരിപാലിക്കുകയും ചെയ്യുക. ഇതിലൂടെ നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതെല്ലാം ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു.
മാനസിക സമ്മര്‍ദ്ദം നിയന്ത്രിക്കുക
ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിന് പലപ്പോഴും മാനസിക സമ്മര്‍ദ്ദം കാരണമാകുന്നു. ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിന് മാത്രമല്ല ശരീരഭാരം കുറക്കുന്നതിനും പലപ്പോഴും മാനസിക സമ്മര്‍ദ്ദം ഒരു കാരണം തന്നെയാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. അതിന് വേണ്ടിയുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക. നിങ്ങള്‍ക്ക് സ്വയം സാധിക്കുന്നില്ലെങ്കില്‍ പ്രോഫഷണല്‍ പിന്തുണ ഇതിന് വേണ്ടി തിരഞ്ഞെടുക്കുക. ചിലരില്‍ മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുമ്പോള്‍ ഭക്ഷണം കൂടുതല്‍ കഴിക്കുന്നതിനുള്ള ത്വരയുണ്ടാവുന്നു. അതിനെ നിയന്ത്രിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
