Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ചൂടിന്റെ ശക്തിയില് മൈഗ്രേയ്നും അപകടം: പൊടിക്കൈകള് ഇതാണ്
മൈഗ്രേയ്ന് പോലുള്ള അവസ്ഥകള് പല തരത്തിലാണ് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നത്. പലപ്പോഴും ചൂടിന്റെ ശക്തി കൂടുന്നതിന് അനുസരിച്ച് രോഗാവസ്ഥകളും വിട്ടുമാറാതെ നില്ക്കുന്നു. അല്പ നേരം വെയിലത്ത് നില്ക്കുന്നത് തന്നെ രോഗങ്ങളെ സമ്മാനിക്കുന്നു എന്ന് പറഞ്ഞാല് തെറ്റില്ല. അത്രയധികം പ്രതിസന്ധികളാണ് വര്ദ്ധിച്ച് വരുന്ന ഈ ചൂട് നല്കുന്നതും. അമിതമായി വിയര്പ്പ് ഒഴുകുന്നത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് പ്രശ്നങ്ങളുണ്ടാക്കുന്നു. വേനല്ക്കാലത്തുണ്ടാവുന്ന തലവേദന സാധാരണമാണെന്ന് കരുതേണ്ടതില്ല. ഇത് ശക്തികൂടിയ മൈഗ്രേയ്ന് ആയി മാറുന്നതിന് അധികം സമയം വേണ്ട എന്നതാണ് സത്യം.
ലോകമെമ്പാടുമുള്ള നല്ലൊരു ശതമാനം ആളുകളേയും ബാധിക്കുന്നതാണ് ഇത്തരം തലവേദനകള്. ഇത് വെറും ഒരു വേദനയായി കണക്കാക്കാതെ ന്യൂറോളജിക്കല് അവസ്ഥയായി മാറുന്നു. തലയുടെ ഒരു ഭാഗത്തായി കടുത്ത വേദന അനുഭവപ്പെടുന്ന അവസ്ഥയാണ് എന്നതില് സംശയം വേണ്ട. മൈഗ്രേയ്ന് പലപ്പോഴും സാധാരണ തലവേദനയില് നിന്ന് വ്യത്യസ്തമാണ്. രോഗത്തിന്റെ ലക്ഷണങ്ങള് തിരിച്ചറിയുക എന്നതാണ് ആദ്യത്തെ കാര്യം. പല കാരണങ്ങള് മൈഗ്രേയ്നിന് പുറകിലുണ്ട്. എങ്കിലും അറിഞ്ഞിരിക്കേണ്ട മറ്റ് ചില കാര്യങ്ങള് നോക്കാം.

ലക്ഷണങ്ങള്
തലയുടെ ഒരു പകുതിയില് കഠിനമായ വേദന അനുഭവപ്പെടുന്നു. കൂടാതെ തലവേദന ഉള്ളവരില് പലപ്പോഴും ഉച്ചത്തിലുള്ള ശബ്ദവും വെളിച്ചവും അസ്വസ്ഥത ഉണ്ടാക്കുന്നു. ഇവരുടെ കാഴ്ചയിലും മാറ്റം സംഭവിക്കുന്നു. കൈകാലുകളില് മരവിപ്പ്, തരിപ്പ് എന്നിവ അനുഭവപ്പെടും. സംസാരിക്കാന് ബുദ്ധിമുട്ട് നേരിടുകയും കൂടുതല് മോശം അവസ്ഥയിലേക്ക് നിങ്ങളെത്തുകയും ചെയ്യും. പലപ്പോഴും മൈഗ്രൈയ്ന് മണിക്കൂറുകള് മുതല് ദിവസങ്ങള് വരെ നീണ്ട് നില്ക്കുന്നു. ഇത്തരം വേദനകളെ അതികഠിനമായ വേദനയായാണ് കണക്കാക്കുന്നത്.
തടയുന്നത് എങ്ങനെ?
എപ്രകാരം ഇത്തരം തലവേദനകളെ തടയണം എന്ന് നമുക്ക് നോക്കാം. ആദ്യം തന്നെ സമ്മര്ദ്ദം നിയന്ത്രിക്കുകയാണ് ചെയ്യേണ്ടത്. അതിന് വേണ്ടി യോഗ, മെഡിറ്റേഷന്, വ്യായാമം എന്നിവ ശീലമാക്കണം. കൂടാതെ ആഴത്തിലുള്ള ശ്വസന വ്യായാമങ്ങളും ചെയ്യേണ്ടതാണ്. കൃത്യമായ ഉറക്കം അത്യാവശ്യമാണ്. വേനലില് ഉറക്കം എന്നത് പലപ്പോഴും പ്രതിസന്ധി ഉണ്ടാക്കുന്നതാണ്. എന്നാല് കൃത്യമായ ഉറക്കത്തിലൂടേയും വിശ്രമത്തിലൂടേയും നമുക്ക് തലവേദനയെ ഇല്ലാതാക്കാന് സാധിക്കുന്നു. 7-8 മണിക്കൂര് വരെയെങ്കിലും ഉറങ്ങാന് ശ്രദ്ധിക്കണം.
വെള്ളം ധാരാളം കുടിക്കാന് ശ്രദ്ധിക്കണം
ധാരാളം വെള്ളം കുടിക്കാന് ശ്രദ്ധിക്കണം. കാരണം നിര്ജ്ജലീകരണം കൂടുതല് വെല്ലുവിളികള് ഉയര്ത്തുന്നു. അവയെ പ്രതിരോധിക്കുന്നതിന് വേണ്ടി വെള്ളം ധാരാളം കുടിക്കാന് ശ്രദ്ധിക്കണം. പഴങ്ങള്, ധാന്യങ്ങള്, പച്ച പച്ചക്കറികള് എന്നിവ കഴിക്കുന്നത് പ്രധാനമാണ്. ഇത് കൂടാതെ ആയുര്വേദം അനുസരിച്ച്, ചില പച്ചമരുന്നുകള് കഴിച്ചാല് അതികഠിനമായ വേദന അല്പം കുറയുന്നു. ഈ രണ്ട് ഔഷധങ്ങളും തലച്ചോറിന്റെ പ്രവര്ത്തനം മെച്ചപ്പെടുത്തുന്നതോടൊപ്പം തന്നെ സമ്മര്ദ്ദത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു.
മറ്റ് മാര്ഗ്ഗങ്ങള്
കൂടാതെ വേദനയെ പരമാവധി കുറക്കുന്നതിന് വേണ്ടി നമുക്ക് ഇഞ്ചിയും തുളസിയും കഴിക്കാവുന്നതാണ്. അത് മാത്രമല്ല ഇവ കഴിക്കുന്നതിലൂടെ ഇത് നിങ്ങളുടെ വീക്കം കുറക്കുകയും ശരീരത്തിലെ ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ നെയ്യും ബദാമും കഴിച്ചാല് ശരീരത്തിന് ഗുണം ലഭിക്കുന്നു. ഇത്തരം കാര്യങ്ങള് മനസ്സില് ഓര്മ്മിച്ചാല് ഒരു പരിധി വരെ രോഗാവസ്ഥയെ പ്രതിരോധിക്കാനും വേദനയെ പരമാവധി ഒഴിവാക്കുന്നതിനും സാധിക്കുന്നു.
വേനല് കാരണമാകുമ്പോള്
വേനല്ക്കാലം ഇത്തരം അവസ്ഥകള് കൂടുതല് വെല്ലുവിളികള് ഉയര്ത്തുന്നു. കാരണം അതികഠിനമായ ചൂടും വെയിലും വിയര്പ്പും എല്ലാം മൈഗ്രേയ്ന് പോലുള്ള അവസ്ഥകളെ വഷളാക്കുന്നു. അതുകൊണ്ട് തന്നെ ചെറിയ ലക്ഷണം പോലും വഷളാവുന്ന തരത്തിലേക്ക് കാര്യങ്ങള് എത്തുന്നു. ഓരോ അവസ്ഥയിലും നിങ്ങള് ശ്രദ്ധയോടെ മുന്നോട്ട് പോയാല് രോഗാവസ്ഥയെ പ്രതിരോധിക്കാന് സാധിക്കുന്നു.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
