Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ആര്‍ത്തവം ആദ്യ ദിനങ്ങളില്‍ രാത്രിയില്‍ രക്തസ്രാവം കൂടുതലോ? പരിഹാരം ഇപ്രകാരം
ആര്‍ത്തവ ദിനം എപ്പോഴും സ്ത്രീകളുടെ ഉറക്കം കളയുന്നതാണ്. പലപ്പോഴും പലരിലും ഇത്തരം അവസ്ഥകള്‍ അപകടകരമായ അസ്വസ്ഥതകളാണ് ഉണ്ടാക്കുന്നത്. രാത്രിയില്‍ ഉണ്ടാവുന്ന അമിത രക്തസ്രാവം നമ്മുടെ ഉറക്കത്തെ തടസ്സപ്പെടുത്തുന്നു. പ്രത്യേകിച്ച് വസ്ത്രങ്ങളില്‍ രക്തക്കറ കാണുമ്പോള്‍ അത് നിങ്ങളില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ ഈ ലേഖനത്തില്‍ ആര്‍ത്തവം നിയന്ത്രിക്കുന്നതിനും ശരിയായ ഉറക്കത്തിനും സഹായിക്കുന്ന ചില കാര്യങ്ങളെക്കുറിച്ചാണ് പറയുന്നത്.
എന്താണ് രാത്രിയില്‍ ആര്‍ത്തവ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നത്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, എന്തെല്ലാമാണ് അറിഞ്ഞിരിക്കേണ്ടത് എന്നത് ശ്രദ്ധേയമാണ്. എന്നാല്‍ ഇതിനെ എപ്രകാരം നമുക്ക് പ്രതിരോധിക്കാം എന്നതിനെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വിശദമായി വായിക്കാം. ആദ്യം ഇത്തരം രക്തസ്രാവത്തിന്റെ കാരണങ്ങളെക്കുറിച്ച് അറിയേണ്ടതാണ്.

അമിത രക്തസ്രാവം
പലപ്പോഴും അമിത രക്തസ്രാവം തന്നെയാണ് പ്രധാന കാരണം. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ തിരിച്ചറിയേണ്ടതാണ്. അത് കൂടാതെ ഉറക്കത്തില്‍ നിങ്ങളുടെ ചലനങ്ങളും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കമിഴ്ന്ന് കിടന്ന് ഉറങ്ങുന്നവരാണ് പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. കാരണം ഇവരില്‍ അത് രക്തസ്രാവം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു.
തെറ്റായ പാഡുകളും ടാംപണുകളും ഉപയോഗിക്കുന്നത്
പലപ്പോഴും തെറ്റായ പാഡുകളും ടാംപണുകളും ഉപയോഗിക്കുന്നത് വഴി നിങ്ങളുടെ ആര്‍ത്തവ രക്തം കൃത്യമായി ആഗിരണം ചെയ്യുന്നതിന് സാധിക്കുന്നില്ല. അതിനാല്‍ അത് പ്രത്യേകിച്ച് നിങ്ങളില്‍ അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉപയോഗിക്കുന്നത് വഴി നിങ്ങളുടെ ആര്‍ത്തവ കാലം ശ്രദ്ധിക്കണം.
കൃത്യമായി ആഗിരണം ചെയ്യാത്തത്
പലപ്പോഴും കൃത്യമായി ആഗിരണം ചെയ്യാത്തത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. അത് നിങ്ങളുടെ ശരീരത്തില്‍ അണുബാധക്ക് പലപ്പോഴും കാരണമാകുന്നു. പതിവ് പാഡുകള്‍ ഉപയോഗിക്കുന്നത് വഴി പലപ്പോഴും ഇത് പൂര്‍ണമായും ആഗിരണം ചെയ്യപ്പെടണം എന്നില്ല. ഇക്കാര്യങ്ങളും വളരെയധികം ശ്രദ്ധിക്കണം.
ഉറങ്ങുന്ന പൊസിഷന്‍
നിങ്ങള്‍ ഉറങ്ങുന്ന പൊസിഷനും വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നതാണ്. പലപ്പോഴും സ്ലീപ്പിംഗ് പൊസിഷനില്‍ കമിഴ്ന്ന് കിടന്ന് ഉറങ്ങുന്നത് വഴി നിങ്ങളില്‍ ഇത്തരം പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നു. അതാണ് ആര്‍ത്തവ സംബന്ധമായ പ്രതിസന്ധികളെ വര്‍ദ്ധിപ്പിക്കുന്നത്. കൂടാതെ ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നതും കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ ശ്രദ്ധിക്കണം.
ആര്‍ത്തവ ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത്
പലപ്പോഴും വില കുറഞ്ഞ ആര്‍ത്തവ ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതും ഇത്തരം പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ഇത് നിങ്ങളുടെ ആരോഗ്യത്തെ പ്രതിസന്ധിയില്‍ ആക്കുന്നു. അതുകൊണ്ട് ഗുണമേന്മയുള്ള ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ എപ്രകാരം ഈ പ്രശ്നത്തെ പരിഹരിക്കാം എന്ന് നമുക്ക് നോക്കാം.
ശരിയായ ഉത്പ്പന്നം തിരഞ്ഞെടുക്കുക
എപ്പോഴും ശരിയായ ഉത്പ്പന്നം തിരഞ്ഞെടുക്കുന്നതിന് ശ്രദ്ധിക്കുക. സാധാരണ നീളമുള്ളതും കൂടുതല്‍ ആഗിരണം ചെയ്യുന്നതുമായ പാഡുകള്‍ ഉപയോഗിക്കുക. ഇനി ആര്‍ത്തവ കപ്പുകളാണെങ്കില് അത് 12 മണിക്കൂര്‍ വരെ ഉപയോഗിക്കാവുന്നതാണ്. മാത്രമല്ല ടാംപണുകള്‍ ഉപയോഗിക്കുന്നതും നല്ലതാണ്. ഇതെല്ലാം തന്നെ ആരോഗ്യത്തിനും സഹായിക്കുന്നു.
നിങ്ങളുടെ ഉറങ്ങുന്ന പൊസിഷന്‍
നിങ്ങള്‍ ഉറങ്ങുന്ന പൊസിഷന്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. കമിഴ്ന്ന് കിടന്ന് ഉറങ്ങാതിരിക്കുന്നതിന് ശ്രദ്ധിക്കണം. അത് കൂടാതെ കിടക്കയില്‍ ഒരു ഷീറ്റോ മറ്റോ വിരിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. ഇത ആര്‍ത്തവ രക്തസ്രാവത്തില്‍ നിന്ന് നിങ്ങളെ തടയുന്നു.
കിടക്കുന്നതിന് മുന്‍പ് പാഡ് മാറ്റുക
കിടക്കുന്നതിന് മുന്‍പ് പാഡ് മാറ്റുന്നതിന് ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ വ്യക്തിശുചിത്വത്തെക്കൂടിയാണ് സഹായിക്കുന്നത്. ആര്‍ത്തവ ശുചിത്വം പാലിക്കുന്നതിന് വേണ്ടി നിര്‍ബന്ധമായും ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ ആരോഗ്യ വെല്ലുവിളികളും ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.
അളവിലുള്ള അടിവസ്ത്രങ്ങള്‍ ധരിക്കാം
നിങ്ങളുടെ കൃത്യമായ അളവിലുള്ള അടിവസ്ത്രങ്ങള്‍ ധരിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടകരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. പലപ്പോഴും സാനിറ്ററി പാഡുകള്‍ ആണെങ്കിലും കൃത്യമായ അളവിന് അനുസരിച്ച് വേണം ധരിക്കുന്നതിന്. അല്ലെങ്കില്‍ അത് രക്തസ്രാവം പടരുന്നതിന് ഇടയാക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
