Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
തൈറോയ്ഡ് രോഗം നിസ്സാരമല്ല; കണ്ണുകളുടെ ആരോഗ്യം ഈവിധം നശിപ്പിക്കും
ഇന്ന് ചെറുപ്പക്കാര്‍ മുതല്‍ സത്രീ പുരുഷ ഭേദമില്ലാതെ പലരിലും തൈറോയ്ഡ് രോഗങ്ങളും അതിനോടനുബന്ധിച്ചുള്ള സാരീരിക ബുദ്ധിമുട്ടുകളും കണ്ടുവരാറുണ്ട്. ചിലര്‍ കൃത്യമായി ഡോക്ടറെ കണ്ട് മരുന്ന് കഴിക്കും. എന്നാല്‍, ചിലര്‍ ഇതിനെ നിസ്സാരവല്‍ക്കരിക്കുന്നവരും ഉണ്ട്. വളരെ നിസ്സാരമെന്ന് തോന്നിയാലും പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് നയിക്കുന്നതിന്റെ മൂലകാരണം പലപ്പോഴും തൈറോയ്ഡാകാറുണ്ട്. പ്രത്യേകിച്ച്, നേത്ര സംബന്ധമായ അസുഖങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ തൈറോയ്ഡ് രോഗങ്ങള്‍ക്ക് സാധിക്കും. അതും ഹൈപ്പര്‍ തൈറോയ്ഡിസം ഉള്ളവര്‍ക്ക് നേത്രരോഗങ്ങള്‍ അമിതമായി കണ്ണുവരുന്നു.

തൈറോയ്ഡ് ഉണ്ടെങ്കില്‍, അത് എങ്ങനെ കണ്ണുകളെ ബാധിക്കുന്നു എന്നും, ഏതെല്ലാം നേത്ര രോഗങ്ങള്‍ക്കാണ് ഇവ കാരണമാകുന്നത് എന്നും നോക്കാം.
വരണ്ട കണ്ണുകള്‍
തൈറോയ്ഡ് രോഗമുള്ളവരില്‍ വരണ്ട കണ്ണുകള്‍ പലപ്പോഴും കണ്ടുവരാറുണ്ട്. തൈറോയ്ഡ് കണ്ണുനീരിന്റെ ഉല്പാദനത്തെ ബാധിക്കുന്നു. ഇത് കണ്ണുകളിലെ മോയ്സ്ച്വര്‍ കണ്ടന്റ് കുറയ്ക്കുന്നതിന് കാരണമാകാറുണ്ട്. ഇടയ്ക്കിടയ്ക്ക് കണ്ണുകള്‍ വരണ്ട് പോകുന്നതിനും, ഇതുമൂലം കണ്ണില്‍ ചൊറിച്ചില്‍, ബുദ്ധിമുട്ടുകള്‍, പുകച്ചില്‍, കണ്ണില്‍ എന്തെങ്കിലും തടയുന്നത് പോലെയുള്ള അവസ്ഥ എന്നിവ ഉണ്ടായേക്കാം. ചിലരില്‍ അമിതമായിട്ടുള്ള കണ്ണ് വേദന വരാനും ഇത് കാരണമാകുന്നു.
കാഴ്ചയ്ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍
പലപ്പോഴും ഡബിള്‍ വിഷന്‍ വരാനുള്ള സാധ്യത തൈറോയ്ഡ് രോഗികളില്‍ കൂടുതലാണ്. കാരണം, തൈറോയ്ഡ് രോഗം കണ്ണുകളുടെ ക്രമീകരണത്തില്‍ വ്യത്യാസം വരുത്തുകയും ഇത്, ഡബിള്‍ വിഷന്‍ വരുന്നതിന് കാരണമാകുന്നു. ഒരു സാധനം തന്നെ ചിലപ്പോള്‍ രണ്ടായി കണ്ടെന്നിരിക്കാം. അതുപോലെ, ഒരു സാധനത്തില്‍ അമിതമായി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കാത്ത അവസ്ഥയും ഉണ്ടായേക്കാം.
കണ്ണ് ചിമ്മിപ്പോകുന്ന അവസ്ഥ
തൈറോയ്ഡ് ഉള്ളവര്‍ക്ക് പ്രകാശം കണ്ണില്‍ തട്ടുമ്പോള്‍ പലവിധത്തിലുള്ള ബുദ്ധിമുട്ടുകളും അനുഭവപ്പെടാം. പുറത്തേയ്ക്കിറങ്ങുമ്പോള്‍ നേരെ നോക്കാന്‍ സാധിക്കാത്ത അവസ്ഥ. കണ്ണില്‍ നിന്നും വെള്ളം വരിക എന്നിങ്ങനെ പല ബുദ്ധിമുട്ടുകളും ഇവര്‍ക്ക് ഉണ്ടായേക്കാം. അതുപോലെ, ഫോണ്‍ നോക്കുമ്പോള്‍ പോലും ബ്രൈറ്റ്നസ്സ് കൂടിയിരിക്കുന്നതിനേക്കാള്‍ ഇവര്‍ക്ക് സുഖം ബ്രൈറ്റ്നസ്സ് കുറഞ്ഞിരിക്കുന്നതായിരിക്കും. ഇത്തരത്തില്‍ പ്രകാശം ബുദ്ധിമുട്ടുണ്ടാക്കുന്ന അവസ്ഥ അനുഭവപ്പെടാം.
വീക്കവും ചീര്‍മ്മതയും
കണ്ണിന് ചുറ്റുമുള്ള പാളികളില്‍ വീക്കവും ചീര്‍മ്മതയും വരാന്‍ തൈറോയ്ഡ് കാരണമാകുന്നു. തന്മൂലം കണ്ണുകള്‍ ചലിപ്പിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. അതുപോലെ, പലവിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാകാനും ഇത് കാരണമാകുന്നുണ്ട്. കൂടാതെ, കണ്ണില്‍ ചുവപ്പ്, വീക്കം എന്നിവയും ഉണ്ടാകുന്നു.
ശ്രദ്ധിക്കേണ്ടത്
തൈറോയ്ഡ് രോഗം കണ്ടെത്തിയാല്‍ അതിന് കൃത്യമായി ചികിത്സ തേടുക. ഡോക്ടര്‍ പറയുന്ന ഇടവേളകളില്‍ പരിശോധന നടത്തുകയും, അതിനനുസരിച്ച് മരുന്നിന്റെ ഡോസില്‍ വ്യത്യാസം വരുത്താനും മറക്കരുത്. നേത്ര രോഗങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെ ഡോക്ടറെ കാണിക്കാനും ശ്രദ്ധിക്കുക.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
