Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽ നേട്ടം, ശുഭമുഹൂർത്തങ്ങൾ അറിയാം -
ചൊവ്വാഴ്ചത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
ഓഗസ്റ്റ് 18: ഇന്നത്തെ അമൃതകാളം അറിയാം, ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
ഓണം നാളിലെ അപൂർവ്വ ഗ്രഹയോഗം: സർവ്വാർത്ഥ സിദ്ധി യോഗത്തിൽ ഇന്ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഉറപ്പ് -
ഓണക്കാലത്ത് സലൂൺ ഓഫറുകൾക്ക് പിന്നാലെ പോകും മുൻപ് ഇത് ശ്രദ്ധിക്കൂ, മുടി കൊഴിച്ചിൽ ഒഴിവാക്കാം -
ഓണക്കോടി വാങ്ങിയോ? കഴുകാതെ ധരിച്ചാൽ പണി കിട്ടും, ചർമ്മത്തെ കാക്കാൻ ഈ മുൻകരുതലുകൾ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ബാത്ത്റൂമിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഓണസദ്യ ഉണ്ണുമ്പോൾ ഇരിപ്പിടം എങ്ങോട്ടാകണം? വാസ്തു പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പറയുന്നത് ഇതാണ് -
ഓണം പർച്ചേസ്: വാലറ്റിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ പണം ഇരട്ടിയാകും; വാസ്തു പറയുന്നത് ഇതാണ്
പെരുവിരലില്‍ നിന്ന് തുടങ്ങുന്ന വേദന, പിന്നീട് ഗുരുതരം: യൂറിക് ആസിഡ് വില്ലനാവുന്ന പ്രായം
യൂറിക് ആസിഡ് കൂടുതലാണ് എന്ന് നാം നിത്യേന കേള്‍ക്കുന്നുണ്ട്. എന്നാല്‍ എന്താണ് യൂറിക് ആസിഡ്, ഇത കൂടിയാല്‍ എന്താണ് സംഭവിക്കുന്നത്, യൂറിക് ആസിഡിന്റെ അപകടം എന്താണ് തുടങ്ങി പല കാര്യങ്ങളും ഒന്ന അറിഞ്ഞിരിക്കുന്നത് നല്ലതാണ്. കാരണം ഈ കാലത്ത് രോഗാവസ്ഥ ഏതൊക്കെ തരത്തിലാണ് നമ്മളെ ബുദ്ധിമുട്ടിക്കുക എന്നത് പറയാന്‍ സാധിക്കുകയില്ല. ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഒരു ടോക്സിന് ആയിട്ടുള്ള വസ്തുവാണ് യൂറിക് ആസിഡ്.
പ്യൂരിന്‍ എന്ന രാസവസ്തു വിഘടിക്കുന്നതിന്റെ ഫലമായാണ് യൂറിക് ആസിഡ് ഉണ്ടാവുന്നത്. എന്നാല്‍ ഈ പ്യൂരിന്‍ ശരീരത്തില്‍ കാണപ്പെടുന്ന ഒരു പദാര്‍ത്ഥമാണ്. പക്ഷേ ഇതിന്റെ അളവ് വര്‍ദ്ധിക്കുമ്പോഴാണ് അത് അപകടകരമായി മാറുന്നത്. മൃഗങ്ങളുടെ കൊഴുപ്പ, കരള്‍, കക്കയിറച്ചി, മദ്യം എന്നിവയെല്ലാം അമിതമായി ഉപയോഗിക്കുമ്പോള്‍ ഇത് പ്യൂരിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ഇത് ശരീരത്തില്‍ യൂറിക് ആസിഡ് അളവും വര്‍ദ്ധിപ്പിക്കുന്നു.

അപകടങ്ങള്‍ ഇപ്രകാരം
ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുന്നതിന്റെ ഫലമായി പലപ്പോഴും അത് കൈകളിലും കാലുകളിലും സന്ധികളിലായി പരലുകള്‍ പോലെ അടിഞ്ഞ് കൂടുന്നു. ഇത് വേദനയും അസ്വസ്ഥതയും വര്‍ദ്ധിപ്പിക്കുകയും അതോടൊപ്പം തന്നെവ അപകടകരമായ അവസ്ഥയിലേക്ക് ശരീരത്തെ എത്തിക്കുകയും ചെയ്യുന്നു. ഭക്ഷണങ്ങളിലൂടെ തന്നെ നമുക്ക് ഇത് നിയന്ത്രണ വിധേയമാക്കാം. ചില ഭക്ഷണങ്ങള്‍ കഴിക്കുകയും ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും ചെയ്യുന്നതാണ് യൂറിക് ആസിഡ് അളവ് കുറക്കുന്നതിന് സഹായിക്കുന്നത്.
വേനലില്‍ ഇവ കഴിക്കാം
ആരോഗ്യത്തിന്റെ കാര്യത്തില്‍ പഴങ്ങള്‍ എപ്പോഴും ഗുണകരമാണ്. പ്രത്യകിച്ച് വേനലില്‍ പഴങ്ങള്‍ സ്ഥിരമാക്കുന്നത് നിര്‍ജ്ജലീകരണം ഇല്ലാതാക്കാന്‍ സഹായിക്കുന്നു. യൂറിക് ആസിഡ് നിയന്ത്രിക്കുന്നതിനും പഴങ്ങള്‍ എന്തുകൊണ്ടും മികച്ചതാണ്. ഇത് വൃക്കകളലൂടെ യൂറിക് ആസിഡ് പുറന്തള്ളുന്നതിന് സഹായിക്കുന്നു. ഉയര്‍ന്ന യൂറിക് ആസിഡ് ഭക്ഷണത്തിന്റെ സഹായത്തോടെ എപ്രകാരം നീക്കം ചെയ്യാം എന്നാണ് ഈ ലേഖനത്തില്‍ പറയുന്നത്.
ചെറി കഴിക്കാം
ചെറി സ്ഥിരമായി കഴിക്കുന്നത് യൂറിക് ആസിഡ് എളുപ്പത്തില്‍ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. നിരവധി ഔഷധ ഗുണങ്ങള്‍ ചെറിയിലുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കുന്ന ആന്തോസയാനിന് എന്ന പ്രകൃതിദത്ത ആന്റി-ഇന്‍ഫ്ലമേറ്ററി ഘടകം ചെറിയില്‍ അടങ്ങിയിട്ടുണ്ട്. ദിനവും ഇത ഭക്ഷണത്തിന്റെ ഭാഗമാക്കിയാല്‍ യൂറിക് ആസിഡിനെ നിയന്ത്രിക്കുകയും അത് വഴി ഉണ്ടാവുന്ന വേദനകള്‍ക്ക് ആശ്വാസം ലഭിക്കുകയും ചെയ്യുന്നു.
പഠനം ഇപ്രകാരം
ആര്‍ത്രൈറ്റിസ് & റുമാറ്റോളജി ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നത് ചെറി കഴിക്കാതിരിക്കുന്നവരേക്കാള് യൂറിക് ആസിഡ് അതുമൂലമുണ്ടാവുന്ന സന്ധിവാതം എന്നിവ ചെറി കഴിക്കുന്നവരില്‍ കുറവാണ് എന്നാണ്. ഇത് ശരീരത്തിലെ വീക്കം കുറക്കുന്നതിന് സഹായിക്കുന്നു. അത് മാത്രമല്ല സന്ധികളില്‍ പരല്‍ പോലെ അടിഞ്ഞ് കൂടുന്നതിനേയും തടയുന്നു. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ ഗുണകരമായ ഒന്നാണ് എന്നത് മനസ്സിലാക്കണം.
സിട്രസ് പഴങ്ങള്‍
സിട്രസ് പഴങ്ങള്‍ എന്ന് പറയുമ്പോള്‍ അതില്‍ നാരങ്ങയും ഓറഞ്ചും മുസ്സംബിയും എല്ലാം പെടുന്നു. ഇവയിലുള്ള വിറ്റാമിന്‍ സി ആണ് യൂറിക് ആസിഡ് കുറക്കുന്നതിന് സഹായിക്കുന്നത്. ഇവയെല്ലാം തന്നെ വിറ്റാമിന്‍ സിയുടെയും സിട്രിക് ആസിഡിന്റെയും സമ്പന്നമായ ഉറവിടമാണ്. ഈ പഴങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കുന്നതോടൊപ്പം ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിനും സഹായിക്കുന്നു. നാരങ്ങയും ഓറഞ്ചും ശരീരത്തില്‍ നിന്ന് യൂറിക് ആസിഡിന്റെ അളവ് എളുപ്പത്തില്‍ നീക്കം ചെയ്യുന്നതിന് സഹായിക്കുന്ന പഴങ്ങളാണ്.
യൂറിക് ആസിഡ് ഉണ്ടോ എന്ന് മനസ്സിലാക്കാം
സന്ധികളില്‍ വേദനയും കടച്ചിലും സ്ഥിരമായി ഉണ്ടാവുന്നത് ഗൗരവത്തോടെ കാണേണ്ട ഒന്നാണ്. ഇത് കൂടാതെ വീക്കവും നീരും മടക്കുന്നതിനും നിവര്‍ത്തുന്നതിനും ബുദ്ധിമുട്ടും എല്ലാം ശ്രദ്ധിക്കണം. സഹിക്കാന്‍ പറ്റാത്ത വേദന തന്നെയാണ് ആദ്യത്തെ ലക്ഷണം. വേദനയുള്ളിടത്ത് ചുവപ്പും അസ്വസ്ഥതയും വര്‍ദ്ധിക്കുന്നു. എന്നാല്‍ വളരെ കുറഞ്ഞ അളവിലാണ് എന്നുണ്ടെങ്കില്‍ പലപ്പോഴും ലക്ഷണങ്ങള്‍ പ്രകടമാവണം എന്നില്ല. ഇടക്കിടെ മൂത്രമൊഴിക്കല്‍ പേശികളുടെ ബലഹീനത എന്നിവയും ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications