Latest Updates
-
മഴക്കാലത്ത് മുടി കൊഴിച്ചിലും പരുപരുപ്പും അലട്ടുന്നുണ്ടോ? തിളക്കമുള്ള മുടിക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ കനത്ത മഴ: ഷിഗെല്ലയും എലിപ്പനിയും പടരുന്നു; ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ അപകടം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ഉറക്കം കെടുത്തുന്നുണ്ടോ? പുരുഷന്മാരുടെ ആരോഗ്യവും ടെസ്റ്റോസ്റ്റിറോൺ അളവും സംരക്ഷിക്കാൻ ഈ രാത്രി ശീലങ്ങൾ പരീക്ഷിക്കൂ -
നീറ്റ് പരീക്ഷാ ഹാളിൽ പിസിഒഎസ് അസ്വസ്ഥതകളാണോ? ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കൂ -
സമ്മർ സോൾസ്റ്റിസ്: ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകൽ; വണ്ണം കുറയ്ക്കാൻ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ഇങ്ങനെ പരീക്ഷിക്കൂ! -
മഴയത്ത് പുറത്തിറങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ; ചർമ്മവും കണ്ണും സുരക്ഷിതമാക്കാൻ ഇതാ ചില വഴികൾ -
അന്താരാഷ്ട്ര യോഗാ ദിനം: കരീനയും കീർത്തിയും പിന്തുടരുന്ന ഈ 12 മിനിറ്റ് വർക്കൗട്ട് ശീലമാക്കിയാൽ മാറ്റം ഉറപ്പ്! -
ജൂൺ 22-ന് അപൂർവ്വ സരസ്വതി യോഗം: ബുധൻ, വ്യാഴം, ശുക്രൻ ഒന്നിക്കുമ്പോൾ ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം -
2026 ജൂൺ 21: അന്താരാഷ്ട്ര യോഗ ദിനത്തിൽ അപൂർവ്വ രാജയോഗം; ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം! -
അന്താരാഷ്ട്ര യോഗാ ദിനത്തിൽ 12 രാശിക്കാർക്കും ഭാഗ്യദിനം: ഇന്നത്തെ രാശിഫലവും ഭാഗ്യനിറങ്ങളും അറിയാം
മഴക്കാലം തകര്‍ക്കുന്നു, പുറത്ത് നിന്നുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കണം, കാരണങ്ങള്‍ ഇതെല്ലാം
മഴക്കാലം തകര്‍ക്കുകയാണ്, ഓരോ നിമിഷത്തിലും നാം വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. പലപ്പോഴും ആരോഗ്യ പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്ന അവസ്ഥയിലേക്ക് നിങ്ങളെത്തുന്നത് മഴക്കാലം കൊണ്ട് കൂടിയാണ്. എന്നാല്‍ മഴക്കാലം പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ എത്രത്തോളം പ്രതിരോധത്തിലാക്കുന്നു എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ കഴിക്കുന്ന ഭക്ഷണത്തില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്.
പ്രത്യേകിച്ച് റോഡരികില്‍ നിന്ന് കഴിക്കുന്ന ഭക്ഷണങ്ങള്‍ ഒട്ടും നിസ്സാരമാക്കരുത്. അത് അപകടകരമായ അവസ്ഥയാണ് നിങ്ങളില്‍ ഉണ്ടാക്കുന്നത് എന്നതാണ് സത്യം. മഴക്കാലത്ത് ഇവയെല്ലാം തന്നെ കാര്യമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കും എന്നതില്‍ സംശയം വേണ്ട. ആരോഗ്യത്തിന്റെ കാര്യത്തില്‍ പുറത്ത് നിന്ന് ഭക്ഷണം കഴിക്കുമ്പോള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, എന്തൊക്കെയാണ് അപകടകരമായ അവസ്ഥ എന്ന് നോക്കാം.

മലിനീകരണം കൂടുതല്‍
മഴക്കാലം പലപ്പോഴും പുറത്ത് നിന്ന് ഭക്ഷണം കഴിക്കുമ്പോള്‍ അത് നിങ്ങളുടെ ആരോഗ്യത്തെ വളരെധികം വെല്ലുവിളികളിലേക്ക് എത്തുന്നു. അതിന് കാരണം ശുചിത്വമില്ലായ്മയും മലിനീകരണത്തിന്റെ വെള്ളക്കെട്ടിലേക്കാണ് എത്തുന്നത്. അത് മാത്രമല്ല മോശം അവസ്ഥകളിലേക്ക് നിങ്ങളെത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും കച്ചവടത്തില്‍ ശുചിത്വം പാലിക്കണം എന്നതാണ് ആദ്യത്തെ കാര്യം. ഇത് നിങ്ങളില്‍ ഭക്ഷ്യജന്യരോഗങ്ങളെ വര്‍ദ്ധിപ്പിക്കുന്നു. അത് മാത്രമല്ല ആരോഗ്യ പ്രതിസന്ധികള്‍ ഇ്ത് വര്‍ദ്ധിപ്പിക്കുന്നു.
ബാക്ടീരിയ അണുബാധ
മഴക്കാലത്താണ് പലപ്പോഴും ജലജന്യ രോഗങ്ങള്‍ കൂടുതലായി സംഭവിക്കുന്നു. അതിന്റെ ഫലമായി ഇ.കോളി, സാല്‍മൊണല്ല തുടങ്ങിയ സാധാരണ ബാക്ടീരിയകള്‍ എല്ലാം നിങ്ങള്‍ക്കുണ്ടാവുന്നു. അത് മാത്രമല്ല പലപ്പോഴും അപകടകരമായ അവസ്ഥകളിലേക്കാണ് ഇത് നിങ്ങളെ എത്തിക്കുന്നത്. ഇത്തരം ബാക്ടീരിയകള്‍ വയറിളക്കവും ഛര്‍ദ്ദിയും ഉള്‍പ്പെടെയുള്ള ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. ഇത് പിന്നീട് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെ വര്‍ദ്ധിപ്പിക്കും.

വൈറല്‍ അണുബാധകള്‍
ഹെപ്പറ്റൈറ്റിസ് എ, നൊറോവൈറസ് എന്നിവയും മഴക്കാലത്ത് വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതാണ്. അതുകൊണ്ട് തന്നെ ആരോഗ്യ പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് വേണ്ടി മഴക്കാലത്തിന്റെ തുടക്കത്തില്‍ തന്നെ ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങളുടെ വയറിന്റെ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും അതിന്റെ ഫലമായി അപകടരമായ അവസ്ഥകളുണ്ടാവുകയും ചെയ്യുന്നു. പനി, മഞ്ഞപ്പിത്തം എന്നിവ മഴക്കാലത്ത് ഉണ്ടാവുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയാണ്. അതുകൊണ്ട് തന്നെ ചില ഭക്ഷണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്.
ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?
മഴക്കാലത്തുണ്ടാവുന്ന ഇത്തരം രോഗാവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. പലപ്പോഴും പുറത്ത് നിന്നുള്ള ഭക്ഷണം കഴിക്കുന്നത് മഴക്കാലത്ത് ഒഴിവാക്കേണ്ടതാണ്. അത് മാത്രമല്ല കഴിക്കുന്ന ഭക്ഷണം വീട്ടില്‍ നിന്നാണെങ്കിലും പഴകിയതും തണുത്തതുമായ ഭക്ഷണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്. അത് മാത്രമല്ല ഭക്ഷണത്തിന് മുന്നോടിയായി കൈകള്‍ വൃത്തിയായി കഴുകുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യത്തെ അല്പം കൂടുതല്‍ ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications