Latest Updates
-
പുറത്തുനിന്ന് ഭക്ഷണം കഴിച്ചാലും വണ്ണം കുറയ്ക്കാം! സൊമാറ്റോയുടെ പുതിയ 'ഹെൽത്തി' ഫീച്ചർ എങ്ങനെ ഉപയോഗിക്കാം? -
മെയ് 30-ന് അപൂർവ്വ രവി-സിദ്ധ യോഗം: നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സമയം എങ്ങനെ ഉപയോഗിക്കാം? -
കരീന കപൂറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; ആയിരം കലോറി എരിച്ചുകളയാൻ ഈ കളി മതി! -
വെയിൽ കൊള്ളുമ്പോൾ ചർമ്മം മാത്രമല്ല, തലയോട്ടിയും അപകടത്തിലാണ്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
കഠിനമായ വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
പുകവലി ഉപേക്ഷിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത് അത്ഭുതം! ഈ മാറ്റങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഇന്ന് തന്നെ സിഗരറ്റ് വലിച്ചെറിയും -
ആർത്തവ വേദനയിൽ വലയുന്ന പെൺകുട്ടികൾക്ക് ഇനി ആശ്വാസം; കേരളത്തിലെ സ്കൂളുകളിൽ ചരിത്രപരമായ അവധി പ്രഖ്യാപനം! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും?
ചൂട് കൂടുന്നോ, 45 ഡിഗ്രിയില്‍ കൂടുതലെങ്കില്‍ ശരീരം അപകടത്തില്‍
കേരളത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചെറിയ രീതിയില്‍ മഴ ലഭിച്ചിരുന്നുവെങ്കിലും ചൂടിന് ശാശ്വത പരിഹാരം ലഭിച്ചിട്ടില്ല എന്ന് തന്നെ ഉറപ്പിച്ച് പറയാവുന്നതാണ്. ഓരോ ദിവസവും താപനിലയില്‍ ഏറ്റക്കുറച്ചിലുകള്‍ വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും 45ഡിഗ്രി വരെ താപനില ഉയര്‍ന്നിരിക്കുകയാണ്. 45 ഡിഗ്രിയില്‍ കൂടുതല്‍ താപനില ഉയരുമ്പോള്‍ അത് ശരീരത്തില്‍ വളരെയധികം അപകടം ഉണ്ടാക്കുന്നു എന്നതാണ് സത്യം. എന്നാല്‍ ഇതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. ശരീരത്തിന് ഏറ്റവും കൂടുതല്‍ വെല്ലുവിളിയായി മാറുന്ന പല മാറ്റങ്ങളും താപനില വര്‍ദ്ധിക്കുന്നതിന്റെ ഫലമായി സംഭവിക്കുന്നു.
വിയര്‍പ്പ് വര്‍ദ്ധിക്കുകയും, ഹൃദയം വേഗത്തില്‍ സ്പന്ദിക്കുന്നു, രക്തക്കുഴലുകള്‍ വികസിക്കുകയും അവയിലൂടെ കൂടുതല്‍ രക്തം ഒഴുകാന്‍ അനുവദിക്കുകയും ചെയ്യുന്നു. ഇത് പലപ്പോഴും തലകറക്കം, ക്ഷീണം, ഓക്കാനം, പേശിവലിവ് തുടങ്ങിയ ലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അവസ്ഥയിലേക്ക് എത്തുന്നു. ഇത് കൂടാതെ ക്ഷീണം, സമ്മര്‍ദ്ദം എന്നിവയിലേക്കും ശരീരം എത്തുന്നു. എന്തൊക്കെയാണ് അപകടകരമായ അവസ്ഥ താപനില വര്‍ദ്ധിക്കുന്നതിലൂടെ ഉണ്ടാവുന്നത് എന്ന് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

വര്‍ദ്ധിച്ച വിയര്‍പ്പ്
താപനില വര്‍ദ്ധിക്കുമ്പോള്‍ പലപ്പോഴും ശരീരം അതിന്റെ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതിന്റെ ഫലമായി വിയര്‍പ്പ് വര്‍ദ്ധിക്കുന്നു. താപനില 45 ഡിഗ്രി കവിയുമ്പോള്‍, വിയര്‍പ്പ് ഗ്രന്ഥികള്‍ അധിക സമയം പ്രവര്‍ത്തിക്കുകയും വിയര്‍പ്പ് കൂടുതലായി പുറത്തേക്ക് വിടുകയും ചെയ്യുന്നു. പലപ്പോഴും ഇത് ഇലക്ട്രോലൈറ്റ് നഷ്ടത്തിലേക്കും നിങ്ങളെ എത്തിക്കുന്നു. കൂടാതെ ഇതോടനുബന്ധിച്ച് നിര്‍ജ്ജലീകരണവും അനുബന്ധ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നതിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
രക്തക്കുഴലുകളുടെ വികാസം
രക്തക്കുഴലുകള്‍ വികസിക്കുന്നത് പലപ്പോഴും അനാരോഗ്യകരമായ പ്രവണതയിലേക്കാണ് എത്തിക്കുന്ന്. പലപ്പോഴും ഇതിനെ പറയുന്നത് വാസോഡിലേഷന് എന്നാണ്. താപനില 45 ഡിഗ്രിയില്‍ കൂടുതല്‍ ആവുമ്പോള്‍ അത് ചര്‍മ്മത്തിന്റെ ഉപരിതലത്തിന് അടുത്തുള്ള രക്തക്കുഴലുകള്‍ വികസിക്കുന്നതിനും രക്തം കൂടുതല്‍ ഇതിലൂടെ ഒഴുകുന്നതിലേക്കും എത്തിക്കുന്നു. എന്നാല്‍ ഇത് ചില അവസ്ഥകളില്‍ രക്തസമ്മര്‍ദ്ദത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കുന്നു. ഇത് തലകറക്കത്തിലേക്കും ബോധക്ഷയത്തിലേക്കും എത്തിക്കുന്നു.

വര്‍ദ്ധിച്ച ഹൃദയമിടിപ്പ്
അന്തരീക്ഷത്തിലെ താപനില 45 ഡിഗ്രിയില്‍ കൂടുമ്പോള്‍ അത് പലപ്പോഴും നിങ്ങളുടെ ഹൃദയമിടിപ്പ് വര്‍ദ്ധിക്കുന്നതിലേക്ക് എത്തുന്നു. ചൂടുകാലാവസ്ഥയില്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം ഇരട്ടിയാവുന്നു. ഇത് ശരീരത്തില്‍ ഉടനീളം രക്തം വിതരണം ചെയ്യുന്ന അവസ്ഥയിലേക്ക് ശരീരത്തെ കൂടുതല്‍ പ്രവര്‍ത്തിപ്പിക്കുന്നു. ശരീരത്തിലുടനീളം മതിയായ രക്ത വിതരണം നിലനിര്‍ത്തുന്നതിനും ശരീരം തണുപ്പിക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ക്ക് വേണ്ടിയും ഹൃദയം പണിപ്പെടുന്നു. ഇത് ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിക്കുന്നു. ഇത്തരം അവസ്ഥയില്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. ഇതിന് വേണ്ട മുന്‍കരുതലുകള്‍ എടുക്കേണ്ടതാണ്.
ചര്‍മ്മത്തിലെ മാറ്റങ്ങള്‍
ചര്മ്മസംബന്ധമായി ഉണ്ടാവുന്ന പ്രശ്നങ്ങള്‍ പലപ്പോഴും നിങ്ങളില്‍ താപനിലയിലെ ഏറ്റക്കുറച്ചിലുകളുടെ ഫലമായി ഉണ്ടാവുന്നു. പലപ്പോഴും ചുട്ടുപൊള്ളുന്ന ചൂട് ചര്‍മ്മത്തെ വരണ്ടതാക്കി മാറ്റുന്നു. കൂടാതെ ചര്‍മ്മം കൂടുതല്‍ തീവ്രമായി മാറുന്നതിനും കാരണമാകുന്നു. ഇത് സൂര്യാഘാതത്തിനും ദീര്‍ഘകാല ചര്‍മ്മ പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. അതുകൊണ്ട് തന്നെ ചര്‍മ്മത്തിന് ദോഷകരമായ ഫലങ്ങള്‍ തടയുന്നതിന് സണ്‍സ്ക്രീന്‍ പുരട്ടുക, സംരക്ഷണ വസ്ത്രങ്ങള്‍ ധരിക്കുക എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്.

ക്ഷീണം വര്‍ദ്ധിക്കുന്നു
ചര്‍മ്മത്തിലുണ്ടാവുന്ന മാറ്റങ്ങള്‍ മാത്രമല്ല അമിതമായ ക്ഷീണവും ഇത് മൂലം ഉണ്ടാവുന്നു. പലപ്പോഴും ചൂട് നിങ്ങളെ കൂടുതല്‍ അപകടത്തിലേക്കാണ് എത്തിക്കുന്നത് എന്ന കാര്യം മനസ്സിലാക്കേണ്ടതാണ്. ശരീരത്തില്‍ നിന്ന് അമിതമായ വിയര്‍പ്പിലൂടെ വെള്ളവും ഇലക്ട്രോലൈറ്റുകളും നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. തലകറക്കം, ക്ഷീണം, ഓക്കാനം, പേശിവലിവ് തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് ഹീറ്റ് സ്ട്രോക്ക് മൂലമാണ് ഉണ്ടാവുന്നത് എന്ന കാര്യം മനസ്സിലാക്കേണ്ടതാണ്. പലപ്പോഴും ഇത് ഗുരുതരമായ അപകടങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു എന്നതാണ് സത്യം.
ഗുരുതരാവസ്ഥകള്‍
നിര്‍ജ്ജലീകരണം വേനലില്‍ കടുത്ത അവസ്ഥയായി മാറുന്നു. ശരീരം പലപ്പോഴും തണുപ്പ് നിലനിര്‍ത്തുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ താപനിലയിലെ ഏറ്റക്കുറച്ചിലുകള്‍ അപകടകരമാവുന്നു. അതിന് വേണ്ടി ശരീരം പലപ്പോഴും അതുമായി പൊരുത്തപ്പെടുന്നതിന് ശ്രമിക്കുന്നു. തലകറക്കം, വരണ്ട വായ, ക്ഷീണം, മൂത്രത്തിന്റെ ഉത്പാദനം കുറയുക എന്നിവയാണ് നിര്‍ജ്ജലീകരണത്തിന്റെ ലക്ഷണങ്ങള്‍. അതുകൊണ്ട് വേനലില്‍ ധാരാളം വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കുക. നിര്‍ജ്ജലീകരണം പോലുള്ള അവസ്ഥയെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് ധാരാളം വെള്ളം കുടിക്കാവുന്നതാണ്.
ഹൃദയത്തിന്റെ പ്രശ്നങ്ങള്‍ക്കും പലപ്പോഴും വേനല്‍ ഒരു കാരണമായി മാറുന്നു. കാരണം ഈ സമയം ഹൃദയത്തിന് കടുത്ത സമ്മര്‍ദ്ദം അനുഭവപ്പെടാം. കഠിനമായ ചൂടില്‍ ശരീരം പ്രവര്‍ത്തക്കുമ്പോള്‍ അത് ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിക്കുന്നു. ഇത് കൂടാതെ ഹൈപ്പര്ടെന്ഷന് എന്ന പ്രശ്നത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സാധിക്കുന്നു. എല്ലാ തരത്തിലും ആരോഗ്യ പ്രശ്നങ്ങളിലേക്ക് മാത്രമാണ് താപനിലയിലെ മാറ്റം നിങ്ങളെ എത്തിക്കുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications