Latest Updates
-
ജൂൺ 19: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അന്താരാഷ്ട്ര യോഗാദിനം 2026: 5 രാശിക്കാർക്ക് വമ്പൻ ധനനേട്ടം, സൂര്യന്റെ മാറ്റം ജീവിതത്തിൽ അത്ഭുതങ്ങൾ തീർക്കും! -
അപൂർവ്വ ഗുരുപുഷ്യ യോഗം: ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ കുതിച്ചുചാട്ടം, ഇന്നത്തെ നക്ഷത്രഫലം -
2026 ജൂൺ 18 ഗുരുപുഷ്യ യോഗം: സ്വർണ്ണവും നിക്ഷേപവും വർദ്ധിപ്പിക്കാൻ ഈ ശുഭമുഹൂർത്തം ഉപയോഗപ്പെടുത്തൂ, നേട്ടങ്ങൾ ഉറപ്പ്! -
ജൂൺ 19-ന് എത്തുന്ന സർവാർത്ഥ സിദ്ധി യോഗം: സാമ്പത്തിക നേട്ടങ്ങൾക്കായി ഈ സമയം എങ്ങനെ പ്രയോജനപ്പെടുത്താം? -
മഴക്കാലത്ത് വയറിലെ കൊഴുപ്പ് കുറയ്ക്കാം; ശില്പ ഷെട്ടിയുടെ 10 മിനിറ്റ് മൊബിലിറ്റി ചലഞ്ച് വൈറലാകുന്നു! -
മുംബൈയിൽ ജലക്ഷാമം രൂക്ഷം; വെള്ളം തൊടാതെ തന്നെ ചർമ്മം തിളങ്ങാൻ ഈ സ്മാർട്ട് വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ ഡെങ്കിപ്പനി പടരുന്നു; ഈ ലക്ഷണങ്ങൾ അവഗണിച്ചാൽ അപകടം, വീട്ടിൽ ചെയ്യേണ്ട മുൻകരുതലുകൾ ഇതാ -
കൊച്ചിയിൽ എലിപ്പനി ജാഗ്രത: മഴക്കാലത്ത് പുരുഷന്മാർ അറിയേണ്ട അടിയന്തര സുരക്ഷാ മാർഗങ്ങൾ -
മഴക്കാലത്ത് മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുമ്പോൾ ചോർച്ച ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ!
ഭക്ഷണത്തിനു ശേഷം മധുരം കഴിക്കുന്നവരാണോ നിങ്ങൾ ?
ഭക്ഷണത്തിനു ശേഷം അല്പം മധുരം കഴിക്കാൻ ഇഷ്ടമില്ലാത്ത ആരാ ഉള്ളത് അല്ലേ ...ആഹാ കേട്ടപ്പോൾ തന്നെ കൊതി തോന്നുന്നവരുണ്ടോ? ഇത്തരത്തിൽ മധുരത്തോട് അമിത ആസക്തിയുള്ളവർ ധാരാളമാണ്. പലപ്പോഴും അവ ആരോഗ്യത്തിന് അത്ര ഗുണകരമല്ല എന്ന് അറിയാമെങ്കിലും മധുരത്തോടുള്ള താല്പര്യം നമ്മെ വീണ്ടും അതിലേക്ക് എത്തിക്കും.
ഇതെല്ലം നമ്മുടെ തലച്ചോറിന്റെ കളികളാണ് കേട്ടോ. നമുക്ക് സന്തോഷം പ്രദാനം ചെയ്യാൻ ഡോപാമൈൻ പോലുള്ള ന്യൂറോ ട്രാൻസ്മിറ്ററുകൾ നമ്മുടെ തലച്ചോറിൽ ഉണ്ട്. ഇവയെ ഉത്തേജിപ്പിയ്ക്കാൻ നമ്മുടെ പഞ്ചസാര/ മധുരത്തിന് കഴിയും.ഈ ഡോപാമൈൻ, കൂടുതൽ മധുരം കഴിക്കാൻ നമ്മെ തോന്നിപ്പിക്കും.
ശാസ്ത്രീയമായി പറഞ്ഞാൽ നാം കൂടുതൽ കാർബോഹൈഡ്രേറ്റ് / അന്നജം അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നു. അപ്പോൾ തന്നെ നമ്മുടെ ശരീരം ഇൻസുലിൻ പുറപ്പെടുവിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണഗതിയിൽ എത്തിക്കുകയും ചെയ്യുന്നു. നിങ്ങൾക്ക് ഭക്ഷണശേഷം മധുരം കഴിക്കണമെന്ന ആസക്തി ഉണ്ടോ? അത് കുറയ്ക്കണമെന്ന് തോന്നിയിട്ടുണ്ടോ? എങ്കിൽ തുടർന്ന് വായിക്കുക.

ഭക്ഷണശേഷമുള്ള മധുര ആസക്തി കുറയ്ക്കുന്ന വിധം
ഭക്ഷണത്തിൽ പ്രോട്ടീൻ ഉൾപ്പെടുത്തുക
പ്രോട്ടീനുകളും ആരോഗ്യകരമായ കൊഴുപ്പുകളും ദഹിപ്പിക്കാൻ കൂടുതൽ സമയമെടുക്കും. അതുകൊണ്ട് തന്നെ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ കൂടുതൽ സമയം വയർ നിറഞ്ഞ അവസ്ഥ ഉണ്ടാകുകയും വിശപ്പ് കുറവായി തോന്നുകയും ചെയ്യും. ഇത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമായി നിലനിർത്തുകയും മധുരത്തോടുള്ള അമിത ആസക്തി കുറയ്ക്കുകയും ചെയ്യും.
പ്രോട്ടീന്റെ നല്ല ഉറവിടങ്ങൾ മാംസം, ചിക്കൻ/ കോഴി, മത്സ്യം, മുട്ട, പയർവർഗ്ഗങ്ങൾ, ടോഫു എന്നിവയാണ്. അതേസമയം അവോക്കാഡോ, നട്സ് , വിത്തുകൾ, ഒലിവ് ഓയിൽ എന്നിവയിൽ ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിരിക്കുന്നു. അതിനാൽ ഇത്തരം ഭക്ഷണം കഴിച്ചാൽ നിങ്ങളുടെ മധുരത്തോടുള്ള അമിത ആസക്തി കുറയ്ക്കാവുന്നതാണ്.
നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുക
നാരുകൾ അടങ്ങിയ ഭക്ഷണം ദഹനപ്രക്രീയയെ മന്ദീഭവിപ്പിക്കുകയും രക്തത്തിലെ പഞ്ചാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു. ധാരാളം പഴങ്ങൾ, പച്ചക്കറികൾ,ധാന്യങ്ങൾ,പയറുവർഗങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നാരുകൾ കൂടുതൽ ലഭ്യമാക്കുകയും മധുരത്തോടുള്ള ആസക്തി കുറയ്ക്കുകയും ചെയ്യും.
ജലാംശം നിലനിർത്തുക
ശരീരത്തിൽ ജലാംശം കുറയുമ്പോൾ ചിലപ്പോൾ നിങ്ങൾക്ക് വിശപ്പായി അനുഭവപ്പെടും. അല്ലെങ്കിൽ മധുരം കഴിക്കാനുള്ള തോന്നൽ ഉണ്ടാക്കും. ധാരാളം വെള്ളം കുടിക്കുന്നത് ശരീരത്തിൽ ജലാംശം നിലനിർത്താൻ ഉത്തമമാണ്. ദിവസേന കുറഞ്ഞത് 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക.വേനൽ സമയത്തു അല്ലെങ്കിൽ ചൂടുള്ള അന്തരീക്ഷത്തിൽ നിൽക്കേണ്ട സാഹചര്യത്തിൽ കൂടുതൽ വെള്ളം കുടിക്കുക.

സമീകൃതാഹാരം കഴിക്കുക
നിങ്ങളുടെ ഭക്ഷണം പോഷക സമൃദ്ധമാണെന്ന് ഉറപ്പാക്കുക. നിങ്ങളുടെ ഭക്ഷണത്തിൽ ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും , അതായത് കാർബോഹൈഡ്രേറ്റുകൾ,പ്രോട്ടീൻ,ആരോഗ്യകരമായ കൊഴുപ്പ്,നാരുകൾ എന്നിവ ഉണ്ടെന്ന് ഉറപ്പാക്കുക. ഇവ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും മധുരത്തോടുള്ള ആസക്തി കുറയ്ക്കുകയും ചെയ്യും.
പ്രകൃതിദത്തമായ മധുരം ഉപയോഗിക്കുക
നിങ്ങൾക്ക് മധുരത്തോട് അമിതമായ അഭിനിവേശം ഉണ്ടെങ്കിൽ പഴങ്ങളും മറ്റു പ്രകൃതി ദത്തമായ മധുരങ്ങളായ സ്റ്റീവിയ, മോങ്ക് ഫ്രൂട്ട് , തേൻ പോലുള്ള മറ്റു വസ്തുക്കളും ഉപയോഗിക്കുക.ഇവ ശരീരത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്താതെ നിങ്ങളുടെ മധുരക്കൊതി ശമിപ്പിക്കും.
ഭക്ഷണവും ലഘുഭക്ഷണവും ആസൂത്രണം ചെയ്യുക
നന്നായി ആസൂത്രണം ചെയ്‌ത/ പ്ലാൻ ചെയ്ത ഭക്ഷണവും ലഘുഭക്ഷണവും നിങ്ങളെ ട്രാക്കിൽ തുടരാൻ സഹായിക്കുകയും അമിതമായ മധുര ആസക്തിയെ തടയുകയും ചെയ്യുന്നു. നിങ്ങൾക്ക് എപ്പോൾ, എന്ത് കഴിക്കണമെന്ന് അറിയുന്നത് , അനാരോഗ്യകരമായ മധുരപലഹാരങ്ങളെ ഒഴിവാക്കാൻ സഹായിക്കും.

സമ്മർദ്ദം കുറയ്ക്കുക
സമ്മർദ്ദം ഉണ്ടാകുമ്പോൾ പെട്ടെന്നുള്ള ഊർജ്ജ സ്രോതസ്സുകൾക്കായി ശരീരം തേടുകയും അത് മധുരത്തോടുള്ള താല്പര്യം ഉണ്ടാക്കുകയും ചെയ്യും. അതിനാൽ പതിവായി വ്യയാമം, യോഗ എന്നിവയിലൂടെ സമ്മർദ്ദം കുറയ്ക്കുക. ഇത് നിങ്ങളുടെ ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
നന്നായി ഉറങ്ങുക
ഉറക്കക്കുറവ് , വിശപ്പ് നിയന്ത്രിക്കുന്ന ഹോർമോണുകളെ ബാധിക്കുന്നു. ഇത് മധുരത്തോടുള്ള ആസക്തി ഉയർത്തും. അതിനാൽ ദിവസവും 7-9 മണിക്കൂർ ഉറങ്ങുന്നുവെന്ന് ഉറപ്പാക്കുക. ഇത് നിങ്ങളുടെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കും.
ഭക്ഷണശീലങ്ങൾ മെച്ചപ്പെടുത്തുകയും മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കുകയും ചെയ്താൽ നിങ്ങളുടെ ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സാധിക്കും. അതുവഴി അമിതമായ മധുര ഉപയോഗവും കുറയ്ക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
