Latest Updates
-
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ! -
2026 മെയ് 9 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? കരിയറിൽ വൻ മാറ്റങ്ങൾ! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
മെയ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും! -
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ!
വേനല്‍ച്ചൂട് അസഹനീയം; ചുട്ടുപൊള്ളുന്ന വെയിലില്‍ നിന്ന് കണ്ണിനെ സംരക്ഷിക്കാന്‍ 8 വഴികള്‍
കേരളത്തില്‍ പലയിടത്തും ചൂട് അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. പൊള്ളുന്ന ചൂട് അസഹനീയമാണ്. പല നഗരങ്ങളും ഉഷ്ണ തരംഗങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍, വെയിലത്ത് ഇറങ്ങുന്നതിന് മുമ്പ് നമ്മുടെ ശരീരത്തിനും ചര്‍മ്മത്തിനും മുടിക്കും കണ്ണകള്ക്കും കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതാണ്. ചൂടുള്ള വേനല്‍ സൂര്യന് നമ്മുടെ കണ്ണുകള്‍ക്ക് വളരെയേറെ ദോഷം ചെയ്യും. സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികള്‍ നമ്മുടെ മുടിക്കും ചര്‍മ്മത്തിനും അതുപോലെ നമ്മുടെ കണ്ണുകള്‍ക്കും അപകടകരമാണ്.
അള്‍ട്രാവയലറ്റ് രശ്മികള്‍ മാത്രമല്ല വേനല്‍ക്കാലത്ത് അഴുക്ക്, മലിനീകരണം എന്നിവയും കണ്ണിനെ ദോഷകരമായി ബാധിക്കും. ഇത് കണ്ണ് ചൊറിച്ചിലും വേദനയും ഉണ്ടാക്കുകയും നിങ്ങളുടെ കാഴ്ചയ്ക്ക് പ്രശ്നം വരുത്തുകയും ചെയ്യും. അതിനാല്‍ ചൂടില്‍ നിന്ന് നിങ്ങളുടെ കണ്ണുകളെ സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. ഈ വേനല്‍ക്കാലത്ത് നിങ്ങളുടെ കണ്ണുകളെ സംരക്ഷിക്കാനായി ശ്രദ്ധിക്കേണ്ട ചില ലളിതമായ വേനല്‍ക്കാല ടിപ്സ് ഇതാ.

സണ്‍ഗ്ലാസുകള്‍ ധരിക്കുക
സണ്‍ഗ്ലാസുകള്‍ വാങ്ങുമ്പോള്‍ സ്റ്റൈലും ഡിസൈനും മാത്രം നോക്കരുത്. പകരം, വശങ്ങളില് നിന്ന് വരുന്ന രശ്മികളില്‍ നിന്ന് നിങ്ങളുടെ കണ്ണുകളെ സംരക്ഷിക്കാന്‍ കഴിയുന്ന വളഞ്ഞ ഓള്‍റൗണ്ട് ശൈലികളുള്ള സണ്‍ഗ്ലാസുകള്‍ തിരഞ്ഞെടുക്കുക. സൂര്യനില്‍ നിന്ന് നിങ്ങളുടെ കണ്ണുകളെ സംരക്ഷിക്കാന്‍ നിങ്ങള്‍ക്ക് നല്ല സണ്‍ഗ്ലാസുകള്‍ ആവശ്യമാണ്.

ചൂട് കൂടിയ സമയം പുറത്തിറങ്ങുന്നത് ഒഴിവാക്കുക
രാവിലെയും വൈകുന്നേരവുമുള്ള സൂര്യപ്രകാശം കണ്ണുകള്‍ക്കും ചര്‍മ്മത്തിനും ഏറ്റവും ദോഷകരമാണ്. അതിനാല്‍, സാധ്യമെങ്കില്‍, ഏറ്റവും അപകടകരമായ അള്‍ട്രാവയലറ്റ് രശ്മികളുടെ വികിരണങ്ങളില്‍ നിന്ന് നിങ്ങളുടെ കണ്ണുകളെ സംരക്ഷിക്കുന്നതിന് വേനല്‍ക്കാലത്ത് രാവിലെ 10 മണിക്കും വൈകുന്നേരം 4 മണിക്കും ഇടയില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.

നേത്ര വ്യായാമങ്ങള്‍ ചെയ്യുക
നിങ്ങളുടെ ശരീരം ഫിറ്റ് ആയി നിലനിര്‍ത്താന്‍ വ്യായാമം ചെയ്യുന്നതുപോലെ, നിങ്ങളുടെ കണ്ണുകളുടെ ആരോഗ്യം നിലനിര്‍ത്താനും നിങ്ങള്‍ വ്യായാമം ചെയ്യണം. കണ്ണുകള്‍ക്ക് വേണ്ടിയുള്ള ചില വ്യായാമങ്ങളുണ്ട്. പെട്ടെന്ന് കണ്ണുകള്‍ ചിമ്മുക, കണ്ണുകളുടെ കൃഷ്ണമണികള്‍ മുകളിലേക്കും താഴേക്കും വലത്തോട്ടും ചലിപ്പിക്കുക എന്നിങ്ങനെയുള്ള വ്യായമങ്ങള്‍ കണ്ണിന്റെ ക്ഷീണം കുറയ്ക്കാന്‍ സഹായിക്കും. ഈ വ്യായാമങ്ങള്‍ നിങ്ങളുടെ കണ്ണുകളുടെ പേശികളെ ശക്തിപ്പെടുത്തുന്നതിനും സാധിക്കുന്നു. ദിവസവും ഈ വ്യായാമം ചെയ്യുന്നതിലൂടെ കാഴ്ചശക്തിയില്‍ വളരെയധികം പുരോഗതി കാണാനാകും.

ധാരാളം വെള്ളം കുടിക്കുക
വേനല്‍ക്കാലത്ത് ശരീരത്തില്‍ പെട്ടെന്ന് നിര്‍ജ്ജലീകരണം സംഭവിക്കുന്നു. ഇത് കണ്ണുകളെയും ബാധിക്കും. കടുത്ത നിര്‍ജ്ജലീകരണം ശരീരത്തിന് കണ്ണുനീര് ഉത്പാദിപ്പിക്കുന്നത് ബുദ്ധിമുട്ടാക്കും. ഇത് വരണ്ട കണ്ണുകള്‍ ഉള്‍പ്പെടെ പല നേത്ര പ്രശ്നങ്ങള്‍ക്കും കാരണമാകും. അതിനാല്‍, മറ്റ് നേത്ര പരിചരണ രീതികള്‍ക്കൊപ്പം, ദിവസവും ധാരാളം വെള്ളം കുടിക്കുക. അതുവഴി നിങ്ങളുടെ കണ്ണുകള്‍ക്ക് ആവശ്യമായ ജലാംശം നല്‍കുക.

സണ്‍സ്ക്രീന്‍ ഉപയോഗിക്കുക
അമിതമായ സൂര്യപ്രകാശം ചര്‍മ്മ കാന്‍സറിന് കാരണമാകും. നിങ്ങളുടെ കണ്‍പോളകളും കണ്ണുകള്‍ക്ക് ചുറ്റുമുള്ള ചര്‍മ്മവും ഉള്‍പ്പെടെ നിങ്ങളുടെ ശരീരത്തില്‍ എവിടെയും സ്കിന്‍ കാന്‍സര്‍ വരാം. അതിനാല്‍ നിങ്ങളുടെ മുഖമുള്‍പ്പെടെ വസ്ത്രം മറയ്ക്കാത്ത ചര്‍മ്മഭാഗങ്ങളില്‍ 15ല്‍ കൂടുതല്‍ സണ്‍ പ്രൊട്ടക്ഷന്‍ ഫാക്ടര്‍ ഉള്ള സണ്‍സ്ക്രീന്‍ പുരട്ടുക. ഓരോ രണ്ട് മണിക്കൂറിലും ഇത് പുരട്ടുക. അതുവഴി നിങ്ങള്‍ക്ക് അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് സംരക്ഷണം ലഭിക്കുന്നതായിരിക്കും.

തൊപ്പി ധരിക്കുക
സൂര്യരശ്മികളില്‍ നിന്ന് നിങ്ങളുടെ കണ്ണുകളെ സംരക്ഷിക്കാന്‍ സണ്‍ഗ്ലാസുകളും വീതിയേറിയ തൊപ്പിയും ധരിക്കാന്‍ ശ്രമിക്കുക. തൊപ്പി നിങ്ങളുടെ കണ്ണുകളെ മാത്രമല്ല, നിങ്ങളുടെ മുടിയെയും സൂര്യനില്‍ നിന്ന് സംരക്ഷിക്കും.

ഒരിക്കലും സൂര്യനെ നേരിട്ട് നോക്കരുത്
സണ്‍ഗ്ലാസ് ധരിച്ച് പോലും സൂര്യനെ നേരിട്ട് നോക്കരുത്. കാരണം ഇത് നിങ്ങളുടെ കാഴ്ചയെ ഗുരുതരമായി നശിപ്പിക്കും. സൗരവികിരണം മൂലം നിങ്ങള്‍ക്ക് റെറ്റിനോപ്പതി വരാം. ഇത് നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നതിലൂടെ സംഭവിക്കാവുന്ന ഒരു തരം റെറ്റിന തകരാറാണ്. അതിനാല്‍ അപകടകരമായ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് നിങ്ങളുടെ കണ്ണുകളെ സംരക്ഷിക്കാന്‍ ഒരിക്കലും സൂര്യനെ നഗ്നനേത്രങ്ങള്‍ കൊണ്ട് നോക്കാതിരിക്കുക.

കണ്ണ് ഇടയ്ക്കിടെ കഴുകുക
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ നിങ്ങളുടെ കണ്ണുകള്‍ അഴുക്കും മലിനീകരണവും തട്ടി വല്ലാതെ തളരുന്നു. നിങ്ങള്‍ കമ്പ്യൂട്ടറിനു മുന്നിലിരുന്ന് ജോലി ചെയ്യുന്നവരാണെങ്കില്‍ അത് നിങ്ങളുടെ കണ്ണുകളെ കൂടുതല്‍ ബാധിക്കും. അതിനാല്‍, കണ്ണുകള്‍ക്ക് വിശ്രമം നല്കാന് ഇടയ്ക്കിടെ കണ്ണ് കഴുകിക്കൊണ്ടിരിക്കണം. തണുത്ത ശുദ്ധമായ വെള്ളം കൊണ്ട് പലതവണ കണ്ണ് കഴുകണം. ഇത് നിങ്ങളുടെ കണ്ണുകളിലെ അഴുക്ക് വൃത്തിയാക്കുകയും ക്ഷീണം ഇല്ലാതാക്കുകയും ചെയ്യും.

നല്ല ഉറക്കം
ശാരീരികമായി ക്ഷീണിപ്പിച്ച ഒരു ദിവസത്തിനുശേഷം നിങ്ങളുടെ കണ്ണുകള്‍ക്ക് ശരിയായ വിശ്രമം നല്‍കേണ്ടത് പ്രധാനമാണ്. അടുത്ത ദിവസം നിങ്ങളുടെ കണ്ണുകളെ പുനരുജ്ജീവിപ്പിക്കാന്‍ കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലും ഉറങ്ങണം. ഇത് നിങ്ങളുടെ ശരീരത്തിന് ശക്തി വര്‍ദ്ധിപ്പിക്കാന്‍ മാത്രമല്ല കണ്ണുകള്‍ക്ക് വിശ്രമം നല്‍കാനും സഹായിക്കുന്നു.



Click it and Unblock the Notifications