രക്തത്തിലെ പ്ലേറ്റ്‌ലറ്റ് കൗണ്ട് താഴും, ഡെങ്കിപ്പനി അപകടം; ഇവ കഴിച്ച് നേടാം പ്രതിരോധം

കേരളത്തില്‍ മഴക്കാലം ശക്തിപ്രാപിച്ചുകഴിഞ്ഞു. അതിനൊപ്പം തന്നെ ഡെങ്കിപ്പനി കേസുകളും അതിവേഗം കുതിച്ചുയരുകയാണ്. ആയിരക്കണക്കിനു പേരാണ് പനി ബാധിച്ച് ദിവസവും ആശുപത്രികളില്‍ ചികിത്സ തേടുന്നത്. ഇതിനകം തന്നെ പല ഡെങ്കിപ്പനി മരണങ്ങളും കഴിഞ്ഞമാസങ്ങളിലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്.

കൊതുകുകള്‍ പരത്തുന്ന ഒരു രോഗമാണ് ഡെങ്കിപ്പനി. മഴക്കാലത്ത് ഡെങ്കിപ്പനി കേസുകള്‍ സാധാരണയായി വര്‍ധിക്കുന്നു. കടുത്ത പനി, തലവേദന, കണ്ണുകള്‍ക്ക് പിന്നിലെ വേദന, ക്ഷീണം, സന്ധി വേദന, ചര്‍മ്മത്തില്‍ ചുണങ്ങ്, ഓക്കാനം, ഛര്‍ദ്ദി എന്നിവ ഡെങ്കിപ്പനിയുടെ ചില ലക്ഷണങ്ങളാണ്.

ഡെങ്കിപ്പനിക്ക് കൃത്യസമയത്ത് ചികിത്സ നല്‍കേണ്ടതാണ്. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ചില ഫലപ്രദമായ വീട്ടുവൈദ്യങ്ങളുണ്ട്. ഇവയ്ക്ക് ഉയര്‍ന്ന പനി കുറയ്ക്കാനും ലക്ഷണങ്ങളില്‍ നിന്ന് കുറച്ച് ആശ്വാസം നല്‍കാനും കഴിവുണ്ട്. ഡെങ്കിപ്പനിയും അതിന്റെ സങ്കീര്‍ണതകളും നിയന്ത്രിക്കാന്‍ നിങ്ങളെ സഹായിക്കുന്ന ചില പ്രതിവിധികള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

These Home Remedies Will Help You To Improve Your Platelet Count And Control Dengue Fever

ഡെങ്കിപ്പനി ലക്ഷണങ്ങള്‍
ഒന്നോ അതിലധികമോ ഡെങ്കി വൈറസുകള്‍ ബാധിച്ച ഈഡിസ് കൊതുകിന്റെ കടി മൂലമാണ് ഡെങ്കിപ്പനി ഉണ്ടാകുന്നത്. ഈ കൊതുക് സാധാരണയായി പകല്‍ വെളിച്ചത്തിലാണ് കടിക്കുന്നത്. രോഗം ബാധിച്ച കൊതുകിന്റെ കടിയേറ്റ് 3 മുതല്‍ 14 ദിവസങ്ങള്‍ക്ക് ശേഷമാണ് അണുബാധ ഉണ്ടാകുന്നത്.

ഡെങ്കിപ്പനി തടയാനുള്ള ഏക പോംവഴി കൊതുകുകടി തടയുക എന്നതാണ്. ചൊറിച്ചില്‍, ഓക്കാനം, ഛര്‍ദ്ദി, തലവേദന, പേശി വേദന, സന്ധി വേദന, അസ്ഥി വേദന, കണ്ണിലെ വേദന, മോണയില്‍ നിന്ന് അസാധാരണ രക്തസ്രാവം, ചര്‍മ്മത്തില്‍ ചുവന്ന പാടുകള്‍ എന്നിവയ്ക്കൊപ്പം പനിയുമാണ് ഡെങ്കിപ്പനിയുടെ ഏറ്റവും സാധാരണമായ ലക്ഷണങ്ങള്‍.

ചിറ്റമൃത് നീര്
ഡെങ്കിപ്പനിക്കുള്ള മികച്ച ഔഷധമാണ് ജിലോയ് ജ്യൂസ് അഥവാ ചിറ്റമൃത് നീര്. ഇത് നിങ്ങളുടെ മെറ്റബോളിസം മെച്ചപ്പെടുത്തുകയും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ശക്തമായ പ്രതിരോധശേഷി ഡെങ്കിപ്പനിയെ ഫലപ്രദമായി നേരിടാന്‍ സഹായിക്കുന്നു. ഇത് രക്തത്തിലെ പ്ലേറ്റ്ലെറ്റ് എണ്ണം വര്‍ദ്ധിപ്പിക്കാനും രോഗിക്ക് ആശ്വാസം നല്‍കാനും സഹായിക്കുന്നു.

ചിറ്റമൃതിന്റെ രണ്ട് ചെറിയ തണ്ടുകള്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ തിളപ്പിക്കുക. ഈ വെള്ളം ചെറുതായി ചൂടാകുമ്പോള്‍ കുടിക്കുക. ഒരു കപ്പ് തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ കുറച്ച് തുള്ളി ചിറ്റമൃത് നീര് ചേര്‍ത്ത് ദിവസത്തില്‍ രണ്ടുതവണ കുടിക്കുകയും ചെയ്യാം. എന്നാല്‍ ഇത് അമിതമായി കഴിക്കരുത്.

പപ്പായ ഇല നീര്
ഡെങ്കിപ്പനി ബാധിതരില്‍ പ്ലേറ്റ്ലെറ്റ് കൗണ്ട് കുറവായിരിക്കും. പ്ലേറ്റ്ലെറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള നല്ലൊരു പ്രതിവിധിയാണ് പപ്പായ ഇല ജ്യൂസ്. പപ്പായ ഇലയുടെ നീര് പ്രതിരോധശേഷി മെച്ചപ്പെടുത്തുകയും ഡെങ്കിപ്പനി ചികിത്സിക്കാന്‍ സഹായിക്കുകയും ചെയ്യും. കുറച്ച് പപ്പായ ഇലകള്‍ എടുത്ത് അതില്‍ നിന്ന് നീര് എടുക്കുക. ചെറിയ അളവില്‍ പപ്പായ ഇലയുടെ നീര് ദിവസത്തില്‍ രണ്ടുതവണ കഴിക്കുക.

These Home Remedies Will Help You To Improve Your Platelet Count And Control Dengue Fever

പേരക്ക ജ്യൂസ്
നിരവധി പോഷകങ്ങള്‍ നിറഞ്ഞതാണ് പേരക്ക ജ്യൂസ്. വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുള്ള ഇത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ഡെങ്കിപ്പനി ചികിത്സിക്കുന്നതിനായി നിങ്ങളുടെ ഭക്ഷണത്തില്‍ പേരക്ക ജ്യൂസ് ചേര്‍ക്കാവുന്നതാണ്. പേരക്ക ജ്യൂസ് നിങ്ങള്‍ക്ക് മറ്റ് ആരോഗ്യ ഗുണങ്ങളും നല്‍കുന്നുണ്ട്. ഒരു കപ്പ് പേരക്ക ജ്യൂസ് ദിവസത്തില്‍ രണ്ടുതവണ കുടിക്കുക. ജ്യൂസിന് പകരം ഫ്രഷ് പേരയ്ക്കയും കഴിക്കാവുന്നതാണ്.

ഉലുവ
ഡെങ്കിപ്പനി നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഒന്നിലധികം പോഷകങ്ങള്‍ ഉലുവയില്‍ അടങ്ങിയിട്ടുണ്ട്. കുറച്ച് ഉലുവ എടുത്ത് ഒരു കപ്പ് ചൂടുവെള്ളത്തില്‍ മുക്കിവയ്ക്കുക. ഇത് രണ്ടുതവണ കുടിക്കുക. വിറ്റാമിന്‍ സി, കെ, ഫൈബര്‍ എന്നിവയാല്‍ സമ്പുഷ്ടമായതിനാല്‍ ഉലുവ വെള്ളം നിങ്ങള്‍ക്ക് മറ്റ് ആരോഗ്യ ഗുണങ്ങളും നല്‍കുന്നുണ്ട്. ഉലുവ വെള്ളം നിങ്ങളുടെ പനി കുറയ്ക്കുകയും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ഭക്ഷണങ്ങള്‍
ശക്തമായ രോഗപ്രതിരോധ സംവിധാനം ഡെങ്കിപ്പനി തടയാനും ഡെങ്കിപ്പനിയില്‍ നിന്ന് വേഗത്തില്‍ സുഖം പ്രാപിക്കാനും സഹായിക്കുന്നു. സിട്രസ് പഴങ്ങള്‍, വെളുത്തുള്ളി, ബദാം, മഞ്ഞള്‍ എന്നിവയും മറ്റും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന മറ്റ് ചില ഭക്ഷണങ്ങളാണ്. ഇവ നിങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമാക്കുക.

These Home Remedies Will Help You To Improve Your Platelet Count And Control Dengue Fever

ഡെങ്കിപ്പനി തടയാന്‍ ഫലപ്രദമായ ചില വഴികള്‍
* നിങ്ങള്‍ക്ക് ഡെങ്കിപ്പനി ബാധിച്ചാല്‍, നിങ്ങളുടെ പനി നിയന്ത്രണവിധേയമാക്കുന്ന മരുന്നുകള്‍ കഴിക്കുക.
* ധാരാളം വിശ്രമിക്കുകയും നിര്‍ജ്ജലീകരണം തടയാന്‍ വെള്ളം കുടിക്കുകയും ചെയ്യുക.
* നിങ്ങള്‍ക്ക് ഇതിനകം ഡെങ്കിപ്പനി ബാധിച്ചിട്ടുണ്ടെങ്കില്‍, മറ്റ് ആളുകള്‍ക്ക് ഡെങ്കിപ്പനി ബാധിക്കാതിരിക്കാന്‍ കൊതുകുകടിയില്‍ നിന്ന് സ്വയം പരിരക്ഷിക്കുക.
* നിങ്ങള്‍ക്ക് പനി ഉള്ളപ്പോള്‍ എയര്‍കണ്ടീഷന്‍ ചെയ്ത മുറിയിലോ ബെഡ് നെറ്റിന് കീഴിലോ ഇരിക്കാന്‍ ശ്രമിക്കുക.

* കൊതുകിനെ അകറ്റുന്ന മരുന്നുകള്‍ പതിവായി പുരട്ടുക. ചര്‍മ്മം മറയ്ക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുക. വീട്ടില്‍ ജനലുകളിലും വാതിലുകളിലും നെറ്റ് സ്‌ക്രീനുകള്‍ ഉപയോഗിച്ച് മറയ്ക്കുക. കൊതുക് വലയ്ക്കുള്ളില്‍ കിടന്ന് ഉറങ്ങുക. ബക്കറ്റുകള്‍, ടയറുകള്‍, ചെടിച്ചട്ടികള്‍, പൂച്ചട്ടികള്‍, ചവറ്റുകുട്ടകള്‍ മുതലായവ പതിവായി വൃത്തിയാക്കുക. വീട്ടിലോ വീടിന് പരിസരത്തോ വെള്ളം കെട്ടിക്കിടക്കാന്‍ വിടാതിരിക്കുക.
* നിങ്ങളുടെ വീടുകള്‍ വൃത്തിയായി സൂക്ഷിക്കുക, അണുനാശിനി ഉപയോഗിച്ച് തറ പതിവായി കഴുകുക.

വെളുത്തുള്ളി സ്‌പ്രേ
വെളുത്തുള്ളി സ്പ്രേയുടെ രൂക്ഷഗന്ധം നിങ്ങളുടെ വീട്ടില്‍ നിന്ന് കൊതുകുകളെ അകറ്റാന്‍ സഹായിക്കും. കുറച്ച് വെളുത്തുള്ളി അല്ലി ചതച്ച് കുറച്ച് വെള്ളത്തില്‍ തിളപ്പിക്കുക. ഇനി ഈ വെള്ളം വീടിന് ചുറ്റും തളിക്കുക. അതിന്റെ രൂക്ഷഗന്ധം എല്ലാ കൊതുകുകളേയും തുരത്തും.

സന്ധ്യയാകുമ്പോള്‍ വാതിലുകളും ജനലുകളും അടയ്ക്കുക
വൈകുന്നേരവും സന്ധ്യാസമയത്തുമാണ് കൊതുകുകള്‍ നിങ്ങളുടെ വീടുകളിലേക്ക് അധികമായി കടക്കുന്നത്. വൈകുന്നേരങ്ങളില്‍ വീടിന്റെ എല്ലാ വാതിലുകളും ജനലുകളും അടച്ചിടുക. നിങ്ങളുടെ വീടിന്റെ വാതിലുകളിലും ജനലുകളിലും എന്തെങ്കിലും ദ്വാരങ്ങള്‍ ഉണ്ടെങ്കില്‍ അവയും മറയ്ക്കണം.

ശരീരം മൂടുന്ന വസ്ത്രം ധരിക്കുക
കൊതുകു കടിയില്‍ നിന്ന് രക്ഷനേടാനായി നിങ്ങള്‍ ശരീരം മുഴുവന്‍ മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക. എത്ര ശ്രമിച്ചാലും ചര്‍മ്മത്തിന്റെ ചില ഭാഗങ്ങള്‍ തുറന്നുകിടക്കും. ഈ ഭാഗങ്ങളില്‍, ഉറങ്ങാന്‍ പോകുന്നതിന് തൊട്ടുമുമ്പ് വേപ്പെണ്ണയോ വെളിച്ചെണ്ണയോ പുരട്ടുക. ഇത് കൊതുകിനെ അകറ്റാന്‍ സഹായിക്കും.

കര്‍പ്പൂരം കത്തിക്കുക
നിങ്ങളുടെ വീടിന് പുറത്ത് ഒരു തുളസി ചെടി നടുക. ഇത് ആ പ്രദേശത്ത് കൊതുകുകള്‍ പെരുകുന്നത് തടയുന്നു. കൊതുകിനെ തുരത്താനായി നിങ്ങള്‍ക്ക് കര്‍പ്പൂരവും ഉപയോഗിക്കാം. ഒരു കഷണം കര്‍പ്പൂരം 15-20 മിനിറ്റ് നേരം കത്തിച്ച് വയ്ക്കുക. ഇതിന്റെ സുഗന്ധമുള്ള പുക നിങ്ങളുടെ വീട്ടില്‍ നിന്ന് എല്ലാ കൊതുകുകളേയും പുറത്താക്കും. കൊതുകിനെ തുരത്താനായി വീടിനുള്ളില്‍ വേപ്പിലയും നിങ്ങള്‍ക്ക് സൂക്ഷിക്കാം.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

Story first published: Wednesday, July 5, 2023, 10:50 [IST]
X
Desktop Bottom Promotion