Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക!
വിട്ടുമാറാത്ത മൂക്കടപ്പ് ജീവിതം മടുപ്പിക്കുന്നോ? ഈ വീട്ടുവൈദ്യത്തിലുണ്ട് ആശ്വാസം
കാലാവസ്ഥയിലും, ജീവിത സാഹചര്യത്തിലെയും ചെറിയ മാറ്റങ്ങള്‍ പോലും നമ്മുടെ ശരീരത്തെ വളരെ പെട്ടെന്ന് തന്നെ ബാധിച്ചേക്കാം. ചൂടില്‍ നിന്നും തണുപ്പിലേക്കും, മഴ കാലത്തേക്കും ഉള്ള മാറ്റവും, പൊടി നിറഞ്ഞ അന്തരീക്ഷവും ഒക്കെ നമ്മുടെ ശരീരം വളരെ പെട്ടെന്ന് തന്നെ പ്രതികരിച്ചേക്കാം. മൂക്കില്‍ തുറന്ന് അടയുന്ന വാൽവുകളുള്ള രക്തക്കുഴലുകളുടെ ഒരു വലിയ ശൃംഖലയുണ്ട. അണുബാധ പിടിപെടുമ്പോഴെല്ലാം,നമ്മുടെ മൂക്കിലെ ഞരമ്പുകൾ ഉത്തേജിപ്പിക്കപ്പെടുകയും വാൽവുകൾ തുറക്കുകയും ചെയ്യുന്നു, ഇത് മൂക്കിലേക്ക് കൂടുതൽ രക്തം പ്രവേശിക്കുന്നതിന് കാരണമാകുന്നു.
ഇത് നിങ്ങളുടെ നാസ ദ്വാരങ്ങളുടെ ഉള്‍ഭാഗങ്ങളിൽ നീർവീക്കം ഉണ്ടാക്കുന്നു, ഇത് നമ്മുടെ മൂക്ക് അടയുവാനുള്ള കാരണമായേക്കാം. ഈ സമയത്ത് ജലദോഷം, ചുമ എന്നിവ വളരെ സാധാരണമാണ്. മൂക്കൊലിപ്പും വരണ്ട ചുമയും ശൈത്യകാലത്ത് കടുത്ത അസ്വസ്ഥത ഉണ്ടാക്കുന്നു. രണ്ടോ മൂന്നോ ദിവസം നീണ്ടു നില്‍ക്കുന്ന അവസ്ഥ ആന്നെങ്കിലും ഇത് നമ്മെ വല്ലാതെ ബുദ്ധിമുട്ടിപ്പിക്കാരുണ്ട്, ഈ സാഹചര്യങ്ങള്‍ നേരിടുവാന്‍ നമ്മുടെ വീട്ടില്‍ തന്നെ ചെയ്യുവാന്‍ കഴിയുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഇവിടെ വായിക്കൂ :

മൂക്ക് അടയുന്നതിന്‍റെ വിവിധ കാരണങ്ങൾ
* ബാക്ടീരിയ, വൈറൽ, ഫംഗസ് അണുബാധ
* ജലദോഷം
* സൈനസൈറ്റിസ്
* അലർജി
* ആസ്ത്മ
* നാസൽ പോളിപ്പ്
കാരണങ്ങള്‍ക്ക് അനുസരിച്ച് മൂക്കടപ്പ് പരിഹരിക്കുവാന്‍ വ്യത്യസ്ഥ മാര്‍ഗ്ഗങ്ങളാണ് പ്രയോഗിക്കേണ്ടത്. പനി പോലുള്ള മറ്റ് ലക്ഷണങ്ങളോടൊപ്പം ജലദോഷവും മൂക്കടപ്പും പത്ത് ദിവസത്തിൽ കൂടുതൽ തുടരുമ്പോൾ, തീര്‍ച്ചയായും വൈദ്യ സഹായം തേടേണ്ടതുണ്ട്. ഇനി പറയുന്ന വിവിധ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചാല്‍ ജലദോഷത്തിന്‍റെയും മൂക്കടപ്പിന്‍റെയും ചില കഠിന അനുഭവങ്ങളില്‍ നിന്നും ആശ്വാസം ലഭിക്കുന്നതാണ്.
ശുദ്ധജലം കുടിക്കുക
ആവശ്യമായ അളവില്‍ വെള്ളം കുടിക്കുന്നത് ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുന്നു. ഇത് മൂക്കിലെ രക്ത കുഴലുകളുടെ വീക്കം കുറയ്ക്കാനും മൂക്കടപ്പിന്‍റെ ലക്ഷണങ്ങൾ കുറയ്ക്കാനും സഹായിക്കും.
ചൂടുള്ള പാനീയങ്ങൾ കുടിക്കുക
ചൂടുള്ള പാനീയങ്ങളായ ചായ, പാൽ അല്ലെങ്കില്‍ ചുക്ക് കാപ്പി എന്നിവ തൊണ്ടയുടെയും ശ്വാസകോശത്തിന്‍റെയും വിഷമങ്ങളെ ശമിപ്പിക്കാൻ സഹായിക്കും. പാനീയത്തിൽ നിന്നുള്ള ചൂടും നീരാവിയും ശ്വാസനാളങ്ങൾ തുറക്കാനും നെഞ്ചിലോ മൂക്കിലോ രൂപപ്പെടുന്ന കഫത്തിന്‍റെ അളവ് കുറയ്ക്കാനും സഹായിക്കുന്നു.
ആവി പിടിക്കുക
മറ്റൊരു ഫലപ്രദമായ മാർഗ്ഗമാണ് ചൂടുവെള്ളം ഉപയോഗിച്ച് ആവി പിടിക്കുന്നത്. കഫത്തെ ഇളക്കുവാനും മൂക്കടപ്പ് കുറക്കുവാനും ഡോക്ടർമാർ പലപ്പോഴും ആവി പിടിക്കുവാന്‍ നിർദ്ദേശിക്കുന്നു.
തേന്‍
ചെറുചൂടു വെള്ളത്തിലോ ഹെർബൽ ടീയിലോ ഒരു ടീസ്പൂൺ തേൻ ചേർക്കുക. തേനിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്, മാത്രമല്ല നമ്മുടെ ആരോഗ്യത്തിനും രോഗ പ്രതിരോധ ശേഷിക്കും മികച്ച പിന്തുണ നല്‍കുന്നതുമാണ് തേന്‍. ഇതിന് ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്.
ചൂട് പിടിക്കുക
മൂക്കിലേത് ഉള്‍പ്പടെ രക്ത കുഴലുകളുടെ വീക്കം കുറക്കുവാനും ശ്വാസനാളം തുറക്കാനും നെഞ്ചിലും പുറത്തും ചൂട് പിടിക്കുന്നത് ഉത്തമമായ മാര്‍ഗ്ഗം ആണ്. തുണിയോ തൂവാലയോ എടുത്ത് ചൂടുവെള്ളത്തിൽ മുക്കി, അധിക വെള്ളം പിഴിഞ്ഞ് മൂക്കിലോ നെഞ്ചിലോ വയ്ക്കാം. ഈ ചൂട് മൂക്കിലെയും ശ്വാസ കോശത്തിലെയും ബുദ്ധിമുട്ടുകളില്‍ നിന്ന് തൽക്ഷണ ആശ്വാസം നൽകും.
എരിവുള്ള ഭക്ഷണം
എരിവുള്ള ഭക്ഷണം കഴിക്കുന്നതും മൂക്കടപ്പിനോട് അനുബന്ധിച്ചുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് ആശ്വാസം നല്‍കും. ഗ്രാമ്പൂ, കുരുമുളക്, ഇഞ്ചി, വെളുത്തുള്ളി തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന താപം മൂക്കടപ്പ് ഉള്‍പ്പടെയുള്ള വിഷമങ്ങള്‍ കുറയ്ക്കാൻ സഹായിക്കുകയും പെട്ടെന്ന് ആശ്വാസം നൽകുകയും ചെയ്യുന്നു.
ഉള്ളി
വിറ്റാമിനുകളുടെയും ആന്റിഓക്‌സിഡന്റുകളുടെയും സാന്നിധ്യം ഉള്ളതിനാൽ ഉള്ളി വിവിധ ആരോഗ്യ ഗുണങ്ങളാൽ സമ്പുഷ്ടമാണ്.അല്‍പ്പ സമയം ഉള്ളിയുടെ മണം ശ്വസിച്ചാല്‍ മൂക്കടപ്പ് ജലദോഷം എന്നിവയ്ക്ക് ശമനം ലഭിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
