Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
ചീത്ത കൊളസ്‌ട്രോള്‍ പെട്ടെന്ന് കുറയും, ശരീരം രക്ഷപ്പെടും; ഇവ കുടിച്ചാല്‍ ഫലം പെട്ടെന്ന്
ഇന്നത്തെക്കാലത്ത് പ്രായഭേദമന്യേ മിക്ക ആളുകളിലും കൊളസ്‌ട്രോള്‍ കണ്ടുവരുന്നു. നഗരങ്ങളിലെ ജനസംഖ്യയുടെ 25-30% ആളുകളിലും ഗ്രാമീണ ജനസംഖ്യയുടെ ഏകദേശം 15-20% ആളുകളിലും ഉയര്‍ന്ന കൊളസ്‌ട്രോള്‍ കാണപ്പെടുന്നതായി സമീപകാല പഠനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജീവിതശൈലിയാണ് ഇതിന് പിന്നിലെ പ്രധാന കാരണം. ശരീരത്തിലെ രക്തത്തിലും കോശങ്ങളിലും അടങ്ങിയിരിക്കുന്ന കൊഴുപ്പ് പോലെയുള്ള പദാര്‍ത്ഥമാണ് കൊളസ്‌ട്രോള്‍. കോശങ്ങള്‍, ടിഷ്യുകള്‍, അവയവങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തിന് ഇത് അത്യന്താപേക്ഷിതമാണ്. ഇത് ഹോര്‍മോണുകള്‍, വിറ്റാമിന്‍ ഡി, പിത്തരസം എന്നിവയും ഉണ്ടാക്കുന്നു.
ശരീരത്തില്‍ എച്ച്ഡിഎല്‍ എന്ന നല്ല കൊളസ്ട്രോളും എല്‍ഡിഎല്‍ എന്ന ചീത്ത കൊളസ്ട്രോളും ഗ്ലിസറൈഡുകളുമുണ്ട്. എല്‍ഡിഎല്‍ അളവ് വര്‍ദ്ധിക്കുന്നത് ധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടാന്‍ ഇടയാക്കും, ഇത് ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടയും. ജീവിതശൈലിയില്‍ നല്ല മാറ്റങ്ങള്‍ സ്വീകരിച്ച് നിങ്ങള്‍ക്ക് കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാനാകും. കൊളസ്‌ട്രോള്‍ ക്രമമായി നിലനിര്‍ത്തുന്നത് നിങ്ങള്‍ക്ക് ദീര്‍ഘവും ആരോഗ്യകരവുമായ ജീവിതം ഉറപ്പാക്കാനാകും. അതിനാല്‍ പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. കൊളസ്‌ട്രോളിന്റെ അളവ് ക്രമപ്പെടുത്തി നിലനിര്‍ത്താന്‍ സഹായിക്കുന്ന ചില പാനീയങ്ങളുണ്ട്.കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഈ പാനീയങ്ങള്‍ നിങ്ങളുടെ ശരീരത്തെ സഹായിക്കും. അത് എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ഗ്രീന്‍ ടീ
ആന്റിഓക്സിഡന്റുകളുടെ മികച്ച ഉറവിടമാണ് ഗ്രീന്‍ ടീ. ഇതില്‍ കാറ്റെച്ചിനുകളും എപിഗല്ലോകാറ്റെച്ചിന്‍ ഗാലേറ്റുകളും അടങ്ങിയിട്ടുണ്ട്. ഗ്രീന്‍ ടീ കുടിക്കുന്നത് എല്‍ഡിഎല്ലിന്റെയും മൊത്തം കൊളസ്‌ട്രോളിന്റെയും അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു.

തക്കാളി ജ്യൂസ്
തക്കാളിയില്‍ ധാരാളം ലൈക്കോപീന്‍ അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങളുടെ നാശത്തെ തടയാന്‍ സഹായിക്കുന്ന ഒരു ആന്റിഓക്സിഡന്റാണ്. തക്കാളിയെക്കുറിച്ചുള്ള രസകരമായ ഒരു കാര്യം, അത് പ്രോസസ്സ് ചെയ്ത് കഴിക്കുന്നത് അവയിലെ ലൈക്കോപീന്‍ ഉള്ളടക്കം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും എന്നതാണ്. നിയാസിന്‍, കൊളസ്‌ട്രോള്‍ കുറയ്ക്കുന്ന നാരുകള്‍ എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്. 2 മാസത്തേക്ക് പ്രതിദിനം 280 മില്ലി തക്കാളി ജ്യൂസ് കുടിച്ചാല്‍ കൊളസ്‌ട്രോളിന്റെ അളവ് ഗണ്യമായി മെച്ചപ്പെടുത്തുമെന്ന് ഒരു പഠനം കാണിക്കുന്നു.

സോയ പാല്‍
സോയ പാലില്‍ പൂരിത കൊഴുപ്പിന്റെ അളവ് കുറവാണ്. കൊഴുപ്പ് കൂടുതലുള്ള പാലിന് പകരമായി നിങ്ങള്‍ക്ക് സോയ പാല്‍ ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ സഹായിക്കും.

ഓട്‌സ് പാനീയം
ഓട്‌സ് പാനീയം കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ വളരെ ഫലപ്രദമാണ്. ഇതില്‍ ബീറ്റാ-ഗ്ലൂക്കന്‍സ് എന്ന ഒരു പദാര്‍ത്ഥം അടങ്ങിയിരിക്കുന്നു. ഇത് പിത്തരസം ലവണങ്ങളുമായി ഇടപഴകുകയും കുടലില്‍ ഒരു ജെല്‍ പോലെയുള്ള പാളി സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത് കൊളസ്‌ട്രോള്‍ ആഗിരണം ചെയ്യുന്നത് കുറയ്ക്കാന്‍ സഹായിക്കുന്നു. ഒരു കപ്പ് ഓട്‌സ് വെള്ളം 1.3 ഗ്രാം ബീറ്റാ ഗ്ലൂക്കന്‍ നല്‍കുന്നു.

ബെറി സ്മൂത്തികള്‍
ആന്റിഓക്സിഡന്റുകളുടെ സമ്പന്നമായ ഉറവിടമാണ് ബെറികള്‍, കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാന്‍ ഇത് നിങ്ങളെ സഹായിക്കും. സ്ട്രോബെറി, റാസ്ബെറി, ബ്ലൂബെറി, ബ്ലാക്ക്ബെറി തുടങ്ങിയ പല സിട്രസ് പഴങ്ങളില്‍ ആന്റിഓക്സിഡന്റുകളും നാരുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. കൊഴുപ്പ് കുറഞ്ഞ പാലിനൊപ്പം ഒരു പിടി സിട്രസ് പഴങ്ങള്‍ ദിവസവും ഷേക്ക് ആക്കി കഴിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവ് ഗണ്യമായി കുറയ്ക്കും.

കൊക്കോ പാനീയങ്ങള്‍
ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്ന ഫ്‌ളേവനോള്‍ എന്ന ആന്റി ഓക്സിഡന്റ് കൊക്കോയില്‍ അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഉയര്‍ന്ന അളവിലുള്ള മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍ അടങ്ങിയ ഒന്നാണ് കൊക്കോ. കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്തുന്ന ഫ്‌ളേവനോള്‍സ് എന്ന ആന്റി ഓക്സിഡന്റുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. സാധാരണയായി, 450mg കൊക്കോ ദിവസവും രണ്ടുതവണ കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. സംസ്‌കരിച്ച ചോക്ലേറ്റുകളില്‍ ഉയര്‍ന്ന അളവില്‍ പൂരിത കൊഴുപ്പ് അടങ്ങിയിട്ടുള്ളതിനാല്‍ അവ കഴിക്കാന്‍ പാടില്ല.

പച്ചക്കറി സ്മൂത്തികള്‍
കെയ്ല്‍, മത്തങ്ങ, തണ്ണിമത്തന്‍, വാഴപ്പഴം തുടങ്ങിയ ചേരുവകള്‍ അടങ്ങിയ സ്മൂത്തികള്‍ കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. ഓട്സ് പാലില്‍ ഈ ചേരുവകള്‍ കലര്‍ത്തി സ്മൂത്തികള്‍ ഉണ്ടാക്കുന്നത് ക്രമരഹിതമായ കൊളസ്ട്രോള്‍ അളവിന് കാരണമാകുന്ന പൂരിത കൊഴുപ്പിനെ കുറയ്ക്കാന്‍ സഹായകമാണ്.

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഇതും ശ്രദ്ധിക്കൂ
പൂരിത കൊഴുപ്പുകള്‍ കുറയ്ക്കുക - പ്രധാനമായും റെഡ് മീറ്റിലും കൊഴുപ്പുള്ള പാലുല്‍പ്പന്നങ്ങളിലും അടങ്ങിയിരിക്കുന്ന പൂരിത കൊഴുപ്പുകള്‍ നിങ്ങളുടെ ശരീരത്തിലെ കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കും. പൂരിത കൊഴുപ്പുകളുടെ ഉപയോഗം കുറയ്ക്കുന്നത് കുറഞ്ഞ സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീന്‍ (എല്‍.ഡി.എല്‍) കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
ട്രാന്‍സ് ഫാറ്റ് കുറയ്ക്കുക - ഭക്ഷണ ലേബലുകളില്‍ ട്രാന്‍സ് ഫാറ്റുകള്‍ ചിലപ്പോള്‍ 'ഭാഗികമായി ഹൈഡ്രജന്‍ സസ്യ എണ്ണ അടങ്ങിയത്' എന്ന് പട്ടികപ്പെടുത്തിയിട്ടുണ്ടാകും. മിക്കപ്പോഴും നിങ്ങള്‍ കടകളില്‍ നിന്ന് വാങ്ങുന്ന കുക്കികള്‍, കേക്കുകള്‍ എന്നിവയിലും ഇത് ഉപയോഗിക്കുന്നു. ട്രാന്‍സ് ഫാറ്റുകള്‍ കഴിക്കുന്നത് ശരീരത്തില്‍ മൊത്തത്തിലുള്ള കൊളസ്ട്രോളിന്റെ അളവ് ഉയര്‍ത്തും.

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഇതും ശ്രദ്ധിക്കൂ
വ്യായാമം ശീലമാക്കുക - ദിവസവും മുടങ്ങാതെ അല്‍പനേരം വ്യായാമം ചെയ്യുകയും നിങ്ങളുടെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നത് ശരീരത്തിലെ കൊളസ്ട്രോള്‍ മെച്ചപ്പെടുത്തും. ആഴ്ചയില്‍ അഞ്ച് തവണ കുറഞ്ഞത് 30 മിനിറ്റ് വ്യായാമം പരിശീലിക്കുക. അല്ലെങ്കില്‍ 20 മിനിറ്റ് നേരം ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും കഠിനമായ എയ്റോബിക് വ്യായാമം ചെയ്യുക.
പുകവലി ഉപേക്ഷിക്കുക - പുകവലി ശീലം ഉപേക്ഷിച്ചാല്‍ നിങ്ങളുടെ ഒഉഘ കൊളസ്ട്രോള്‍ നില മെച്ചപ്പെടും. ഈ ശീലം ഉപേക്ഷിച്ച് മൂന്ന് മാസത്തിനുള്ളില്‍, നിങ്ങളുടെ രക്തചംക്രമണവും ശ്വാസകോശ പ്രവര്‍ത്തനവും മെച്ചപ്പെടാന്‍ തുടങ്ങും.
ശരീരഭാരം കുറയ്ക്കുക - അമിതവണ്ണം നിങ്ങളില്‍ ഉയര്‍ന്ന കൊളസ്ട്രോളിന് കാരണമാകുന്നു. ശരീരവണ്ണം ക്രമപ്പെടുത്തി സൂക്ഷിക്കുന്നതിലൂടെ നിങ്ങള്‍ക്ക് കൊളസ്ട്രോള്‍ നിയന്ത്രിച്ച് നിര്‍ത്താവുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications












