Latest Updates
-
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ -
തുലാം സംക്രാന്തി 2026: പുണ്യകാല മുഹൂർത്തങ്ങൾ അറിയാം, ദാനധർമ്മങ്ങൾക്ക് ഉചിതമായ സമയം ഇതാണ്!
ഹൃദയാഘാതം മുന്കൂട്ടി കാട്ടിത്തരും കണ്ണിലെ മാറ്റം; ഈ ലക്ഷണങ്ങള് അപകടം
ഇന്നത്തെക്കാലത്ത് പ്രായവ്യത്യാസമില്ലാതെ പലരെയും പിടികൂടുന്ന ഒന്നാണ് ഹൃദയാഘാതം. വളരെ അപകടകരമായ ഒരു അവസ്ഥയാണിത്, ജീവന് തന്നെ നഷ്ടപ്പെട്ടേക്കാം. ഉയര്ന്ന കൊളസ്ട്രോള്, ഹൈപ്പര്ടെന്ഷന് തുടങ്ങിയ അവസ്ഥകള് കാരണം ഹൃദയത്തിലേക്കുള്ള രക്തയോട്ടം നിലയ്ക്കുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്. ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുന്നതിലൂടെ ഹൃദയം ശരിയായി പ്രവര്ത്തിക്കുന്നതിന് പ്രശ്നങ്ങള് വരികയും ഹൃദയാഘാതത്തലേക്ക് വഴിമാറുകയും ചെയ്യുന്നു. ലോകത്തിന്റെ ചില ഭാഗങ്ങളില്, ഹൃദയാഘാതത്തെ മയോകാര്ഡിയല് ഇന്ഫ്രാക്ഷന് എന്ന് വിളിക്കുന്നു.
ഹൃദയം തകര്ന്ന് മരണത്തിന് കാരണമാകുന്ന അവസ്ഥയ്ക്ക് ഏതാനും മിനിറ്റുകള് മതി. എന്നാല്, ഹൃദയാഘാതവുമായി ബന്ധപ്പെട്ട ലക്ഷണങ്ങള് നിങ്ങള് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. ഈ ലേഖനത്തില്, നിങ്ങളുടെ കണ്ണിലെ മാറ്റം നോക്കി ഹൃദയാഘാതം മുന്കൂട്ടി മനസിലാക്കുന്നത് എങ്ങനെയെന്ന് വായിച്ചു മനസിലാക്കാം. ഹൃദയം ശരിയായി പ്രവര്ത്തിക്കാത്തപ്പോള് നിങ്ങളുടെ കണ്ണുകളിലുണ്ടാകുന്ന മാറ്റം ഇതാണ്.

കണ്ണ് കാണിക്കുന്ന ഹൃദയാഘാത ലക്ഷണങ്ങള്
വരാനിരിക്കുന്ന ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള് കണ്ടുപിടിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്ഗം റെറ്റിനയുടെ വലുപ്പം പരിശോധിക്കുന്നതാണെന്ന് ഒരു സമീപകാല പഠനത്തില് ആരോഗ്യ വിദഗ്ധര് പറയുന്നുണ്ട്. റെറ്റിനല് ധമനികളുടെ വലിപ്പവും സിരകളും തമ്മിലുള്ള അനുപാതം ഏകദേശം രണ്ടോ മൂന്നോ ആയിരിക്കണം. ധമനികള് സിരയേക്കാള് വളരെ ചെറുതോ അല്ലെങ്കില് സിര വളരെ വലുതും വികസിച്ചതുമായതോ ആണെങ്കില്, അത് ഉയര്ന്ന രക്തത്തിന്റെ തെളിവായിരിക്കാം. ഉയര്ന്ന രക്തസമ്മര്ദ്ദം ഹൃദയ സംബന്ധമായ ഒരു അപകടമാണ്.
ഭാഗികമായ കാഴ്ചനഷ്ടം
ഹൃദയാഘാതത്തിന്റെ അസാധാരണമായ ലക്ഷണങ്ങളില് ഒന്നാണ് ഇത്. അധികം എടുത്തുകാണിക്കപ്പെടാത്ത ഒരു ലക്ഷണമാണിത്. ഒന്നോ ചിലപ്പോള് രണ്ടോ കണ്ണുകളില് പൂര്ണ്ണമായോ ഭാഗികമായോ കാഴ്ച നഷ്ടപ്പെടുന്നതാണ് അമോറോസിസ് ഫ്യൂഗാക്സ്. നിങ്ങളുടെ ഹൃദയത്തിന്റെ അവസ്ഥയെ ആശ്രയിച്ച് ഈ അവസ്ഥ 30 മിനിറ്റോ അതിലധികമോ നീണ്ടുനിന്നേക്കാം.
കാഴ്ചയില് മാറ്റങ്ങള്
നിങ്ങളുടെ ഹൃദയം നല്ല രീതിയില് പ്രവര്ത്തിക്കാതെ വരുമ്പോള് നിങ്ങളുടെ കാഴ്ചയില് പെട്ടെന്ന് മാറ്റങ്ങള് അനുഭവപ്പെട്ടേക്കാം. ചിലപ്പോള് ഇത് മറ്റ് ആരോഗ്യപ്രശ്നങ്ങളുടെ ലക്ഷണവുമാകാം. അതിനാല്, ഹൃദയാഘാത ലക്ഷണമാണോ അല്ലയോ എന്ന് സ്ഥിരീകരിക്കാനായി വിദഗ്ധമായ ഒരു ചെക്കപ്പ് നടത്തുക.

റെറ്റിനയിലെ മാറ്റം
റെറ്റിനയുടെ മധ്യഭാഗമായ മാക്കുലയ്ക്ക് കീഴില് സാധാരണയായി രൂപം കൊള്ളുന്ന മഞ്ഞ, കൊഴുപ്പ് നിക്ഷേപങ്ങള് അല്പം പ്രശ്നമാണ്. ഇവ സൂചിപ്പിക്കുന്നത് ചില ഘട്ടങ്ങളില് ഹൃദയാഘാത്തിന്റെ ലക്ഷണങ്ങളാണ്.
കോര്ണിയയ്ക്ക് ചുറ്റും
ഹൃദയാഘാതത്തിന് തൊട്ടുമുമ്പ് ആര്ക്കസ് സെനിലിസ് എന്നും അറിയപ്പെടുന്ന കോര്ണിയയ്ക്ക് ചുറ്റുമുള്ള വളയം പലപ്പോഴും ശ്രദ്ധിക്കപ്പെടാം. ഈ വളയങ്ങള് വ്യക്തമായ രീതിയില് കോര്ണിയയുടെ അരികുകളില് രൂപം കൊള്ളുന്നു, കൃഷ്ണമണിക്കും ഐറിസിനും മുകളിലുള്ള വൃത്താകൃതിയിലുള്ള ടിഷ്യുവാണ് ഇത്.
റെറ്റിനയിലെ നിറങ്ങള് മാറ്റുന്നു
റെറ്റിനയുടെ നിറത്തില് പെട്ടെന്നുള്ളതും വിശദീകരിക്കാനാകാത്തതുമായ മാറ്റം സൂചിപ്പിക്കുന്നത് വരാനിരിക്കുന്ന ഹൃദയാഘാതത്തിന്റെ മറ്റൊരു ലക്ഷണമാണ്. ഈ ലക്ഷണം കണ്ടാല് നിങ്ങള് വളരെയേറെ ശ്രദ്ധിക്കേണ്ടതായുണ്ട്.
കണ്ണിലെ രക്തക്കുഴല് തകരാറ്
നിങ്ങളുടെ കണ്ണുകളില് കാണപ്പെടുന്ന രക്തക്കുഴലുകള് എന്നത് കണ്ണിലെ അതിലോലമായ ഭാഗമാണ്. നേത്ര പരിശോധനയ്ക്കിടെ, നിങ്ങളുടെ രക്തക്കുഴലുകള്ക്ക് കേടുപാടുകള് ശ്രദ്ധയില്പ്പെട്ടാല് നിങ്ങള് വളരെയേറെ ശ്രദ്ധിക്കുക. നിങ്ങളുടെ ഹൃദയം തകരാറിലാണ് എന്ന് സൂചിപ്പിക്കുന്ന ഒരു ലക്ഷണമായി ഇതിനെ കണക്കാക്കാം. അതുപോലെ, റെറ്റിനയിലെ രക്തക്കുഴലുകള് കുറച്ചുകൂടി കട്ടികൂടുകയും കഠിനമാവുകയും ചെയ്താലും നിങ്ങള് വളരെയേറെ ശ്രദ്ധിക്കേണ്ടതായുണ്ട്.
കണ്ണുകള്ക്ക് താഴെ മഞ്ഞനിറം
നിങ്ങളുടെ കണ്ണുകള്ക്ക് താഴെയുള്ള ചര്മ്മത്തില് മഞ്ഞനിറത്തിലുള്ള നിക്ഷേപം എപ്പോഴെങ്കിലും ശ്രദ്ധയില്പ്പെട്ടാല്, നിങ്ങളുടെ ഹൃദയം പരിശോധിക്കണം. ഇത് ഹൃദയാഘാതത്തിന് കാരണമായേക്കാവുന്ന അടിസ്ഥാന ഹൃദ്രോഗം മൂലമാകാനും സാധ്യതയുണ്ട്.

ഹൃദയാഘാതത്തിന്റെ മറ്റ് ലക്ഷണങ്ങള്
* സമ്മര്ദം, നെഞ്ചിലോ കൈകളിലോ ഉള്ള വേദന ക്രമേണ കഴുത്തിലേക്കോ താടിയെല്ലിലേക്കോ പുറകിലേക്കോ വ്യാപിച്ചേക്കാം
* ഓക്കാനം, ദഹനക്കേട്, നെഞ്ചെരിച്ചില് അല്ലെങ്കില് വയറുവേദന
* ശ്വസിക്കാന് ബുദ്ധിമുട്ട്
* അമിതമായ വിയര്പ്പ്
* പെട്ടെന്നുള്ള ക്ഷീണം
* തലകറക്കം
ഹൃദയത്തെ സംരക്ഷിക്കാന്
ലളിതവും എന്നാല് ഫലപ്രദവുമായ ജീവിതശൈലി മാറ്റങ്ങളിലൂടെ നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കാന് കഴിയുന്ന നിരവധി മാര്ഗങ്ങളുണ്ട്:
* പുകവലി ഒഴിവാക്കുക
* മദ്യപാനം പരിമിതപ്പെടുത്തുക
* ആരോഗ്യകരമായ ഭക്ഷണം
* പതിവായി വ്യായാമം ചെയ്യുക
* എണ്ണമയമുള്ള ഭക്ഷണങ്ങള് ഒഴിവാക്കുക
* ഒമേഗ -3 അടങ്ങിയ ഭക്ഷണങ്ങളും പഴങ്ങളും കഴിക്കുക
* കൃത്യസമയത്ത് ഉറങ്ങുക
* ഹൃദയത്തെ സുരക്ഷിതമായി സൂക്ഷിക്കുന്ന യോഗാസനങ്ങള് പരിശീലിക്കുക
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

