Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
എണ്ണമറ്റ നേട്ടങ്ങള്‍ ആരോഗ്യത്തിന് സ്വന്തം, പതിവായി ഉലുവ വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങള്‍
സാധാരണ അടുക്കളയിൽ നാം ഉപയോഗിക്കുന്ന ഉലുവയെക്കുറിച്ചു അറിയാത്തവർ ആരുമുണ്ടാകില്ല അല്ലെ? ഉലുവ പാചകത്തിന് മാത്രമല്ല ഉപയോഗിക്കുന്നത്, ഇതിന്റെ ആരോഗ്യഗുണങ്ങളും നിരവധിയാണ്. അല്പം കയ്പ് രുചിയുള്ള ഉലുവയുടെ ഗുണഗണങ്ങൾ അവർണനീയമാണ്. സാധാരണയായി പാചകത്തിനും ഔഷധമായും ഉപയോഗിക്കുന്ന ഒരു സസ്യമാണ് ഉലുവ. ഇന്ത്യൻ, മിഡിൽ ഈസ്റ്റേൺ, മെഡിറ്ററേനിയൻ പാചകരീതികളിൽ ഉലുവ ഉപയോഗിക്കുന്നുണ്ട്.
ആരോഗ്യത്തിന് ആവശ്യമായ ധാരാളം വിറ്റാമിനുകളും ധാതുക്കളും ഉലുവയിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ ആന്റിഓക്‌സിഡന്റുകളാലും ആൻറി-ഇൻഫ്ലമേറ്ററി സംയുക്തങ്ങളാലും സമ്പന്നമാണ് ഈ ചെറു വിത്തുകൾ. അതുകൊണ്ട് തന്നെ ആരോഗ്യഗുണങ്ങൾ ധാരാളം ഉലുവയിൽ അടങ്ങിയിട്ടുണ്ട് എന്നതിൽ സംശയമില്ല. ധാതുക്കളായ ഇരുമ്പ്, മഗ്നീഷ്യം, മാംഗനീസ്, നാരുകൾ, വിറ്റാമിനുകൾ, എന്നിവയാൽ സമ്പുഷ്ടമാണ് ഉലുവ. ദഹനം മെച്ചപ്പെടുത്തൽ , രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം,വീക്കം കുറയ്ക്കൽ തുടങ്ങിയ നിരവധി ആരോഗ്യഗുണങ്ങൾ ഉലുവയ്ക്കുണ്ട്.
അതുകൊണ്ട് തന്നെ ഭക്ഷണത്തിൽ ഉലുവ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഉലുവവെള്ളം ദിവസേന കുടിക്കുന്നതുകൊണ്ടുള്ള ആരോഗ്യഗുണങ്ങൾ എന്തെല്ലാമെന്ന് അറിയാൻ തുടർന്ന് വായിക്കുക.

ദഹനം മെച്ചപ്പെടുത്തുന്നു
ഉലുവയിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ദഹന പ്രശ്‌നങ്ങളായ ദഹനക്കേട്, വയറുവീർക്കൽ , മലബന്ധം എന്നിവ ഇല്ലാതാക്കാൻ ഇതിന് കഴിയും. കൂടാതെ പോഷകങ്ങൾ മികച്ച രീതിയിൽ ആഗിരണം ചെയ്യാനും ഉലുവവെള്ളം സഹായിക്കും.
ഭാരം കുറയ്ക്കാൻ സഹായിക്കുന്നു
വിശപ്പ് കുറയ്ക്കുക , ഉപാപചയ നിരക്ക് വർദ്ധിപ്പിക്കുക, കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുക എന്നിവയിലൂടെ ശരീരഭാരം കുറയ്ക്കാൻ ഉലുവ വെള്ളത്തിന് കഴിയും.
കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു
ഉലുവ വെള്ളം പതിവായി കുടിക്കുന്നത് എൽഡിഎൽ അഥവാ മോശം കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും മൊത്തത്തിലുള്ള ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു
ഉലുവ വെള്ളം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുവാൻ സഹായിക്കുന്നു. അതുകൊണ്ട് തന്നെ പ്രമേഹമോ ഇൻസുലിൻ പ്രതിരോധമോ ഉള്ള വ്യക്തികൾക്ക് ഇത് ഗുണം ചെയ്യും.
ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ
ഉലുവ വെള്ളത്തിൽ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ള സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്, ഇത് സന്ധിവാതം, ആസ്ത്മ തുടങ്ങിയ വീക്കവുമായി ബന്ധപ്പെട്ട അവസ്ഥകളെ ലഘൂകരിക്കാൻ സഹായിക്കുന്നു.

ഹോർമോൺ ബാലൻസ്
ഉലുവ വെള്ളത്തിൽ ഫൈറ്റോ ഈസ്ട്രജൻ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഹോർമോൺ അസന്തുലിതാവസ്ഥയെ നിയന്ത്രിക്കാൻ സഹായിക്കും. അതുകൊണ്ട് തന്നെ ആർത്തവവിരാമ ലക്ഷണങ്ങൾ അനുഭവിക്കുന്ന സ്ത്രീകൾക്ക് ഇത് ഏറെ ഗുണം ചെയ്യും.
ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
ഉലുവ വെള്ളം പതിവായി കുടിക്കുന്നത് മുഖക്കുരു കുറയ്ക്കുകയും ചർമ്മത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കുകയും ചർമ്മത്തിന് നിറവും സ്വാഭാവിക തിളക്കവും നൽകുകയും ചെയ്യും.
മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
ഉലുവ വെള്ളം മുടികൊഴിച്ചിൽ കുറയ്ക്കുകയും മുടി വളർച്ചയെ ഉത്തേജിപ്പിക്കുകയും താരൻ , ചൊറിച്ചിൽ പോലുള്ള തലയോട്ടിയിലെ പ്രശ്നങ്ങൾ തടയുകയും ചെയ്യുന്നു.
പ്രതിരോധശേഷി വർധിപ്പിക്കുന്നു
ഉലുവ വെള്ളത്തിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ശരീരത്തെ വിവിധ അണുബാധകളിൽ നിന്നും രോഗങ്ങളിൽ നിന്നും സംരക്ഷിക്കാനും സഹായിക്കുന്നു.

ഉലുവ വെള്ളം തയ്യാറാക്കാനായി
1 - 2 ടീസ്പൂൺ ഉലുവ ഒരു ഗ്ലാസ് വെള്ളത്തിൽ രാത്രി മുഴുവൻ (ഏകദേശം 8 മുതൽ 10 മണിക്കൂർ വരെ) അല്ലെങ്കിൽ കുറഞ്ഞത് 4 മണിക്കൂർ കുതിർത്തു വയ്ക്കുക. വെള്ളം അരിച്ചെടുത്ത ശേഷം രാവിലെ വെറുംവയറ്റിൽ കുടിക്കുക. നിങ്ങൾക്ക് ചെറു രുചിയാണ് ഇഷ്ടമെങ്കിൽ , ഉലുവ രാത്രി മുഴുവൻ കുതിർക്കാൻ വയ്ക്കുന്നതിന് പകരം ചെറുചൂടുള്ള വെള്ളത്തിൽ ഇട്ട ശേഷം കുടിക്കാവുന്നതാണ്. കൂടാതെ, വേണമെങ്കിൽ നിങ്ങൾക്ക് ഏതാനും മിനിറ്റ് ഉലുവ, വെള്ളത്തിൽ തിളപ്പിച്ച ശേഷം കുടിക്കാവുന്നതാണ്.
ഉലുവ വെള്ളം രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് ഏറ്റവും ഗുണം ചെയ്യുമെന്ന് പലരും നിർദ്ദേശിക്കുന്നെങ്കിലും നിങ്ങളുടെ താല്പര്യങ്ങളും സൗകര്യവുമനുസരിച്ചു ദിവസത്തിലെ ഏതു സമയത്തും ഇത് കുടിക്കാവുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

