Latest Updates
-
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ജൂലൈ 13-ലെ അപൂർവ്വ രവിയോഗം: കരിയറിലും സാമ്പത്തിക നേട്ടത്തിനും ഈ സമയം മറക്കരുത്, അറിയാം ശുഭമുഹൂർത്തം! -
ജൂലൈ 13 തിങ്കളാഴ്ച: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
തിങ്കളാഴ്ചത്തെ നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം ഇന്നത്തെ ഗ്രഹനില -
ബോളിവുഡിലെ ഓസെംപിക് തരംഗം; വണ്ണം കുറയ്ക്കാൻ മരുന്ന് തേടുമ്പോൾ ഈ അപകടങ്ങൾ അറിയാതെ പോകരുത് -
മഴക്കാലത്തെ ഫംഗസ് ബാധ പേടിപ്പെടുത്തുന്നുണ്ടോ? ചർമ്മത്തെ സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി
നെഞ്ചെരിച്ചിലും ഹൃദയാഘാതവും പെട്ടെന്ന് തിരിച്ചറിയണം: അതിനുള്ള വ്യത്യാസം
ഇന്നത്തെ കാലത്ത് പലരും നെഞ്ച് വേദന വന്നാലും ഗ്യാസ് ആണ് എന്ന് പറഞ്ഞ് പലപ്പോഴും അതിനെ നിസ്സാരമായി കണക്കാക്കുന്നു. എന്നാല്‍ അതിന് പിന്നിലുണ്ടാവുന്ന ഗുരുതരമായ അവസ്ഥകള്‍ എന്താണെന്ന് പലര്‍ക്കും അറിയില്ല. പലരും ഹൃദയാഘാതത്തെ നെഞ്ചെരിച്ചിലായി തെറ്റിദ്ധരിക്കുന്നു. അതുകൊണ്ട് തന്നെ കൃത്യസമയത്ത് ചികിത്സ കിട്ടാത്തതിനാല്‍ പലപ്പോഴും ഗുരുതരാവസ്ഥയിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. നെഞ്ചെരിച്ചിലും ഹൃദയാഘാതവും തമ്മിലുള്ള വ്യത്യാസം പലപ്പോഴും മനസ്സിലാവാതെ പോവുന്നത് ഗുരുതരമായ അവസ്ഥകളിലേക്ക് എത്തുന്നു.
പലപ്പോഴും ഇത് സമാനമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്. എന്നാല്‍ ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം നിസ്സാരമല്ല എന്നതാണ് മനസ്സിലാക്കേണ്ടത്. ആമാശയത്തിലെ ആസിഡ് അന്നനാളത്തിലേക്ക് മുകളിലേക്ക് നീങ്ങുന്നത് മൂലമുണ്ടാകുന്ന നെഞ്ചില്‍ കത്തുന്ന സംവേദനമാണ് നെഞ്ചെരിച്ചില്‍ എന്ന് പറയുന്നത്. പലപ്പോഴും ഭക്ഷണം കഴിച്ചതിനു ശേഷമോ കിടക്കുമ്പോഴോ ഇത് പലപ്പോഴും സംഭവിക്കാറുണ്ട്. അതിന് ശേഷമാണ് പലരിലും നെഞ്ചെരിച്ചില്‍ അനുഭവപ്പെടുന്നത്.

നെഞ്ചെരിച്ചില്‍ ലക്ഷണങ്ങള്‍
നെഞ്ചെരിച്ചില്‍ ലക്ഷണങ്ങളില്‍ നെഞ്ചില്‍ കത്തുന്ന പോലുള്ള അവസ്ഥയാണ് പലരിലും ഉണ്ടാവുന്നത്. പലപ്പോഴും സാധാരണയായി ഭക്ഷണം കഴിച്ചതിന് ശേഷം രാത്രിയിലോ കിടക്കുമ്പോഴോ എല്ലാം ഇത്തരം അവസ്ഥകള്‍ കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നു. അത് കൂടാതെ പുളിച്ച് തികട്ടുന്നത് പോലുള്ള അവസ്ഥകള്‍ പലപ്പോഴും ഉണ്ടാവുന്നു. നിങ്ങളുടെ വായിലോ തൊണ്ടയിലോ പുളിച്ച രുചി അനുഭവപ്പെടുന്നത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ഇവയെ ചില മരുന്നുകളിലുടേയും പൊടിക്കൈകളിലൂടെയും ഇല്ലാതാക്കാം.
ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍
എന്നാല്‍ ഹൃദയാഘാതം കൂടുതല്‍ ഗുരുതരമായ ലക്ഷണങ്ങള്‍ കൂടി ഉണ്ടാവുന്നതാണ്. പലപ്പോഴും ഇത്തരം വേദനകള്‍ നിങ്ങളുടെ കൈകളിലേക്കോ കഴുത്തിലേക്കോ താടിയെല്ലിലേക്കോ പുറകിലേക്കോ പടര്‍ന്നേക്കാവുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത്. അതിന്റെ ഫലമായി നെഞ്ചില്‍ കനവും അസ്വസ്ഥതയും ഉണ്ടാവുന്നു. ശ്വാസതടസ്സം, വിയര്‍പ്പ്, ഓക്കാനം അല്ലെങ്കില്‍ തലകറക്കം എന്നിവയാണ് മറ്റ് ലക്ഷണങ്ങള്‍. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് ഗുരുതരമായ അവസ്ഥകളിലേക്കും മരണത്തിലേക്കും വരെ നിങ്ങളെ എത്തിക്കുന്നു.
പ്രധാന വ്യത്യാസങ്ങള്‍
നെഞ്ചെരിച്ചിലും ഹൃദയാഘാതവും തമ്മിലുള്ള പ്രധാന വ്യത്യാസം അവ എപ്രകാരം ഉണ്ടാവുന്നു എന്നത് തന്നെയാണ്. ഇതില്‍ നെഞ്ചെരിച്ചില്‍ ദഹനപ്രശ്നങ്ങളുമായി ബന്ധപ്പെട്ടുണ്ടാവുന്നതാണ്. എന്നാല്‍ അതേസമയം ഹൃദയാഘാതം ഹൃദയത്തിലേക്കുള്ള രക്തയോട്ടത്തില്‍ തടസ്സം സംഭവിക്കുമ്പോള്‍ ഉണ്ടാവുന്നതാണ്. വേദന സംഹാരികള്‍ കഴിച്ചാലും ഇത്തരം വേദനകള്‍ കുറയണം എന്നില്ല. എന്നാല്‍ നെഞ്ചെരിച്ചിലാണെങ്കില് ഈ വേദനയെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വേദന സംഹാരിയിലൂടെ സാധിക്കുന്നു.
ഡോക്ടറെ കാണേണ്ടത്
ഒരു കാരണവശാലും നെഞ്ചെരിച്ചിലാണെങ്കിലും നെഞ്ച് വേദനയാണെങ്കിലും ഡോക്ടറെ കാണാന്‍ മടിക്കേണ്ടതില്ല. കാരണം നിങ്ങള്‍ കണ്ടെത്തി വ്യത്യാസമറിയുന്നതിനേക്കാള് നല്ലത് നല്ലൊരു ഡോക്ടറെ സമീപിക്കുക എന്നത് തന്നെയാണ്. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ബാക്കി കാര്യങ്ങള്‍ ചെയ്യുന്നത് വഴി അത് പെട്ടെന്ന് പരിഹരിക്കാന്‍ സാധിക്കുന്നു. ഹൃദയാഘാതമുണ്ടായാല്‍ പെട്ടെന്നുള്ള ഇടപെടല്‍ നിങ്ങളുടെ ജീവന് രക്ഷിക്കും എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യണം.
പ്രതിരോധ നടപടികള്‍
നെഞ്ചെരിച്ചില്‍ ഏതൊരാള്‍ക്കും ഏതൊരു അവസ്ഥയിലും സംഭവിക്കാം. ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി പരമാവധി എരിവുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക, വയറ് തിങ്ങി നിറയുന്ന തരത്തില്‍ ഭക്ഷണം കഴിക്കുന്നത് നല്ലതല്ല, മാത്രമല്ല ഭക്ഷണം കഴിച്ച ഉടനെ കിടക്കരുത്, അതും ഗുരുതരാവസ്ഥയിലേക്ക് എത്തുന്നു. പത്ത് മിനിറ്റ് പതുക്കെ നടന്നതിന് ശേഷം രണ്ട് മണിക്കൂറെങ്കിലും കഴിഞ്ഞ് കിടക്കുക. ഹൃദയാരോഗ്യത്തിന്, സമീകൃതാഹാരം പാലിക്കുക, പതിവായി വ്യായാമം ചെയ്യുക, പുകവലി ഒഴിവാക്കുക എന്നിവയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. ഇത്തരം വ്യത്യാസങ്ങള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്നതിന് ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications