Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
നാടൻ നെല്ലിക്ക പതിവാക്കുന്നവരിൽ ഈ ഗുണങ്ങളും ഉണ്ടാകും
നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്ന പോഷകസമൃദ്ധമായ ഒരു പഴമാണ് നെല്ലിക്ക. പതിവായി നെല്ലിക്ക കഴിക്കുന്നതിലൂടെെ മുടി മുതൽ, ചർമ്മത്തിന് വരെ ഒട്ടനവധി ഗുണങ്ങൾ ലഭിക്കുന്നുണ്ട്. പതിവായി നെല്ലിക്ക കഴിച്ചാൽ എന്തെല്ലാം ആരോഗ്യ ഗുണങ്ങളാണ് ലഭിക്കുന്നത് എന്ന് നോക്കാം.

പോഷകഗുണങ്ങൾ
വിറ്റാമിൻ സി: രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ശരീരത്തിൽ ഉണ്ടാകുന്ന അണുബാധകൾക്കെതിരെ പോരാടുകയും, ശരീരത്തിൽ കൊളാജൻ വർദ്ധിപ്പിക്കാനും സഹായിക്കുന്ന വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ് നെല്ലിക്ക.
ആന്റിഓക്സിഡന്റ്: ശരീരത്തിലെ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും, ശരീരത്തിലെ വീക്കം കുറയ്ക്കാനും ക്യാൻസർ, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും നെല്ലിക്കയിലെ ആന്റിഓക്സിഡന്റുകൾ സഹായിക്കുന്നു.
നാരുകൾ: രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും, ദഹന പ്രശ്നങ്ങൾ ഒഴിവാക്കാനും നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന നാരുകൾ സഹായിക്കുന്നു. ഇവ കൂടാതെ, നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകളും വിറ്റാമിൻ എയും പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷനിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കാനും തിമിരത്തിനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും. നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന നാരുകൾ, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകൾ എന്നിവ എൽഡിഎൽ (ചീത്ത കൊളസ്ട്രോൾ) കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യും. കൂടാതെ, നെല്ലിക്കയിലെ ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും ചർമ്മത്തെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും അതുപോലെ, മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും, ചർമ്മത്തിൽ നിന്നും നേർത്ത വരകളുടെയും ചുളിവുകളുടെയും കുറയ്ക്കാനും സഹായിക്കും.
ശ്രദ്ധിക്കേണ്ടത്
ചില ആളുകൾക്ക് നെല്ലിക്കയോട് അലർജിയുണ്ടാകാം. അതിനാൽ, നെല്ലിക്ക മിതമായി കഴിച്ച്, അലർജി പ്രശ്നങ്ങൾ ഇല്ലെന്ന് ഉറപ്പ് വരുത്തേണ്ടത് അനിവാര്യമാണ്. അതുപോലെ ചില മരുന്നുകൾ കഴിക്കുന്നവരും നെല്ലിക്ക കഴിക്കുമ്പോൾ സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. പ്രത്യേകിച്ച്, പ്രമേഹ മരുന്നുകൾ, രക്തസമ്മർദ്ദത്തിനുള്ള മരുന്നുകൾ തുടങ്ങിയ ചില മരുന്നുകളുമായി നെല്ലിക്ക പ്രതിപ്രവർത്തിച്ചേക്കാം. ഇത് ശരീരത്തെ ദോഷകരമായി ബാധിക്കാനും സാധ്യതയുണ്ട്. അതിനാൽ നെല്ലിക്ക കഴിക്കുമ്പോൾ അളവിൽ ശ്രദ്ധിക്കുക. നെല്ലിക്ക മുഴുവനോടെ കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. ചിലർ എന്നും ജ്യൂസ് അടിച്ചി കുടിക്കുന്നത് കാണാം. ഇത്തരത്തിൽ നെല്ലിക്ക ജ്യൂസായി കുടിക്കുന്നത് വൃക്കയുടെ ആരോഗ്യത്തിന് നല്ലതല്ല.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
