Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
രാത്രി ഭക്ഷണം കഴിച്ചുകഴിയുമ്പോള്‍ ഇതൊന്നു ചെയ്തുനോക്കൂ അസിഡിറ്റി ഏഴയലത്ത് വരില്ല!
രാത്രി ആഹാരം കഴിച്ചു കഴിയുമ്പോള്‍ ചിലര്‍ക്ക് അസിഡിറ്റി പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാറുണ്ട്. പലപ്പോഴും രാവിലെ എഴുന്നേല്‍ക്കുമ്പോഴായിരിക്കും വയര്‍ ചീര്‍ത്തിരിക്കുന്നതായും, കീഴ്വായു ശല്യവും പലരേയും അലട്ടുക. രാത്രി ശരിയായ വിധത്തില്‍ ദഹനം നടന്നില്ലെങ്കില്‍ അത് ഉറക്കത്തേയും ബാധിക്കും. ഈ പ്രശ്നങ്ങള്‍ വരാതിരിക്കാന്‍ രാത്രി ആഹാരം കഴിച്ചു കഴിയുമ്പോള്‍ ഈ സാധനങ്ങള്‍ ഒന്ന് കഴിച്ചാല്‍ മതി. ദഹന പ്രശ്നങ്ങള്‍ അടുക്കില്ല!

തൈര്
തൈരില്‍ ധാരാളം പ്രോബയോട്ടിക് അടങ്ങിയിരിക്കുന്നു. അതിനാല്‍, ദഹനം കൃത്യമായി നടക്കാന്‍ തൈര് സഹായിക്കുന്നതാണ്. ഇത് അസിഡിറ്റി പോലെയുള്ള ദഹന പ്രശ്നങ്ങളും കുറയ്ക്കാന്‍ സഹായിക്കുന്നു. അതിനാല്‍, ആഹാരത്തിന്റെ കൂടെ, അല്ലെങ്കില്‍ ആഹാരശേഷം കുറച്ച് തൈര് കഴിക്കുന്നത് നല്ലതാണ്. ലാക്ടോസ് അലര്‍ജി ഉള്ളവര്‍ തൈര് കഴിക്കാതിരിക്കുക. അതുപോലെ, ചിലര്‍ക്ക് തൈര് അലര്‍ജി പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കാം. അതിനാല്‍, ഇത്തരം പ്രശ്നങ്ങള്‍ ഉള്ളവര്‍ തൈര് കഴിക്കാതിരിക്കുന്നതാണ് നല്ലത്.
ചെറു ചൂടുവെള്ളം
ആഹാരം കഴിച്ചതിനു ശേഷം ചെറു ചൂടുള്ള വെള്ളം സാവധാനത്തില്‍ സിപ്പ് സിപ്പായി കുടിക്കുന്നത് ദഹന പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. ദഹനം വേഗത്തില്‍ നടക്കാനും, അസിഡിറ്റി പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാതിരിക്കാനും ഈ വെള്ളം സഹായിക്കുന്നതാണ്. കൂടാതെ, പേശികളെ ശാന്തമാക്കാനും. സ്ട്രെസ്സ് കുറയ്ക്കാനും ചൂടുവെള്ളം സഹായിക്കുന്നു. ആഹാരം കഴിച്ച ഉടനെ ചൂടുവെള്ളം കുടിക്കാതിരിക്കുക. അതുപോലെ, ആഹാരത്തിന്റെ കൂടെ ചൂടുവെള്ളം കുടിക്കാതിരിക്കാനും ശ്രദ്ധിക്കുക. ആഹാരം കഴിച്ചു കഴിഞ്ഞ് 20 മിനിറ്റ് കഴിയുമ്പോള്‍ ചൂടുവെള്ളം കുടിക്കു. സാധാ വെള്ളം തിളപ്പിച്ച് കുടിക്കുന്നതാണ് നല്ലത്. അതുപോലെ, ചുടുള്ള ചായ കുടിക്കാതിരിക്കുക. ചായയില്‍ കഫേയ്ന് അടങ്ങിയിരിക്കുന്നു. ഇത് ഉറക്കം കളയുന്നു. ദഹന പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിനും കാരണമാണ്.
പെരുഞ്ചീരകം
ആഹാരം കഴിച്ചതിന് ശേഷം കുറച്ച് പെരുഞ്ചാരകം വായയില്‍ ഇട്ട് ചവയ്ക്കുന്നത് വളരെ നല്ലതാണ്. ദഹനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒരു പ്രകൃതിദത്ത ഭക്ഷ്യവസ്തുവാണ് പെരുഞ്ചീരകം. ഇത് ഒരു ടീസ്പൂണ്‍ ആഹാരശേഷം കഴിക്കുക. വയര്‍ ചീര്‍ക്കുന്നത് കുറയ്ക്കാന്‍ സഹായിക്കും. കീഴ്വായു ശല്യം കുറയ്ക്കാന്‍ പെരുഞ്ചീരകം സഹായിക്കുന്നതാണ്. അതുപോലെ, പുളിച്ചുതേട്ടല്‍ കുറയ്ക്കാനും പെരുഞ്ചീരകം സഹായിക്കുന്നതാണ്. പെരുഞ്ചീരകം കഴിക്കുമ്പോള്‍ അമിതമായി കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഒരു ടീസ്പൂണില്‍ കൂടുതല്‍ കഴിക്കാതിരിക്കാനും ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.
ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങള്‍
ആഹാരം കഴിച്ചു കഴിഞ്ഞാല്‍ പഴങ്ങള്‍ കഴിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. പഴങ്ങള്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. അതിനാല്‍, പഴങ്ങള്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അതുപോലെ, ആഹാരം കഴിച്ച ഉടനെ വ്യായാമം ചെയ്യരുത്. ആഹാരം കഴിച്ച ഉടനെ കിടക്കാതിരിക്കാനും ശ്രദ്ധിക്കുക. ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ദഹന പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications