Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
യാത്ര ചെയ്യുമ്പോള്‍ വയറ്റീന്ന് പോകാന്‍ ബുദ്ധിമുട്ട് അനുഭവിക്കാറുണ്ടോ? കാരണവും പരിഹാരവും
ചിലര്‍ക്ക് യാത്ര പോകുമ്പോള്‍ വയറ്റീന്ന് പോകാന്‍ ബുദ്ധിമുട്ട് അനുഭവിക്കാറുണ്ട്. എത്ര ശ്രമിച്ചാലും വയറ്റീന്ന് പോകാത്ത അവസ്ഥ ഇവര്‍ക്ക് ഉണ്ടായേക്കാം. പ്രത്യേകിച്ച്, രണ്ട്, മൂന്ന് ദിവസത്തെ ട്രിപ്പാണെങ്കില്‍, എത്ര ദിവസം ട്രിപ്പ് ഉണ്ടോ, അത്രയും ദിവസം വയറ്റീന്ന് പോകാത്ത അവസ്ഥ ഉണ്ടായേക്കാം. ചിലരില്‍ അസിഡിറ്റി, ദഹന പ്രശ്നങ്ങള്‍ എന്നിവ വര്‍ദ്ധിക്കാനുള്ള സാധ്യതയും കൂടുതലാണ്. എന്തുകൊണ്ടായിരിക്കും ഈ ബുദ്ധിമുട്ട് ഉണ്ടാകുന്നത്? മലബന്ധ പ്രശ്നങ്ങള്‍ വരാതിരിക്കാന്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നും നോക്കാം.

മലബന്ധ പ്രശ്നങ്ങള്‍ക്കു പിന്നില്‍
പലരും യാത്ര ചെയ്യുമ്പോള്‍ വയറ്റില്‍ നിന്നും പോകാത്ത അവസ്ഥ പലര്‍ക്കും അനുഭവപ്പെടാറുണ്ട്. ഇതിനു പിന്നിലെ പ്രധാന കാരണമായി ചൂണ്ടി കാണിക്കുന്നത് ശരീരത്തിന് വേണ്ട വിധത്തില്‍ ചലനം ഉണ്ടാകാത്തതാണ്. അതുപോലെ, പലപ്പോഴും യാത്ര ചെയ്യുമ്പോള്‍ ജീവിതശൈലിയിലും വ്യത്യാസങ്ങള്‍ വരുന്നു. ഇതും മലബന്ധ പ്രശ്നങ്ങള്‍ക്ക് കാരണമാണ്. പതിവായി രാവിലെ ഒരേ സമത്ത് ടോയ്ലറ്റില് പോകുന്ന ഒരു വ്യക്തി, സമയം മാറ്റിയാല്‍ ചിലപ്പോള്‍ വയറ്റില്‍ നിന്നും പോകാനുള്ള ബുദ്ധിമുട്ട് അനുഭവിക്കാം. പലപ്പോഴും യാത്ര ചെയ്യുമ്പോള്‍ സാധാരണ രീതിയില്‍ ടോയ്ലറ്റില് പോകുന്ന അതേ സമയത്ത് ടോയ്ലറ്റില് പോകാന്‍ സാധിക്കണമെന്നില്ല. അതിനാല്‍, ഇത് മലബന്ധ പ്രശ്നത്തിലേയ്ക്ക് നയിക്കുന്നു. കൂടാതെ, യാത്ര ചെയ്യുമ്പോള്‍ കഴിക്കുന്ന ആഹാരത്തിലും വ്യത്യാസങ്ങള്‍ ഉണ്ടാകാം. കൂടാതെ, വെള്ളം കുടിക്കുന്നത് പലപ്പോഴും കുറയാനുള്ള സാധ്യതയും കൂടുതലാണ്. ഇവ കൂടാതെ, ശരീരം അനങ്ങാതെ ദീര്‍ഘനേരം ഇരിക്കുന്നതും മലബന്ധ പ്രശ്നത്തിന് കാരണമാകുന്നു.
പരിഹാരം
യാത്ര ചെയ്യുമ്പോള്‍ മൂത്രം ഒഴിക്കാന്‍ സാധിക്കാത്തതിനാല്‍, പലപ്പോഴും പലരും ശരിയായ വിധത്തില്‍ വെള്ളം കുടിക്കാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. ഇത്തരം വെള്ളം കുടിക്കാതിരിക്കുന്നത് നിര്‍ജലീകരണത്തിന് കാരണമാകുന്നു. നിര്‍ജലീകരണം വര്‍ദ്ധിക്കുന്നത് മലബന്ധ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിനും കാരണമാണ്.
അതുപോലെ, ആഹാരം കഴിക്കുന്നതിനും കുറച്ചധികം ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. ജങ്ക് ഷുഡ് അമിതമായി കഴിക്കുന്നതിന് പകരം, പോഷക സമൃദ്ധമായതും അതുപോലെ, പച്ചക്കറികള്‍ അടങ്ങിയതുമായ ആഹാരങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. ഇത്തരം ആഹാരങ്ങളില്‍ നാരുകള്‍ ധാരാളം അടങ്ങിയിരിക്കുന്നു. നാരുകള്‍ അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നത് മോഷന്‍ കൃത്യമാക്കാന്‍ സഹായിക്കുന്നു. മധുരം, ഉപ്പ്, എരിവ് എന്നിവ അമിതമായി അടങ്ങിയിരിക്കുന്ന ആഹാരങ്ങള്‍ പരമാവധി കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. അതുപോലെ, യാത്ര ചെയ്യുമ്പോള്‍ മലബന്ധ പ്രശ്നങ്ങള്‍ പതിവായിട്ടുള്ളവര്‍, മരുന്ന് കരുതുന്നതും നല്ലതാണ്. മലബന്ധ പ്രശ്നം അകറ്റാനുള്ള മരുന്ന് കഴിക്കുന്നതും ഈ ബുദ്ധിമുട്ട് ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ്. അതുപോലെ, യാത്ര ചെയ്യുമ്പോള്‍ ചിലരില്‍ സ്ട്രെസ്സ് വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. ഇത് കുറയ്ക്കാന്‍ ശ്രദ്ധിക്കുന്നതും നല്ലതുതന്നെ.
ആരോഗ്യ പ്രശ്നങ്ങള്‍
യാത്ര ചെയ്യുമ്പോള്‍ മലബന്ധ പ്രശ്നങ്ങള്‍ ഉണ്ടായാല്‍, അസിഡിറ്റി വര്‍ദ്ധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ചിലരില്‍ തലവേദന, ഛര്‍ദ്ദി എന്നീ ബുദ്ധിമുട്ടുകളും, വയറുവേദന, എന്നീ പ്രശ്നങ്ങളും വര്‍ദ്ധിക്കാനുള്ള സാധ്യതയും കൂടുതലാണ്. മലബന്ധ പ്രശ്നം രണ്ട് മൂന്ന് ദിവസത്തില്‍ കൂടിയാല്‍ ചിലരില്‍ പൈല്‍സിന്റെ ആരംഭ ലക്ഷണങ്ങളും പ്രകടമാകാം. അതിനാല്‍, യാത്ര ചെയ്യുമ്പോള്‍ മലബന്ധ പ്രശ്നങ്ങള്‍ വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കുന്നത് നല്ലതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
