Latest Updates
-
ആഗസ്റ്റ് 23 ഞായറാഴ്ച: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, രാഹുകാലം ഒഴിവാക്കാൻ മറക്കരുത്! -
മുടി കൊഴിച്ചിൽ ഇനി പേടി വേണ്ട; പിആർപി ചികിത്സയിലൂടെ തിരികെ നേടാം കരുത്തുറ്റ മുടി -
മഴക്കാലത്തെ ഫംഗസ് അണുബാധയും താരനും: ചർമ്മം സുരക്ഷിതമാക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ചൂൽ എവിടെ വെക്കണം? വാസ്തു പറയുന്ന ഈ നിയമങ്ങൾ ശ്രദ്ധിക്കൂ -
2026 തിരുവോണം: 12 രാശിക്കാർക്കും എന്താണ് കാത്തിരിക്കുന്നത്? ഓണം ആഘോഷിക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
തിരുവോണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; പണമിടപാടുകൾക്ക് ഈ സമയം ശ്രദ്ധിക്കൂ -
ഓണത്തിന് സ്വർണം വാങ്ങിയോ? കള്ളന്മാരെ പേടിക്കാതെ വീട്ടിൽ ലോക്കർ വെക്കാൻ ഈ വാസ്തു ടിപ്സ് -
തിരുവോണത്തിന് വീടൊരുക്കാം; കണ്ണാടിയും ക്ലോക്കും വെക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത് -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തുവും സുരക്ഷയും ഉറപ്പാക്കാം -
ഓണക്കാലത്ത് സ്വർണ്ണവും പണവും വീട്ടിൽ സൂക്ഷിക്കുന്നുണ്ടോ? ഈ വാസ്തു മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
പൂച്ചയെ കിടക്കയില്‍ കിടത്താറുണ്ടോ? കയ്യില്‍ എടുത്ത് ഓമനിക്കാറുണ്ടോ? തലച്ചോറില്‍ ഈ അണുബാധ വരാം
പൂച്ചയെ ഓമനിച്ച് വളര്‍ത്തുന്ന നിരവധി ആളുകളുണ്ട്. പൂച്ചയെ കൊഞ്ചിക്കും, വീട്ടില്‍ കയറ്റും, ചിലപ്പോള്‍ കിടക്കയില്‍ പോലും കിടത്തി താലോലിക്കുന്ന നിരവധി ആളുകളുണ്ട്. ഒരു വീട്ടില്‍ പൂച്ചയുണ്ടെങ്കില്‍, അതിനെ എടുത്ത് താലോലിക്കുന്നത് ആ വീട്ടിലെ കുട്ടികള്‍ തന്നെയായിരിക്കും. കുട്ടികള്‍ക്ക് പൂച്ചയെ കളിപ്പിക്കാനും, അവയെ ഒരുക്കി നടത്താനും വളരെ പ്രിയമായിരിക്കും. എന്നാല്‍, ഇതേ പൂച്ചമൂലം നിങ്ങളുടെ തലച്ചോറിനും ആരോഗ്യത്തിനും നിരവധി പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. അവ എന്തെല്ലാമെന്ന് നോക്കാം.

പൂച്ചയും പാരസൈറ്റും
പൂച്ചയുടെ ശരീരത്തില്‍ Toxoplasma gondii എന്ന പാരസൈറ്റ് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ പാരസൈറ്റ് ശരീരത്തിലുള്ള പൂച്ചയെ നിങ്ങള്‍ പരിപാലിക്കുകയും, കയ്യില്‍ എടുക്കുകയും, ചുംബിക്കുകയും ചെയ്യുന്നത് വഴി, ഈ പാരസൈറ്റ് മനുഷ്യ ശരീരത്തിലും എത്തുന്നു. മനുഷ്യ ശരീരത്തില്‍ പ്രവേശിച്ചാല്‍, പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇവ കാരണമാകുന്നതാണ്.
പൂച്ചകളില്‍ പാരസൈറ്റ് വരുന്നതിന് പിന്നില്‍
വീട്ടില്‍ വളര്‍ത്തുന്ന പൂച്ചകള്‍ക്ക് എല്ലായ്പ്പോഴും പാചകം ചെയ്ത ആഹാരം നല്‍കേണ്ടത് അനിവാര്യമാണ്. പ്രത്യേകിച്ച് മാംസം നല്കുമ്പോള് പാചകം ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പച്ച മാംസം കഴിക്കുന്നതുവഴി പൂച്ചകളില്‍ Toxoplasma എന്ന പാരസൈറ്റ് ശരീരത്തില്‍ എത്താന്‍ സാധ്യത വളരെ കൂടുതലാണ്. ഇത്തരത്തില്‍ പൂച്ചയില്‍ എത്തുന്ന പാരസൈറ്റ് മനുഷ്യരിലേയ്ക്കും പ്രവേശിക്കുന്നു.
മനുഷ്യരില്‍ പാരസൈറ്റ് വന്നാല്‍
പൂച്ചകളില്‍ നിന്നും മനുഷ്യനിലേയ്ക്ക് ഈ പാരസൈറ്റ് എത്തിയാല്‍ ഇത് തലച്ചോറിന്റെ ആരോഗ്യത്തെ പലവിധത്തില്‍ ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. മാനസിക പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത. അതുപോലെ, കാഴ്ച മങ്ങല്‍, കരളിനെ ബാധിക്കുക, തൊണ്ട വേദന, ക്ഷീണം, പനി, പേശീവീക്കം എന്നിങ്ങനെ പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത വളരെ കൂടുതലാണ്.
ആരെയെല്ലാം ബാധിക്കാം
രോഗപ്രതിരോധശേഷി കുറവുള്ളവരില്‍ ഈ പാരസൈറ്റ് ബാധിക്കാന്‍ സാധ്യത വളരെ കൂടുതലാണ്. അതുപോലെ, ഗര്‍ഭിണികള്‍, വിറ്റമിന്‍ ഡി കുറവുള്ളവര്‍, എച്ച് ഐവി, കാന്‍സര്‍ എന്നീ രോഗങ്ങള്‍ ഉള്ളവര്‍ക്കെല്ലാം ഈ പാരസൈറ്റ് ബാധിക്കാനുള്ള സാധ്യത കൂടുന്നു.
വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത്
ഇടയ്ക്ക് വിരശല്യത്തിനുള്ള മരുന്ന് കഴിക്കുന്നത് ഈ പാരസൈറ്റ് ശരീരത്തില്‍ നിന്നും ഇല്ലാതാകുന്നതിന് സഹായിക്കുന്നതാണ്. അതുപോലെ, രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. വിറ്റമിന്‍ ഡി ശരീരത്തില്‍ കൃത്യമായി ഉണ്ടെന്ന് ഉറപ്പ് വരുത്തുക. അതുപോലെ, പൂച്ചയ്ക്കും ഇടയ്ക്ക് വിരയ്ക്കുള്ള മരുന്ന് നല്‍കുന്നത് നല്ലതാണ്. പൂച്ചയ്ക്ക് പച്ച മാംസം നല്കാതിരിക്കാന് ശ്രദ്ധിക്കുക. പൂച്ചയ്ക്ക് ആഹാരം നല്കുന്ന പാത്രം വൃത്തിയാക്കുക. പൂച്ച നടക്കുന്ന സ്ഥലത്ത് പച്ചക്കറികള്‍ ഉണ്ടെങ്കില്‍, അത് കഴുകാതെ കഴിച്ചാല്‍, അതിലൂടെ ഈ പാരസൈറ്റ് ശരീരത്തില്‍ എത്തുന്നതാണ്. പൂച്ചയുടെ വിസര്‍ജ്യം തട്ടിയ പച്ചക്കറികള്‍ കഴുകാതെ കഴിക്കുന്നതും ആരോഗ്യത്തിന് ഹാനികരം. അതുപോലെ, വേവിക്കാതെ പച്ചക്കറികള്‍, മാംസം എന്നിവ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. തിളപ്പിക്കാത്ത വെള്ളം കുടിക്കാതിരിക്കുക. പറമ്പില്‍ പണിയ്ക്ക് ഇറങ്ങുമ്പോള്‍, അല്ലെങ്കില്‍ പൂന്തോട്ടം വൃത്തിയാക്കുമ്പോള്‍ ഗ്ലൗസ് ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. പൂച്ചയെ സ്പര്‍ശിച്ചതിന് ശേഷം കൈകള്‍ നല്ലതുപോലെ സോപ്പിട്ട് കഴുകാന്‍ പ്രത്യേകം ശ്രദ്ധിക്കുക. പരമാവധി പൂച്ചകളെ വീട്ടില്‍ പാര്‍പ്പിക്കാതിരിക്കുക. അല്ലെങ്കില്‍, നിങ്ങള്‍ അമിതമായി പെരുമാറുന്ന സ്ഥലത്ത് പൂച്ചയെ പ്രവേശിപ്പിക്കാതിരിക്കുക. തെരുവിലെ പൂച്ചകളെ വളര്‍ത്താന്‍ തിരഞ്ഞെടുക്കുമ്പോള്‍ കുറച്ചധികം ശ്രദ്ധിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications