Latest Updates
-
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ
മയോണൈസ് ഒരുപാട് കഴിക്കാറുണ്ടോ? വൈകാതെ ഈ അസുഖങ്ങള്‍ നിങ്ങളില്‍ വരാം
ഷവര്‍മ മുതല്‍ കുഴിമന്തി കഴിക്കണമെങ്കില്‍ വരെ ഇന്ന് മയോണൈസ് വേണം. ചിലര്‍ സാലഡ് തയ്യാറാക്കുമ്പോള്‍ അതിലും മയോണൈസ് ചേര്‍ക്കാറുണ്ട്. ശരിയായ വിധത്തില്‍ മയണൈസ് തയ്യാറാക്കിയില്ലെങ്കില്‍, അത് ആരോഗ്യത്തിന് ഒട്ടനവധി ദോഷം ചെയ്യും. ചിലപ്പോള്‍ മരണത്തിലേയ്ക്ക് വരെ നയിക്കാം. കാരണം, വേവിക്കാതെ മുട്ട ഉപയോഗിക്കുന്നത് ശരീരത്തില്‍ അണുബാധയ്ക്ക് കാരണമാകുന്നു. ഇവ കൂടാതെ, മയോണൈസ് പതിവാക്കിയാല്‍ ഒട്ടനവധി ആരോഗ്യ പ്രശ്നങ്ങള്‍ നമ്മുടെ ശരീരത്തില്‍ വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. അവ എന്തെല്ലാം എന്ന് നോക്കാം.

ദഹന പ്രശ്നങ്ങള്‍
മയോണൈസ് പതിവായി കഴിക്കുന്നവരില്‍ ദഹന പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിന് കാരണമാകുന്നു. കാരണം, മയോണൈസ് തയ്യാറാക്കാന്‍ ധാരാളം എണ്ണ ചേർക്കാറുണ്ട്. കൂടാതെ, മുട്ടയിലും കൊഴുപ്പ് അടങ്ങിയിരിക്കുന്നു. നമ്മുടെ ശരീരത്തിലേയ്ക്ക് അമിതമായി കൊഴുപ്പ് എത്തുന്നത്, ഇവ വളരെ വേഗത്തില്‍ ദഹിക്കാതിരിക്കുന്നതിന് കാരണനാകുന്നു. ഇത് ദഹന പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. അതുപോലെ, അസിഡിറ്റി, നെഞ്ചെരിച്ചില്‍ എന്നിവ വര്‍ദ്ധിക്കുന്നതിനും കാരണമാകുന്നു.
അലര്‍ജി
ചിലര്‍ക്ക് മുട്ട കഴിക്കുന്നതിലൂടെ അലര്‍ജി പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. ചര്‍മ്മത്തില്‍ ചൊറിച്ചില്‍, ശ്വാസതടസ്സം എന്നീ ബുദ്ധിമുട്ടുകള്‍ ഇവരില്‍ വര്‍ദ്ധിക്കാം.
കാലറി
ഏറ്റവുമധികം കാലറി അടങ്ങിയിരിക്കുന്ന ഒരു ആഹാര പദാര്‍ത്ഥം കൂടിയാണ് മയോണൈസ്. അതിനാല്‍, ശരീരഭാരം വര്‍ദ്ധിക്കാനുള്ള സാധ്യത വളരെയധികമാണ്. കൂടാതെ, കുടവയര്‍ വരാനും, കരള്‍ രോഗങ്ങള്‍ വര്‍ദ്ധിക്കാനും ഇവരില്‍ സാധ്യത വര്‍ദ്ധിക്കുന്നു. ഇവ മാത്രമല്ല, അമിതമായി കൊഴുപ്പ് അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നത് ഹൃദ്രോഗങ്ങള്‍ വരാനുമുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കുന്നു.
അണുബാധ
മുട്ട ശരിയായ വിധത്തില്‍ വേവിച്ച് കഴവിച്ചില്ലെങ്കില് മുട്ടയില്‍ അടങ്ങിയിരിക്കുന്ന സാല്മോണെല്ല എന്ന ബാക്ടീരിയ ദഹന പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കാനും, ഭക്ഷ്യവിഷബാധ ഏല്‍പ്പിക്കാനും കാരണമാകുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പതിവായി മയോണൈസ് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഒട്ടു നല്ലതല്ല. അതിനാല്‍, മയോണൈസിന്റെ ഉപയോഗം പരമാവധി കുറയ്ക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. പുറത്ത് നിന്നും മയോണൈസ് വാങ്ങി ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. വീട്ടില്‍ പുഴുങ്ങിയ മുട്ട ഉപയോഗിച്ച് മയോണൈസ് തയ്യാറാക്കാവുന്നതാണ്. മയോണൈസിന് പകരം, പ്ലെയ്ന്‍ യോഗര്‍ട്ട് സാലഡിലും, അതുപോലെ, സാന്‍വിച്ചിലും ഉപയോഗിക്കുന്നത് നല്ലതായിരിക്കും. പുറത്ത് നിന്നും അമിതമായി കുഴിമന്തി കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. മയോണൈസ് ചേര്‍ത്ത ആഹാരങ്ങള്‍ കുറയ്ക്കുന്നതും നല്ലതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
