Latest Updates
-
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ?
വിറ്റമിന്‍ ബി12; നിസ്സാരക്കാരനല്ല ഈ പോഷകം, വര്‍ദ്ധിപ്പിക്കാന്‍ പതിവാക്കാം ഇവ
ശരീരത്തിന്റെ പ്രവര്‍ത്തനത്തിന് അനിവാര്യമായിട്ടുള്ള ഒരു പോഷകമാണ് വിറ്റമിന്‍ ബി12. രക്തം, ഞരമ്പിലെ കോശങ്ങള്‍ എന്നിവ ആരോഗ്യത്തോടെ ഇരിക്കാന്‍ വിറ്റമിന്‍ ബി12 അനിവാര്യമാണ്. DNA കൃത്യമായിരിക്കാനും, മെഗാലോബ്ലാസ്റ്റിക് അനീമിയ പോലെയുള്ള രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിനും വിറ്റമിന്‍ ബി 12 സഹായിക്കുന്നു. അതിനാല്‍, ശരീരത്തില്‍ നിര്‍ബന്ധമായും കൃത്യമായ അളവില്‍ ഉണ്ടായിരിക്കേണ്ട പോഷകമാണ് വിറ്റമിന്‍ ബി12. ഇത് വര്‍ദ്ധിപ്പിക്കാന്‍ ഏതെല്ലാം ആഹാരങ്ങള്‍ പതിവാക്കാം എന്ന് നോക്കാം.

പ്രായവും അളവും
പോഷകങ്ങള്‍ ശരീരത്തില്‍ കുറഞ്ഞാലും പ്രശ്നമാണ് അതുപോലെ, കൂടിയാലും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. വിറ്റമിന്‍ ബി12 ശരീരത്തില്‍ കൂടുന്നതും നല്ലതല്ല, അതുപോലെ, കുറയുന്നതും നല്ലതല്ല. ഓരോ പ്രായത്തിനനുസരിച്ച് വിറ്റമിന്‍ ബി12 എത്രത്തോളം വേണം എന്ന് നിര്‍ണ്ണയിക്കപ്പെട്ടിട്ടുണ്ട്. 6 മാസം വരെ പ്രായമുള്ള കുട്ടികളില്‍ 0.4 mcg അളവാണ് വിറ്റമിന്‍ ബി12 അനിവാര്യമായി വരുന്നത്. 7 മുതല്‍ 12 മാസം വരെയുള്ള കുട്ടികളാണെങ്കില്‍ 0.5mcg ആളവ് വിറ്റമിന്‍ ബി12 ആണ് ശരീരത്തില്‍ ഉണ്ടായിരിക്കേണ്ടത്. 1 മുതല്‍ 3 വയസ്സ് പ്രായം ഉള്ള കുട്ടികളില്‍ 0.9 mcg, 4 മുതല്‍ 8 വയസ്സ് പ്രായമുള്ള കുട്ടികളില്‍ 1.2 mcg, 9 മുതല്‍ 13 വയസ്സ് പ്രായമുള്ള കുട്ടികളില്‍ 1.8 mcg, 14 വയസ്സ് മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികളില്‍ 2.4 mcg, മുതിര്‍ന്നവരില്‍ 2.4 mcg, ഗര്‍ഭിണികള്‍ക്ക് 2.6 mcg, മുലയൂട്ടുന്ന അമ്മമാര്‍ക്ക് 2.8 mcg എന്നീ അളവുകളിലാണ് ശരീരത്തില്‍ വിറ്റമിന്‍ ബി 12 ഉണ്ടായിരിക്കേണ്ടത്.
ഉറവിടം
സപ്ലിമെന്റ്സ് എടുക്കുന്നതിനു പകരം, ആഹാരത്തിലൂടെ വിറ്റമിന്‍ ബി12 ശരീരത്തില്‍ എത്തിക്കാന്‍ സാധിക്കുന്നതാണ്. പ്രത്യേകിച്ച്, പ്ലാന്റ് ബേയ്സ്ഡ് ആയിട്ടുള്ള പാല് ഉല്പന്നങ്ങള് ദിവസേന ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. സോയ മില്‍ക്ക്, ബദാം മില്‍ക്ക് എന്നീ പാല് ഉല്പന്നങ്ങള് മിതമായ അളവില്‍ ആഹാരത്തില്‍ ചേര്‍ക്കുക. ഇത് വിറ്റമിന്‍ ബി12 ശരീരത്തില്‍ എത്തിക്കുന്നതിന് സഹായിക്കുന്നതാണ്. ഇവ കൂടാതെ, ഓറഞ്ച് ദിവസേന ആഹാരത്തില്‍ ചേര്‍ക്കുന്നത് നല്ലതാണ്. ഓറഞ്ചില്‍ വിറ്റമിന്‍ ബി 12 അടങ്ങിയിരിക്കുന്നു. കോഴി, ആട് എന്നിവയുടെ കരള്‍ കഴിക്കുന്നതിലൂടെ വിറ്റമിന്‍ ബി12 ശരീരത്തിലേയ്ക്ക് എത്തുന്നതാണ്. കക്ക ഇറച്ചി, മത്തി, പോത്ത്, ചൂര, പാല് ഉല്പന്നങ്ങള്, മുട്ട എന്നിവ കഴിക്കുന്നതിലൂടെയെല്ലാം ശരീരത്തിലേയ്ക്ക് വിറ്റമിന്‍ ബി12 എത്തുന്നതാണ്.
കുറഞ്ഞാല്‍
വിറ്റമിന്‍ ബി12 ശരീരത്തില്‍ കൃത്യമായി ലഭിച്ചില്ലെങ്കില്‍ ചില ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. കാഴ്ചക്കുറവ്, കാലുകള്‍ക്ക് മുടന്ത്, ഞരമ്പില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇവ കൂടാതെ, വിറ്റമിന്‍ ബി12 ശരീരത്തില്‍ കുറഞ്ഞാല്‍, അമിതമായിട്ടുള്ള ക്ഷീണം, ഊര്‍ജക്കുറവ് എന്നിവയെല്ലാം ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. സ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ വിറ്റമിന്‍ ബി 12 ന്റെ കുറവ് മൂലം ഉണ്ടായേക്കാം. പെട്ടെന്ന് അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുക, മാനസിക സമ്മര്‍ദ്ദം വരുന്നത്, ആശയകുഴപ്പം എന്നിവയെല്ലാം ഈ പോഷകക്കുറവ് മൂലം ഉണ്ടാകുന്നു. വായയിലും, നാവിലും ഉണ്ടാകുന്ന മുറിവുകള്‍, അതുപോലെ, അമിതമായിട്ടുള്ള തലവേദന, ദഹന പ്രശ്നങ്ങള്‍, വിശപ്പില്ലായ്മ ശരീരഭാരം കുറയുക എന്നിവയെല്ലാം തന്നെ, വിറ്റമിന്‍ ബി12 കുറയുന്നത് മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളാണ്.
കൂടിയാല്‍
വിറ്റമിന്‍ ബി 12 കുറഞ്ഞാല്‍ മാത്രമല്ല, കൂടിയാലും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. ദഹന പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത അമിതമാണ്. ഛര്‍ദ്ദിക്കാന്‍ തോന്നല്‍, വയറിളക്കം എന്നീ ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കാം. അതുപോലെ, അമിതമായിട്ടുള്ള തലവേദന, ക്ഷീണം, ശരീരം തളരുന്ന അവസ്ഥ, ചര്‍മ്മത്തില്‍ ഉണ്ടാകുന്ന അലര്‍ജി പ്രശ്നങ്ങള്‍, സന്ധികളില്‍ ഉണ്ടാകുന്ന ബുദ്ധിമുട്ട്്, അമിതമായിട്ടുള്ള ശീരരഭാരം എന്നിവയെല്ലാം വിറ്റമിന്‍ ബി 12 ശരീരത്തില്‍ വര്‍ദ്ധിച്ചാല്‍ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
