Latest Updates
-
നയൻതാരയ്ക്കൊപ്പം അഭിനയിക്കാൻ സൽമാൻ ഖാൻ കുറച്ചത് 8 കിലോ; വൈറലായി താരത്തിന്റെ പുതിയ ലുക്ക്! -
കടുത്ത വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വേനൽച്ചൂടിൽ തളർന്നുപോകരുത്! ശരീരതാപം പെട്ടെന്ന് കുറയ്ക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? ഈ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ പണി പാളും! -
തിരക്കുകൾക്കിടയിലും മക്കളുടെ ആരോഗ്യം മറക്കരുത്; 14 വയസ്സുള്ള പെൺകുട്ടികൾക്കായി ഈ ഞായറാഴ്ച സൗജന്യ വാക്സിനേഷൻ! -
തടി കുറയ്ക്കാൻ GLP-1 ഇഞ്ചക്ഷൻ തേടി ഓടുകയാണോ? അറിയാതെ പോകരുത് ഈ അപകടങ്ങൾ! -
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ!
രാത്രി കിടക്കുന്നതിന് മുന്‍പ് ഇക്കാര്യങ്ങള്‍ ചെയ്യാറുണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക് വൃത്തിയുണ്ട്.
ഏതൊരു വ്യക്തിയും പ്രധാനമായും ഉണ്ടായിരിക്കേണ്ട ഒരു കാര്യമാണ് വ്യക്തിശുചിത്വം. വ്യക്തി ശുചിത്വം കുറയുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യം മുതല്‍ മുടിയുടെ ആരോഗ്യം വരെ നശിപ്പിക്കുന്നു. ചിലര്‍ രാവിലെ നല്ലരീതിയില്‍ ശരീര ശുദ്ധി നോക്കുന്നത് കാണാം. എന്നാല്‍, ഇതേ രീതിയില്‍ രാത്രിയിലും ശരീരശുദ്ധി നോക്കേണ്ടത് അനിവാര്യമാണ്. രാത്രി കിടക്കുന്നതിനുമുന്പ് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താനും, മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്താനും സാധിക്കുന്നതാണ്. അവ എന്തെല്ലാമെന്ന് നോക്കാം.

ശരീരശുദ്ധിയുടെ പ്രധാന്യം
ശരീരശുദ്ധി കുറയുന്നത് വൃത്തിയില്ലായ്മയുടെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ്. കുളിക്കുന്നത് മാത്രമല്ല വൃത്തിയുടെ ലക്ഷണം. ഒട്ടനവധി കാര്യങഅങള്‍ വൃത്തിയുടെ അളവുകോലാണ്. പല്ലിന്റെ ആരോഗ്യം മുതല്‍ നഖങ്ങളുടെയും, ചര്‍മ്മത്തിന്റെയും, മുടിയുടെയും ആരോഗ്യം വരെ നിങ്ങളുടെ വൃത്തിയെ ആശ്രയിച്ചിരിക്കുന്നു. രാവിലെ ശരീരം വൃത്തിയായി സൂക്ഷിക്കുന്നതുപോലെ രാത്രിയിലും കുറച്ചധികം വൃത്തി പാലിേേക്കണ്ടത് അനിവാര്യമാണ്. അവ എന്തെല്ലാമെന്ന് നോക്കാം.
പല്ല് തേയ്ക്കുക
രാത്രി പല്ല് തേയ്ക്കാന്‍ മടിയുള്ള ഒട്ടനവധി ആളുകള്‍ നമുക്കിടയിലുണ്ട്. രാത്രി ആഹാരം കഴിച്ചു കഴിഞ്ഞാല്‍ കിടക്കുന്നതിന് മുന്‍പ് പല്ല് തേയ്ക്കേണ്ടത് അനിവാര്യമാണ്. പല്ല് തേയ്ച്ചില്ലെങ്കില് പല്ലില്‍ കേടുകള്‍ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുപോലെ, വായ്നാറ്റം പതിവാകാനുള്ള സാധ്യതയും വര്‍ദ്ധിക്കുന്നു. ചിലര്‍ പല്ല് തേച്ചാലും നാവ് വടിക്കാതിരിക്കുന്നത് കാണാം. നാവില്‍ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടാം. അതിനാല്‍, നാവ് വൃത്തിയാക്കിയില്ലെങ്കിലും വായ്നാറ്റം പതിവാകാം. പല്ലുകളുടെ നിറം മങ്ങാനും, പല്ലുകളില്‍ കേട് വരാനും ഇത് കാരണമാകുന്നു. അതിനാല്‍, രാത്രിയിലും പല്ല് തേയ്ക്കേണ്ടത് അനിവാര്യം.
റൂം വൃത്തിയാക്കുക
കിടക്കുന്ന സ്ഥലം വൃത്തിയുള്ളതായിരിക്കണം. ഇല്ലെങ്കില്‍ ഇത് നിങ്ങളുടെ ഉറക്കത്തിന്റെ ക്വാളിറ്റിയെ ബാധിക്കുന്നു. ശ്വാസതടസ്സം പോലെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിനും കാരണമാണ്. അതിനാല്‍, കിടക്കുന്നതിന് മുന്‍പ് റൂം വൃത്തിയാക്കുക. റൂമില്‍ പോസറ്റീവ് എനര്‍ജി നിറയ്ക്കാന്‍ ശ്രദ്ധിക്കുന്നതും വളരെ നല്ലതായിരിക്കും.
പുതപ്പും വിരിയും
കിടക്കുന്നതിന് മുന്‍പ് ബെഡ് വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക. പുതപ്പും വിരിയും നല്ലതുപോലെ കുടയുക. അതുപോലെ, മുഖക്കുരു പ്രശ്നങ്ങള്‍ അമിതമായിട്ടുള്ളവരാണ് നിങ്ങള്‍ എങ്കില്‍ തലയിണ കവര്‍ ഇടയ്ക്ക് മാറ്റുന്നത് നല്ലതായിരിക്കും. പതിവായി തലയിണ കവര്‍ മാറ്റുന്നത് ചര്‍മ്മ പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.
മുഖം കഴുകുക
രാത്രി കിടക്കുന്നതിന് മുന്‍പ് മുഖം കഴുകുന്നത് നല്ലതാണ്. ചര്‍മ്മത്തില്‍ അടിഞ്ഞുകൂടിയിരിക്കുന്ന അഴുക്ക് നീക്കം ചെയ്യുന്നതിനും. ചര്‍മ്മത്തിലെ അമിതമായിട്ടുള്ള എണ്ണമയം നീക്കം ചെയ്യുന്നതിനും മുഖം കഴുകുന്നത് സഹായിക്കുന്നതാണ്. ചെറിയ രീതിയില്‍ ക്ലെന്‍സ് ചെയ്തതിനുശേഷം കഴുകുന്നത് കുറച്ചും കൂടെ ഫലപ്രദമായിരിക്കും. ഇത് ചര്മമ്മ പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.
മോയ്സ്ച്വറൈസ് ചെയ്യുക
രാത്രി കിടക്കുന്നതിന് മുന്‍പ് കുളിക്കുന്നത് നല്ലതാണ്. ശരീരശുദ്ധി ഉറപ്പാക്കാന്‍ ഇത് സഹായിക്കും. അതുപോലെ, കുളിച്ചു കഴിഞ്ഞാല്‍, മുഖത്തും കൈ, കാലുകളിലും മോയ്സ്ച്വറൈസര്‍ പുരട്ടുന്നതും നല്ലതാണ്. ഇത് ചര്‍മ്മത്തിന്റെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ചര്‍മ്മം വരണ്ട് പോകാതിരിക്കാനും, രാത്രിയില്‍ കിടക്കുമ്പോള്‍ തുണികളില്‍ ഉരസി, ചര്‍മ്മത്തിന് കേടുപാടുകള്‍ സംഭവിക്കാതിരിക്കാനും സഹായിക്കുന്നു. അതിനാല്‍ കിടക്കുന്നതിന് മുന്‍പ് മോയ്സ്ച്വറൈസര്‍ പുരട്ടുക.
കാലിന്റെ വൃത്തി
രാത്രിയില്‍ കിടക്കുന്നതിന് മുന്‍പ് കാല് ചെറുചൂടുവെള്ളത്തില്‍ മുക്കി വെച്ചതിനുശേഷം ഒരു സ്ക്രബര്‍ ഉപയോഗിച്ച് കഴുകുന്നത് നല്ലതാണ്. അതിനുശേഷം മോയ്സ്ച്വറൈസര്‍ പുരട്ടി, കാല് സംരക്ഷിക്കുക. രാത്രിയില്‍ ഇത്തരത്തില്‍ മോയ്സ്ച്വറൈസര്‍ പുരട്ടുന്നത് കാല് വരവിള്ളുന്നത് തടയാന്‍ സഹായിക്കും. രാത്രിയില്‍ കാലില്‍ സോക്സ് ധരിച്ച് കിടക്കുന്നതും വരവിള്ളല്‍ സഹായിക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications