Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
ഈ ആഹാരങ്ങള്‍ പതിവാക്കിയാൽ ദേഷ്യം മുതല്‍ അമിത ഉത്കണ്ഠ വരെ വര്‍ദ്ധിക്കാം
Mental health: ചില ആഹാരങ്ങള്‍ ആരോഗ്യത്തിന് നല്ലതാണ് എന്നതുപോലെ തന്നെ, ചിലത് അനവധി ദോഷങ്ങളും നമ്മുടെ ശരീരത്തിന് നല്‍കുന്നുണ്ട്. പ്രത്യേകിച്ച്, ഒരു വ്യക്തിയുടെ ദേഷ്യം വര്‍ദ്ധിപ്പിക്കുന്നതോ, അല്ലെങ്കില്‍ അമിതമായിട്ടുള്ള ഉത്കണ്ഠ, സ്ട്രെസ്സ് എന്നിവ വര്‍ദ്ധിപ്പിക്കുന്നതോ ആയ രീതിയില്‍ ഇത്തരം ആഹാരങ്ങള്‍ നമ്മുടെ ശരീരത്തിൽ പ്രവര്‍ത്തിക്കാന്‍ ആരംഭിക്കും. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത് ഒരു വ്യക്തിയുടെ മാനസികാരോഗ്യത്തെ കാര്യമായി ബാധിക്കുകയും ചെയ്യും. നമ്മുടെ മാനസികാരോഗ്യം ശരിയായ വിധത്തില്‍ നിലനിര്‍ത്താന്‍ ചില ആഹാരങ്ങള്‍ ഒഴിവാക്കിയാല്‍ അത്രയും നല്ലതാണ്. അത്തരം ആഹാരങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.

അമിതമായി സംസ്കരിച്ച ആഹാരങ്ങള്‍
അമിതമായി സംസ്കരിച്ച ആഹാരങ്ങള്‍ കഴിക്കുന്നത് നമ്മുടെ തലച്ചോറിന്റെ ആരോഗ്യത്തിന് അത്ര നല്ലതല്ല. പ്രത്യേകിച്ച്, ഒട്ടും ആരോഗ്യകരമല്ലാത്ത സാച്വുറേറ്റഡ് കൊഴുപ്പ് അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നതും, അമിതമായി വെളുത്ത പഞ്ചസ്സാര, ഉപ്പ് എന്നി കഴിക്കുന്നതുമെല്ലാം ആരോഗ്യത്തിന് നല്ലതല്ല. പ്രത്യേകിച്ച്, നമ്മുടെ മാനസികാരോഗ്യം നശിപ്പിക്കുന്ന ആഹാരങ്ങളാണ് ഇവയെല്ലാം തന്നെ. ഇത്തരം ആഹാരങ്ങള്‍ ദിവസേന പതിവാക്കിയാല്‍ മൂഡ് സ്വിംഗ്ങ്സ്, അസ്വസ്ഥതകള്‍, ദേഷ്യം, ഈര്‍ഷ്യ, അമിതമായിട്ടുള്ള ഉത്കണ്ഠ എന്നിവ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇവ കൂടാതെ, മാനസിക പിരിമുറുക്കം, മാനസിക സംഘര്‍ഷങ്ങള്‍ എന്നിവ വര്‍ദ്ധിക്കാനും ഇവ കാരണമാകുന്നു.
കഫേയ്ന്
കഫേയ്ന് തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണെന്ന് പറഞ്ഞാലും, അമിതമായി ഇവ അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നത് അനവധി മാനസികാരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് ഒരു വ്യക്തിയെ നയിക്കുന്നതാണ്. കാപ്പി, ചോക്ലേറ്റ് എന്നിങ്ങനെ കഫേയ്ന് അടങ്ങിയ ആഹാരങ്ങള്‍ അമിതമായി കഴിക്കുന്നവരില്‍ ഉറക്കക്കുറവ് വര്‍ദ്ധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇവ കൂടാതെ, അമിതമായിട്ടുള്ള ഉത്കണ്ഠ, ഭയം, ഈര്‍ഷ്യ എന്നിവ ഇവരില്‍ വര്‍ദ്ധിക്കുന്നതായിരിക്കും.
മദ്യം
മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്നാണല്ലോ? ശരിക്കും ഇത് നമ്മുടെ ശരീരത്തിന് മൊത്തത്തില്‍ ഹാനികരം തന്നെയാണ്. നമ്മുടെ അവയവങ്ങളെ മാത്രമല്ല, മാനസികാരോഗ്യത്തെയും കാര്യമായി ബാധിക്കുന്ന പാനീയം കൂടിയാണ് മദ്യം. അമിതമായി നമദ്യപിക്കുന്നവരില് മാനസിക പിരിമുറുക്കം വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. മാനസിക പിരിമുറുക്കവും, സംഘര്‍ഷങ്ങളും, അമിതമായിട്ടുള്ള ഉത്കണ്ഠയുമെല്ലാം സാവധാനത്തില്‍ ആരോഗ്യവും നശിപ്പിക്കുന്ന ഘടകങ്ങളാണ്. അതിനാല്‍, നല്ല മാനസികാരോഗ്യത്തിന് മദ്യപാനം നിര്‍ത്തുന്നത് നല്ലതാണ്.
കൊഴുപ്പടങ്ങിയ ആഹാരങ്ങള്‍
നമ്മള് കഴിക്കുന്ന ഒട്ടുമിക്ക ആഹാരങ്ങളിലും കൊഴുപ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത്തരത്തില്‍ കൊഴുപ്പ് അടങ്ങിയ ആഹാരങ്ങള്‍ പതിവാക്കുന്നത് ആരോഗ്യത്തിന് ഒട്ടുംതന്നെ നല്ലതല്ല. പ്രത്യേകിച്ച്, സാച്വുറേറ്റഡ്, അതുരോരെ, ട്രാന്‍സ് ഫാറ്റ് എന്നിവ അടങ്ങിയിരിക്കുന്ന ആഹാാരങ്ങള് നമ്മുടെ ആരോഗ്യം സാവധാനത്തില്‍ കെടുത്തുന്നവയാണ്. ഇത്തരം കൊഴുപ്പടങ്ങിയ ആഹാരങ്ങള്‍ പതിവാക്കിയാല്‍ മാനസിക സമ്മര്‍ദ്ദവും പിരിമുറുക്കവും വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. കൊഴുപ്പ് പോലെതന്നെ പോളീഷ് ചെയ്ത് എത്തുന്ന അല്ലെങ്കില്‍ സംസ്കരിച്ച് എത്തുന്ന കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ആഹാരങ്ങളും മാനസികാരോഗ്യം തകര്‍ക്കുന്നതാണ്. അതിനാല്‍, ഇത്തരം ആഹാരങ്ങള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. ഒരു വ്യക്തിയുടെ മാവസികാരോഗ്യം നഷ്ടമായാല്‍, ആ വ്യക്തി സാവധാനത്തില്‍ ഒരു രോഗിയായി മാറുന്നതാണ്.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
