Latest Updates
-
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ -
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും -
ഓഗസ്റ്റ് 1 മുതൽ കിടപ്പുമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; പോസിറ്റീവ് എനർജി നിറയട്ടെ! -
ഐടിആർ തിരക്കിൽ ചർമ്മം മങ്ങിയോ? സമ്മർദ്ദത്തിനിടയിലും തിളക്കം നിലനിർത്താൻ ഈ എളുപ്പവഴികൾ -
ഓഗസ്റ്റ് 1-ന് ശുക്രൻ കന്നി രാശിയിലേക്ക്: പ്രണയത്തേക്കാൾ പ്രായോഗികത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ -
ഗുരു ആദിത്യ യോഗം: ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്, ശുഭ മുഹൂർത്തങ്ങൾ അറിയാം -
2026 ജൂലൈ 31: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്!
സ്കൂളില്‍ പോകുമ്പോള്‍ രാവിലെ ആഹാരം കഴിക്കണം എന്ന് പറയുന്നത് ഇക്കാരണങ്ങളാല്‍
The importance of breakfast: രാവിലെ തന്നെ ആഹാരം കഴിക്കാന്‍ മടി പിടിക്കുന്ന അനവധി കുട്ടികളുണ്ട്. പ്രത്യേകിച്ച്, സ്കൂളില്‍ പോകുന്ന സമയത്ത് ആഹാരം കഴിക്കാന്‍ കുട്ടികള്‍ക്ക് മടി കൂടുതലായിരിക്കും. രാവിലെ ആഹാരം കഴിച്ചില്ലെങ്കിലും കുഴപ്പമില്ല അന്ന ഭാവമാണ് കുട്ടികള്‍ക്കും ചില മാതാപിതാക്കള്‍ക്കും. രാവിലെ ആഹാരം കഴിച്ചില്ലെങ്കില്‍ കുട്ടികള്‍ ഉച്ചവരെ വിശന്നിരിക്കുമല്ലോ എന്ന ചിന്തയാരിക്കും പല മാതാപിതാക്കള്‍ക്കും ഉണ്ടായിരിക്കുക. അതിനാല്‍ ചോറ് അല്ലെങ്കില്‍ പലഹാരങ്ങള്‍ കുട്ടികളെകൊണ്ട് വയറ് നിറയെ കഴിപ്പിക്കാനും മാതാപിതാക്കള്‍ ശ്രമിക്കും. കുട്ടികള്ക്കാണെങ്കില് ആഹാരം കഴിച്ചാല്‍ ഉറക്കം വരും എന്നതായിരിക്കും പരാതി.

രാവിലെ വിദ്യാര്‍ത്ഥികള്‍ ആാഹാരം കഴിക്കേണ്ടത് വളരെ അനിവാര്യമാണ്. കുട്ടികളുടെ പഠന മികവ് വളര്‍ത്താന്‍ മുതല്‍ അനവധി ഗുണങ്ങളാണ് രാവിലത്തെ പ്രഭാത ഭക്ഷണത്തിലൂടെ ഒരു കുട്ടിയ്ക്ക് ലഭിക്കുന്നത്. രാവിലെ ഏത് ആഹാരം കഴിക്കണം എന്നും, പ്രഭാത ഭക്ഷണം കഴിച്ചാല്‍ എന്തെല്ലാം ആരോഗ്യ ഗുണങ്ങളാണ് ലഭിക്കുക എന്നും നോക്കാം.
ഊര്‍ജം
ഒരു മനുഷ്യ ശരീരം പ്രവര്‍ത്തിക്കണമെങ്കില്‍ ഊര്‍ജം അനിവാര്യമാണ്. നമ്മുടെ ശരീരത്തില്‍ ആവശ്യത്തിന് ഊര്‍ജം നിലനില്ക്കുന്നുണ്ടെങ്കില് മാത്രമാണ് ക്ഷീണം കൂടാതെ പ്രവര്‍ത്തിക്കാന്‍ സാധിക്കൂ. അത്തരത്തില്‍ നോക്കിയാല്‍ വിദ്യാര്‍ത്ഥികള്‍ക്കും ഊര്‍ജം അനിവാര്യമാണ്. സ്കൂൡ പോകാനും, മടി കുറയാനും, ക്ലാസ്സില്‍ ശ്രദ്ധയോടെ പാഠഭാഗങ്ങള്‍ ഗ്രഹിക്കാനും ഊര്‍ജം വേണം. ഊര്‍ജം ശരീരത്തില്‍ ഉണ്ടെങ്കില്‍ മാത്രമാണ് ഉറക്കക്ഷീണം അകലുകയുള്ളു. ഈ ഊര്‍ജം രാവിലെ തന്നെ ശരീരത്തിലേയ്ക്ക് എത്താന്‍ ആഹാരം കഴിക്കണം. നമ്മള് എന്ത് കഴിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് നമ്മുടെ ആരോഗ്യവും ഊര്‍ജവും നിലനില്ക്കുക. അതിനാല്‍, വിദ്യാര്‍ത്ഥികള്‍ രാവിലെ പ്രഭാത ഭക്ഷണം കഴിക്കാന്‍ മറക്കരുത്. പ്രഭാത ഭക്ഷണം കഴിച്ചില്ലെങ്കില്‍ ക്ഷീണം, തളര്‍ച്ച, തലകറക്കം എന്നിവ വരാനുള്ള സാധ്യതയും വര്‍ദ്ധിക്കുന്നു.
ഓര്‍മ്മശക്തി
തലച്ചോറിന്റെ ആരോഗ്യത്തിന് പോഷകങ്ങളും അതുപോലെ, ഗ്ലൂക്കോസും അനിവാര്യമാണ്. നമുക്ക് ഊര്‍ജം ലഭിക്കണമെങ്കില്‍ ആദ്യം നമ്മുടെ തലച്ചോറിന് ഊര്‍ജം ലഭിക്കണം. ഇത്തരത്തില്‍ തലച്ചോറിന് ഊര്‍ജം നല്കുന്ന ആഹാരങ്ങള്‍ രാവിലെ കഴിക്കണം. എന്നാല്‍ മാത്രമാണ് പഠിപ്പിക്കുന്ന കാര്യങ്ങള്‍ ഓര്‍ത്ത് വെയ്ക്കാനും, ശ്രദ്ധ കേന്ദ്രീകരിക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കൂ. കൂടാതെ, നാഢീവ്യവ്സ്ഥയുടെ ആരോഗ്യം നിലനിര്‍ത്താനും രാവിലെ പ്രഭാത ഭക്ഷണം കഴിക്കുന്നതിലൂടെ സാധിക്കുന്നതാണ്.
പോഷകങ്ങള്‍
ദീര്‍ഘനേരത്തിന് ശേഷം കഴിക്കുന്ന ആഹാരമാണ് പ്രഭാത ഭക്ഷണം. അതിനാല്‍, രാവിലെ കഴിക്കുന്ന ആഹാരത്തില്‍ നിന്നും വളരെ വേഗം പോഷകങ്ങളും ശരീരത്തിലേയ്ക്ക് ആഗിരണം ചെയ്യപ്പെടുന്നതാണ്. ഇത് ആരോഗ്യം നിലനിര്‍ത്താനും, രക്തസമ്മര്‍ദ്ദം ബാലന്‍സ് ചെയ്യാനും ഹൃദയാരോഗ്യം നിലനിര്‍ത്താനും സഹായിക്കുന്നതാണ്.
രാവിലെ കഴിക്കേണ്ടത് ഇവ
വെറുതേ, ബിസ്ക്കറ്റ്, ബ്രെഡ് എന്നിവ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ഇവയ്ക്ക് പകരം, പോഷകങ്ങള്‍ അടങ്ങി ആഹാരം കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. മധുരം അമിതമായി കഴിക്കാതിരിക്കുക. പഴം, പച്ചക്കറികള്‍ എന്നിവ അടങ്ങിയ ആഹാരങ്ങള്‍ കഴിക്കാവുന്നതാണ്. രാവിലെ ചോറ് കഴിക്കുന്നവരാണ് നിങ്ങള്‍ എങ്കില്‍, ചോറിന്റെ കൂടെ പച്ചക്കറികളും പ്രോട്ടീനും ധാരാളം ചേര്‍ക്കുക. രാവിലെ ആഹാരം കഴിക്കുന്നതിന്റെ കൂടെ, ചായ, കാപ്പി എന്നിവ ഒഴിവാക്കുക. ഇവ കുടിക്കുന്നത് പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നതിന് തടസ്സമായി മാറുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications