Latest Updates
-
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം
വൃക്കയെ തകരാറിലാക്കുന്ന നിശബ്ദ കൊലയാളികള്‍ ഈ ആഹാരങ്ങള്‍
അടിവയറിന് പുറകിലായി കാണപ്പെടുന്ന അവയവമാണ് വൃക്ക. നമ്മുടെ ശരീരത്തില്‍ നിന്നും മാലിന്യങ്ങള്‍ നീക്കം ചെയ്യണമെങ്കില്‍ വൃക്ക കൃത്യമായി പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണ്. വൃക്കയുടെ പ്രവര്‍ത്തനം അവതാളത്തിലാകുമ്പോള്‍ ശരീരത്തിന്റെ പ്രവര്‍ത്തനവും സ്തംഭിക്കുന്നു. ഇത് നിരവധി ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് ഒരു വ്യക്തിയെ തള്ളിവിടുന്നു. വൃക്കയുടെ ആരോഗ്യം നശിപ്പിക്കുന്നതില്‍ ചില ആഹാരങ്ങള്‍ക്ക് വലിയൊരു പങ്കുണ്ട്. അത്തരം ആഹാരങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.

റെഡ് മീറ്റ്
പോത്ത്, പോര്‍ക്ക്, ആട് എന്നിവയെല്ലാം റെഡ് മീറ്റ് എന്നാണ് അറിയപ്പെടുന്നത്. ഈ മാംസങ്ങളിലെല്ലാം അമിതമായി പ്രോട്ടീന്‍, കൊഴുപ്പ് എന്നിവ അടങ്ങിയിരിക്കുന്നു. ശരീരത്തിലേയ്ക്ക് അമിതമായി കൊഴുപ്പ് എത്തുന്നത്, വൃക്കയില്‍ കല്ല് വരുന്നതിന് കാരണമാണ്. ഇത് വൃക്കയുടെ പ്രവര്‍ത്തനം അവതാളത്തിലാക്കുന്നു. അതിനാല്‍, റെഡ് മീറ്റ് പതിവായി കഴിക്കുന്നത് ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. മിതമായ അളവില്‍ മാത്രം കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
സോഡിയം
ശരീരത്തിന്റെ പ്രവര്‍ത്തനത്തിന് സോഡിയം അനിവാര്യമാണ്. എന്നാല്‍, സോഡിയം അമിതമാകുന്നത് രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു. മാനസിക പിരിമുറുക്കം വര്‍ദ്ധിപ്പിക്കുന്നതിനും കാരമാകുന്നു. ഇത്തരം പ്രശ്നങ്ങള്‍ വൃക്കയുടെ ആരോഗ്യവും നശിപ്പിക്കുന്നു. അതിനാല്‍, ഉപ്പ് അടങ്ങിയ ആഹാരങ്ങള്‍ അമിതമായി കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. പ്രത്യേകിച്ച്, അമിതമായി സംസ്കരിച്ച ആഹാരങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. അച്ചാര്‍, ഉപ്പിലിട്ട ആഹാരങ്ങള്‍ എന്നിവ അമിതമായി കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
മദ്യം
വൃക്കയുടെ ആരോഗ്യത്തെ ഏറ്റവും ദോഷഷകരമായി ബാധിക്കുന്ന ഒരു പാനീയമാണ് മദ്യം. അമിതമായി മദ്യപിക്കുന്നവരില്‍ ഇലക്ട്രോലൈറ്റുകളുടെ സന്തുലിതാവസ്ഥ നഷ്ടമാകുന്നു. ഇത് വൃക്കയുടെ ആരോഗ്യം അപകടാവസ്ഥയിലേയ്ക്ക് തള്ളിവിടുന്നു. കൂടാതെ, പതിവായി മദ്യപിക്കുന്നവരില്‍ രക്തസമ്മര്‍ദ്ദം അമിതമായിരിക്കും. രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നത്, മാനസിക പിരിമുറുക്കം വര്‍ദ്ധിക്കുന്നു. ഇത് വൃക്കയുടെ ആരോഗ്യത്തെ നശിപ്പിക്കുന്നു.
പൊട്ടാസ്യം
പഴം, ഓറഞ്ച്, ഉരുളക്കിഴങ്ങ് എന്നിവയിലെല്ലാം പൊട്ടാസ്യം ധാരാളം അടങ്ങിയിരിക്കുന്നു. നമ്മുടെ പേശികളുടെ, എല്ലുകളുടെയെല്ലാം പ്രവര്‍ത്തനത്തിന് പൊട്ടാസ്യം അനിവാര്യമാണ്. എന്നാല്‍, അമിതമായി പൊട്ടാസ്യം അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നത് വൃക്കയുടെ ആരോഗ്യം നശിപ്പിക്കുന്നു.
പാല്
പാലില്‍ നിരവധി പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നു. എന്നാല്‍ പാലില്‍ അടങ്ങിയിരിക്കുന്ന ചില പോഷകങ്ങള്‍ വൃക്കയുടെ ആരോഗ്യത്തിന് നല്ലതല്ല. പ്രത്യേകിച്ച്, ഫോസ്ഫറസ്, പ്രോട്ടീന്‍, പൊട്ടാസ്യം എന്നിവയെല്ലാം പാലില്‍ അടങ്ങിയിരിക്കുന്നു. ഇവ ആരോഗ്യത്തിന് നല്ലതാണ്. പക്ഷേ, അമിതമാകുന്നത് വൃക്കയുടെ ആരോഗ്യത്തിന് നല്ലതല്ല. പ്രത്യേകിച്ച്, വൃക്കരോഗങ്ങള്‍ ഉള്ള ഒരു വ്യക്തിയാണ് നിങ്ങള്‍ എങ്കില്‍ പാല് അമിതമായി കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല.
കഫേയ്ന്
സാധാരണ രീതിയില്‍ കഫേയ്ന് അടങ്ങിയ ആഹാരങ്ങള്‍, പ്രത്യേകിച്ച്, ഡാര്‍ക്ക് ചോക്ലേറ്റ്, കാപ്പി എന്നിവയെല്ലാം മിതമായ അളവില്‍ കഴിക്കുന്നത് നല്ലതാണ്. എന്നാല്‍, അമിതമായി ഇവ ശരീരത്തില്‍ എത്തുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് നയിക്കുന്നു. അതില്‍ വൃക്കയുടെ ആരോഗ്യം നശിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍, കഫേയ്ന് അടങ്ങിയ ആഹാരങ്ങള്‍ അമിതമായി കഴിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
