Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
അലര്‍ജി പ്രശ്നങ്ങള്‍ ഉള്ളവരില്‍ മടി വര്‍ദ്ധിക്കുന്നത് ഇക്കാരണത്താല്‍
പതിവായി അലര്‍ജി പ്രശ്നങ്ങള്‍ ഉള്ളവരില്‍ മടി വര്‍ദ്ധിക്കുന്നതായി നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ഏതൊരു കാര്യം ചെയ്യാന്‍ ഏല്‍പ്പിച്ചാലും ഇവര്‍ക്ക് അമിതമായിട്ടുള്ള മടിയും ക്ഷീണവും അനുഭവപ്പെടുന്നു. എല്ലാത്തില്‍ നിന്നും പിന്തിരിയാനും ഇവര്‍ താല്പര്യപ്പെടുന്നു. മിക്കപ്പോഴും അവസരം ലഭിച്ചാല്‍ ഉറങ്ങാനും വെറുതേ ഇരിക്കാനുമാണ് ഇത്തരം വ്യക്തികള്‍ താല്പര്യപ്പെടുന്നത്. എന്തുകൊണ്ടായിരിക്കും ഇവരില്‍ ഇത് സംഭവിക്കുന്നത്? അവരുടെ ശരീരത്തില്‍ അമിതമായിട്ടുള്ള തളര്‍ച്ച ഉണ്ടാകുന്നതിനു പിന്നിലെ കാരണം എന്തായിരിക്കും? നോക്കാം.

അലര്‍ജി വര്‍ദ്ധിക്കുന്നതിന് പിന്നില്‍
അലര്‍ജി പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിനു പിന്നിലെ കാരണങ്ങള്‍ പലതാണ്. ചിലര്‍ക്ക് പൊടി അലര്‍ജി ഉണ്ടാക്കുന്നു. ചിലര്‍ക്ക് ചില പൂക്കള്‍, സുഗന്ധം എന്നിവ അലര്‍ജി ഉണ്ടാക്കുന്നു. മറ്റു ചിലര്‍ക്ക് ആഹാരത്തിനോടായിരിക്കും അലര്‍ജി. ശരീരത്തില്‍ ഏതെങ്കിലും ഒരു വസ്തുവിനോട് അലര്‍ജി ഉണ്ടെങ്കില്‍ ആ വസ്തു ഉപയോഗിക്കുമ്പോള്‍ അമിതമായിട്ടുള്ള തുമ്മല്‍, കഫക്കെട്ട് എന്നിവ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.
മടി വര്‍ദ്ധിക്കുന്നതിനു പിന്നില്‍
ശരീരത്തില്‍ അലര്‍ജി പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ അവയെ പ്രതിരോധിക്കുന്നതിനായി ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായി ശരീരത്തില്‍ ഹിസ്റ്റമൈന്‍ ഉല്പാദിപ്പിക്കപ്പെടുന്നു. ശരീരത്തില്‍ പ്രവേശിച്ച രോഗാണുക്കളെ തുരത്താന്‍, അല്ലെങ്കില്‍ അലര്‍ജി കുറയ്ക്കുന്നതിനു വേണ്ടിയാണ് ശരീരം ഹിസ്റ്റമൈന്‍ ഉല്പാദിപ്പിക്കുന്നത്. എന്നാല്‍, ബിസ്റ്റമൈന് ഉല്പാദിപ്പിക്കുമ്പോള് അത് ശരീരത്തില്‍ വീക്കം ഉണ്ടാക്കുന്നു. ശരീരത്തിന് അമിതമായി ക്ഷീണം അനുഭവപ്പെടുന്നു. കൂടാതെ, അമിതമായിട്ടുള്ള തുമ്മലും, മൂക്കടപ്പ് മൂലവും ഉറക്കകുറവും ഇവരില്‍ ഉണ്ടാകുന്നു. ഇത് അലര്‍ജി പ്രശ്നങ്ങള്‍ ഉള്ളവരില്‍ എല്ലായ്പ്പോഴും ക്ഷീണവും തളര്‍ച്ചയും ഉണ്ടാക്കുന്നു. അതിനാല്‍ തന്നെ മറ്റുള്ളവര്‍ ചെയ്യുന്ന പല കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്യാന്‍ ഇവര്‍ക്ക് സാധിക്കാതെ വരുന്നു. ഇത് മറ്റുള്ളവരില്‍ ഇവര്‍ക്ക് മടിയാണെന്നുള്ള തോന്നല്‍ ഉണ്ടാക്കുകയും ചെയ്യാം.
മറ്റു പ്രശ്നങ്ങള്‍
അലര്‍ജി പതിവാണെങ്കില്‍ ഇവരില്‍ ഓര്‍മ്മക്കുറവ് വര്‍ദ്ധിക്കാനും, കാര്യങ്ങള്‍ വളരെ വേഗത്തില്‍ മറന്നു പോകുന്ന അവസ്ഥയും ഉണ്ടായേക്കാം. കൂടാതെ, സൈനസിറ്റീസ് വര്‍ദ്ധിക്കാനുള്ള സാധ്യത ഇവരില്‍ കൂടുതലാണ്. സൈനസിറ്റീസ് വര്‍ദ്ധിക്കുന്നത് തുടര്‍ച്ചയായിട്ടുള്ള തലവേദനയ്ക്കും കാരണമാകുന്നു.
വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത്
ഏത് വസ്തു ഉപയോഗിക്കുമ്പോഴാണോ അലര്‍ജി ഉണ്ടാകുന്നത്, അത്തരം വസ്തുക്കള്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. അതുപോലെ, തുടര്‍ച്ചയായി കഫക്കെട്ടും, അലര്‍ജിയും വിട്ടുമാറുന്നില്ലെങ്കില്‍ ഒരു ഡോക്ടറെ കാണിക്കുന്നത് നല്ലതാണ്. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ശ്രദ്ധിക്കുന്നതും വളരെ നല്ലതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
