Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
മുട്ട അമിതമായി വേവിച്ചാല്‍ ഹൃദയാരോഗ്യത്തിന് ദോഷമോ?
Heart disease: മുട്ട കഴിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ വളരെ വിരളമാണ്. മുട്ടയില്‍ ഒമേഗ 3ഫാറ്റി ആസിഡ് മുതല്‍, പ്രോട്ടീന്‍ വരെ അടങ്ങിയിരിക്കുന്നു. പേശികളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും, ഓര്‍മ്മയും ബുദ്ധിശക്തിയും വര്‍ദ്ധിപ്പിക്കുന്നതും, വിറ്റമിന്‍ ഡി ശരീരത്തില്‍ ലഭിക്കുന്നതിനും മുട്ട കഴിക്കുന്നത് വളരെ നല്ലതാണ്. ഇവ കൂടാതെ അനവധി ഗുണങ്ങള്‍ മുട്ട കഴിക്കുന്നതിലൂടെ ശരീരത്തിന് ലഭിക്കുന്നുണ്ട്. മുട്ട അമിതമായി കഴിച്ചാല്‍ ദഹന പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാറുണ്ട്. അതുപോലെ, മുട്ട അമിതമായി വേവിച്ച് കഴിച്ചാല്‍ ഹൃദയാരോഗ്യത്തിന് ദോഷം ചെയ്യുന്നതാണ്. എങ്ങനെയെന്ന് നോക്കാം.

മുട്ടയിലെ അപകടം
മുട്ടയില്‍ കൊഴുപ്പ് അടങ്ങിയിരിക്കുന്നു. മുട്ട പാചകം ചെയ്യുന്നതിനായി അമിതമായി ചൂടാക്കുമ്പോള്‍, മുട്ടയില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പ് ഓക്സിഡൈസ് ചെയ്യപ്പെടുന്നു. തന്മൂലം ഓക്സിസ്റ്റെറോള് എന്ന ഘടകള്‍ രൂപപ്പെടുന്നു. ഓക്സിസ്റ്റെറോള് ശരീരത്തില്‍ അമിതമായി വന്നാല്‍, പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് വഴിയൊരുക്കുന്നു. പ്രത്യേകിച്ച് ഹൃദയാരോഗ്യത്തിന്.
ഹൃദയാരോഗ്യം
ശരീരത്തിലേയ്ക്ക് അമിതമായി ഓക്സിറ്റെറോള് എത്തുന്നത് ഓക്സിഡേറ്റീവ് സ്ട്രെസ്സ് വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. ഇത് ശരീരത്തില്‍ വീക്കം ഉണ്ടാക്കുന്നതിനും, ഹൃദ്രോഗങ്ങള്‍ വര്‍ദ്ധിക്കുന്നതിനും കാരണമാകുന്നു.
മുട്ട അപകടകാരിയാകുന്നത് എപ്പോഴെല്ലാം
പാചകം ചെയ്യുമ്പോള്‍ മാത്രമല്ല, ശരിയായ വിധത്തില്‍ പാചകം ചെയ്തില്ലെങ്കിലും മുട്ട അപകടകാരിയാണ്. പച്ചമുട്ടയില്‍ സാല്മോണെല്ല വൈറസ് അടങ്ങിയിരിക്കുന്നു. ഇവ ശരീരത്തില്‍ എത്തുന്നതിലൂടെ ദഹന പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. നെഞ്ചെരിച്ചില്‍, അസിഡിറ്റി എന്നീ പ്രശ്നങ്ങളും വരാം. വയറിളക്കം പോലെയുള്ള പ്രശ്നങ്ങള്‍ പതിവാകാനും സാധ്യത.
മുട്ട പാചകം ചെയ്യേണ്ട വിധം
പലവിധത്തില്‍ മുട്ട ആഹാരത്തിന്റെ ഭാഗമാക്കാന്‍ സാധിക്കുന്നതാണ്. മുട്ട പുഴുങ്ങുകയാണെങ്കില്, 9 മിനിറ്റില്‍ കൂടുതല്‍ പുഴുങ്ങാന്‍ പാടുള്ളതല്ല. അതില്‍ കൂടുതല്‍ സമയം പുഴുങ്ങിയാല്‍, മുട്ടയില്‍ നിന്നും പോഷകങ്ങള്‍ നഷ്ടമാകുന്നതാണ്. കൂടാതെ, മുട്ടയില്‍ ഓക്സിസ്റ്റെറോള്സ് വര്‍ദ്ധിക്കാനുള്ള സാധ്യതയും കൂടുന്നതാണ്. അതുപോലെ, മുട്ട പുഴുങ്ങിയാല്‍ അത് ചൂടുവെള്ളത്തില്‍ തന്നെ ഇടാന്‍ പാടുള്ളതല്ല. പകരം, തണുത്ത വെള്ളത്തിലേയ്ക്ക് മാറ്റണം. മുട്ട ഫ്രൈ ചെയ്യുകയാണെങ്കില്‍ ചെറിയ തീയില്‍ വെച്ച് ഫ്രൈ ചെയ്തെടുക്കാന്‍ ശ്രദ്ധിക്കുക. മുട്ട കറി വെയ്ക്കാന്‍ ഉപയോഗിക്കുമ്പോള്‍ കറിയില്‍ ദീര്‍ഘനേരം മുട്ട ഇട്ട് വേവിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത്തരത്തില്‍ ചെയ്യുന്നതെല്ലാം മുട്ടയില്‍ ഓക്സിസ്റ്റെറോള് വര്‍ദ്ധിക്കുന്നതിന് കാരണമായി മാറുന്നു.
ഹൃദ്രോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഹൃദ്രോഗം ഉള്ളവര്‍ ശരിയായ വിധത്തില്‍ മാത്രം മുട്ട കഴിക്കുക. മുട്ട പുഴുങ്ങി കഴിക്കുന്നതാണ് നല്ലത്. മുട്ട അമിതമായി കഴിക്കുന്നത് ഹൃദ്രോഗികള്‍ക്ക് നല്ലതല്ല. വേവിക്കാത്ത മുട്ട കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. മുട്ട സാലഡില്‍ ചേര്‍ത്ത് കഴിക്കാവുന്നതാണ്. ചായയുടെ കൂടെ മുട്ട കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
