Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരാണോ? ഈ രോഗങ്ങള്‍ വരാന്‍ സാധ്യത
ഇന്ന് പണ്ടത്തെ പോലെ ശരീരം അനങ്ങിയുള്ള ജോലികള്‍ വളരെ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. പലരും ഓഫീസ് വര്‍ക്കുകളാണ് ഇഷ്ടപ്പെടുന്നതും. വെയില് കൊള്ളാതെ, ഇരുന്ന്, സാവധാനത്തില്‍ ചെയ്യാം എന്ന ചിന്തയാണ് ഓഫീസ് വര്‍ക്കുകളോട് പ്രിയം വര്‍ദ്ധിപ്പിക്കുന്നത്. എന്നാല്‍, ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്താല്‍ സാവധാനത്തില്‍ ആരോഗ്യം പണിമുടക്കാന്‍ ആരംഭിക്കുന്നതാണ്. ഇത്തരത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് വരാന്‍ സാധ്യതയുള്ള രോഗങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.

ഹൃദ്രോഗങ്ങള്‍
ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരില്‍ ഹൃദ്രോഗങ്ങള്‍ വരാനുള്ള സാധ്യത അമിതമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. കാരണം, ശരിയായ രീതിയില്‍ ആഹാരം കഴിക്കാത്തതും, വ്യായമക്കുറവും, കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ, അമിതമായിട്ടുള്ള രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിനും കാരണമാകുന്നു. ഇത്തരത്തില്‍ രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നത് ഹൃദയാരോഗ്യം നശിപ്പിക്കുന്നു. ഇവ ഹൃദ്രോഗങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ, സ്ട്രോക്ക് പോലൈയുള്ള അസുഖങ്ങള്‍ വരാനുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കുന്നു.
ആയുസ്സ് കുറയ്ക്കുന്നു
ദീര്‍ഘനേരം ശരീരത്തിന് യാതൊരുവിധത്തിലും ചനലം നല്‍കാതെ, അല്ലെങ്കില്‍ വ്യായാമം നല്‍കാതെ പണിയെടുക്കുന്നത് മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും. ഉറക്കക്കുറവ് വര്‍ദ്ധിപ്പിക്കും. പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും. വളരെ വേഗത്തില്‍ നിങ്ങളെ ഒരു രോഗിയാക്കും. സാവധാനത്തില്‍ നിങ്ങളുടെ ആയുസ്സും ഇല്ലാതാക്കും.
അമിതവണ്ണം
ഇരുന്ന് ജോലി ചെയ്യുന്നവരില്‍ ഇന്ന് ഏറ്റവും അമിതമായി കണ്ടുവരുന്ന ആരോഗ്യ പ്രശ്നങ്ങളില്‍ ഒന്നാണ് അമിതവണ്ണം. ക്രമം തെറ്റിയുള്ള ആഹാരരീതികളും, വ്യായമക്കുറവും, പ്രമേഹം, കൊളസ്ട്രോള്‍ എന്നീ രോഗങ്ങളുടെ സാധ്യതയും, സ്ട്രെസ്സും അമിതവണ്ണത്തിലേയ്ക്ക് ഒരു വ്യക്തിയെ നയിക്കുന്ന ഘടകങ്ങളാണ്.
ഓര്‍മ്മക്കുറവ്
ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരിലും, ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരിലും ഓര്‍മ്മക്കുറവ് വര്‍ദ്ധിക്കുകയാണ്. പ്രമേഹം, സ്്ട്രോക്ക്, രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍ എന്നീ ഘടകങ്ങളെല്ലാം തന്നെ ഒരു വ്യക്തിയെ ഓര്മ്മക്കുറവിലേയ്ക്ക് തള്ളിവിടുന്നുണ്ട്.
നടുവേദന
ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരില്‍ നടുവേദന വര്‍ദ്ധിക്കാനുള്ള സാധ്യത അമിതമാണ്. നടുവേദന വര്‍ദ്ധിക്കുക മാത്രമല്ല, എല്ലുകള്‍ ബള്‍ജ് ചെയ്യുന്ന അവസ്ഥ ഉണ്ടാകാനും, ഇരിക്കാന്‍ സാധിക്കാത്ത അവസ്ഥയും ഇവര്‍ക്ക് ഉണ്ടാകാം. അതിനാല്‍, ജോലി ചെയ്യുന്നതിന്റെ ഇടയില്‍ ഇടയ്ക്ക് എഴുന്നേറ്റ് നടക്കുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ ശരീരത്തിന് ഒരു വ്യായാമം ആകും. അതുപോലെ, നടുവേദന പോലെയുള്ള അസുഖങ്ങള്‍ കുറയ്ക്കാന്‍ സാധിക്കും.ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്ന വ്യക്തികളാണ് നിങ്ങൾ എങ്കിൽ, തീർച്ചയായും ഇടവേളകൾ എടുക്കേണ്ടത് അനിവാര്യമാണ്. അതുപോലെ, പേശികളെ ബലപ്പെടുത്തുന്ന വ്യാമങ്ങൾ പതിവായി ചെയ്യുന്നത് നല്ലതാണ്. ഇത് നടുവേദന പോലെയുള്ള പ്രശ്നങ്ങളിൽ നിന്നും സംരക്ഷിക്കാൻ സഹായിക്കും. നടുവിന് സപ്പോർട്ട് നൽകുന്ന രീതിയിൽ എന്തെങ്കിലും സാധനങ്ങൾ ഉപയോഗിക്കാവുന്നതാണ്. അതുപോലെ, ശരിയായ വിധത്തിൽ ആഹാരം കഴിക്കുക. ആരോഗ്യകരമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്താനും ശ്രദ്ധിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
