Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
അമിതവണ്ണവും അടിവയറും നിങ്ങള്‍ക്കുണ്ടോ? ആഹാരം മാത്രമാകില്ല വില്ലന്‍, ഈ രോഗമാകാം കാരണം
Cushing Syndrome: അധികം ഭക്ഷണം കഴിച്ചില്ലെങ്കിലും ചിലര്‍ അമിതമായി തടിവെയ്ക്കുന്നത് കാണാം. പെട്ടെന്ന് തടി വെയ്ക്കുന്നതും, അടിവയര്‍ ചാടുന്നതും, മുഖത്തിന്റെ ഷേയ്പ്പ് മാറി, വട്ട മുഖമാകുന്നതുമെല്ലാം തന്നെ ഇവരില്‍ സര്‍വ്വ സാധാരണമായിരിക്കും. ചിലര്‍ പറയും. അമിതമായി കഴിച്ചിട്ടാണെന്ന്, മറ്റു ചിലര്‍ പറയും, തൈറോയ്ഡ് ആയിരിക്കുമെന്ന്, എന്നാല്‍ ഇവ കൂടാതെ, പിസിഒഡി പ്രശ്നങ്ങള്‍ സംശയിക്കുന്നവരും ധാരളമാണ്.

ഈ പ്രശ്നങ്ങള്‍ കൂടാതെ, കുഷിംഗ് സിന്‍ഡ്രോം ഉള്ളവരിലും അമിതവണ്ണം കണ്ടുവരുന്നു. ഈ രോഗാവസ്ഥ എന്താണെന്നും ഇതിന്റെ ലക്ഷണങ്ങള്‍ എന്തെല്ലാമെന്നും നോക്കാം.
സ്ട്രെസ്സ് ഹോര്‍മോണ്‍ വരുത്തുന്ന വിന
ഒരു വ്യക്തിയുടെ ശരീരത്തില്‍ അമിതമായി സ്ട്രെസ്സ് ഹോര്‍മോണായ കോര്‍ട്ടിസോള്‍ ഉല്പാദിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കില്, അല്ലെങ്കില്‍ ദീര്‍ഘകാലത്തോളം ഒരു വ്യക്തിയില്‍ കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ നിലനില്ക്കുന്നുണ്ടെങ്കില് ആ വ്യക്തിയ്ക്ക് കുഷിംഗ് സിന്‍ഡ്രോം വരാനുള്ള സാധ്യത കൂടുതലാണ്. കാരണം, കോര്‍ട്ടിസോള്‍ ഒരു സ്റ്റിറോയ്ഡ് ആണ്. ഈ ഹോര്‍മോണ്‍ ദീര്‍ഘകാലം ഉയര്‍ന്ന അളവില്‍ ശരീരത്തില്‍ നിലനില്‍ക്കുന്നത് കുഷിംഗ് സിന്ഡ്രോത്തിലേയ്ക്ക് ഒരു വ്യക്തിയെ നയിക്കുന്നു.
ലക്ഷണങ്ങള്‍
കുഷിംഗ് സിന്‍ഡ്രോം ഉള്ള ഒരു വ്യക്തിയുടെ കഴുത്തിന് പുറകിലാണ് മുഴപോലെ, അല്ലെങ്കില്‍ ചെറിയ കൂന് പോലെ പ്രത്യക്ഷപ്പെടുന്നതാണ്. അതുപോലെ, മുഖം വട്ടമുഖമായി മാറുന്നതാണ്. ചര്‍മ്മത്തില്‍ പിങ്ക് നിറത്തില്‍, പാടുകളും സ്ട്രെച്ച് മാര്‍ക്കുകളും പ്രത്യക്ഷപ്പെടാം. പ്രത്യേകിച്ച്, ചതഞ്ഞപോലെയുള്ള പാടുകള്‍ പ്രത്യക്ഷപ്പെടുന്നത് പതിവായിരിക്കും. അമിതവണ്ണം വെയ്ക്കുന്നതിന് ഇവ ഒറു പ്രധാനപ്പെട്ട കാരണമാണ്. ശരീരത്തിന് വണ്ണവും, കൈകള്‍ക്കും കാലുകള്‍ക്കും വണ്ണം കുറവും ഇവരില്‍ ഉണ്ടായിരിക്കുന്നതാണ്. ചര്‍മ്മത്തിന്റെ ആരോഗ്യവും ഇവരില്‍ കുറവായിരിക്കും. വളരെ പെട്ടെന്ന് മുറിവുകളും, അലര്‍ജിയും ഇവരില്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മുറിവുകള്‍ സംഭവിച്ചാല്‍ വളരെ സാവധാനത്തില്‍ മാത്രമായിരിക്കും ഇവ കുറയുന്നതും. മുഖക്കുരു പ്രത്യക്ഷപ്പെടാനുള്ള സാധ്യതയും ഇവരില്‍ കൂടുതലാണ്. സ്ത്രീകളാണെങ്കില്‍ മുഖത്ത് രോമങ്ങള്‍ വളരാന്‍ സാധ്യത കൂടുതലാണ്. അതുപോലെ, ആര്‍ത്തവ വ്യതിയാനങ്ങളും ഇവരില്‍ സാധാരണമായിരിക്കും. പുരുഷന്മാരില് ലൈംഗിക ശേഷി കുറയുക, പ്രത്യുല്പാദനക്ഷമത കുറയുന്ന അവസ്ഥ, വിരക്തി എന്നിവ ഉണ്ടാകാനുള്ള സാധ്യത രൂപപ്പെടുന്നു. ഇവ കൂടാതെ, സ്ത്രീകളിലും പുരുഷന്മാരിലും അമിതമായി ക്ഷീണ് കണ്ടുവരുന്നു. പേശികള്‍ക്ക് ബലക്കുറവ്, അമിതമായിട്ടുള്ള മാനസിക സമ്മര്‍ദ്ദവും പിരിമുറുക്കവും, ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കാത്ത അവസ്ഥ, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, നിരന്തരം അണുബാധകള്‍ ഉണ്ടാകുന്നത്, എല്ലുകളുടെ ബലക്കുറവ്, ഉറക്കക്കുറവ്, തലവേദന എന്നിവയും ഉണ്ടാകുന്നു.
കോര്‍ട്ടിസോള്‍ എങ്ങനെ അമിതവണ്ണത്തിലേയ്ക്ക് നയിക്കുന്നു?
ശരീരത്തില്‍ കോര്‍ട്ടിസോള്‍ വര്‍ദ്ധിക്കുമ്പോള്‍ വിശപ്പ് വര്‍ദ്ധിക്കുന്നു. പ്രത്യേകിച്ച്, അമിതമായി കൊഴുപ്പ് അടങ്ങിയതും, മധുരം, ഉപ്പ് എന്നിവ അടങ്ങിയ ആഹാരങ്ങള്‍ കഴിക്കാന്‍ പ്രത്യേകം കൊതി തോന്നുന്നതായിരിക്കും. ഇവ അമിതവണ്ണത്തിലേയ്ക്ക് ഒരു വ്യക്തിയെ നയിക്കുന്നു. ഇവ കൂടാതെ, ശരീരത്തിലെ മെറ്റബോളിസം കുറയുന്നതിന് ഇവ ഒരു പ്രധാനപ്പെട്ട കാരണമാണ്. മെറ്റബോളിസം കുറയുന്നത് അമിതവണ്ണത്തിലേയ്ക്ക് നയിക്കുന്നു. കൂടാതെ, അടിവയറ്റിലും, ശരീരത്തിലുമായി കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിനും ഇവ കാരണമാണ്.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications