Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
കറിയിലൊരു തുള്ളി ഉപ്പ് വേണമെന്ന് തോന്നുന്നോ, കരുതിയിരിക്കണം ഈ അപകടങ്ങള്‍
ഉപ്പ് ഭക്ഷണത്തില്‍ സ്വാദ് വര്‍ദ്ധിപ്പിക്കുന്നതാണ് എന്ന് നമുക്കറിയാം. എന്നാല്‍ അമൃതും അധികമായാല്‍ വിഷം എന്ന് പറയുന്നത് പോലെ ഉപ്പിന്റെ അളവ് വര്‍ദ്ധിച്ചാല്‍ അത് വളരെയധികം അപകടകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്. അമിതമായി ഉപ്പ് കഴിക്കുന്നവര്‍ ഇനി പറയുന്ന അപകടങ്ങളെ കരുതിയിരിക്കണം. ഉപ്പിന്റെ അളവ് വര്‍ദ്ധിക്കുന്നത് ആയുസ്സെടുക്കും എന്നതില്‍ സംശയം വേണ്ട. പലപ്പോഴും അപകടകരമായ അവസ്ഥകളിലേക്കാണ് ഉപ്പിന്റെ ഉപയോഗം നിങ്ങളെ എത്തിക്കുന്നത്.
രക്തസമ്മര്‍ദ്ദത്തിന്റെ കാര്യത്തില്‍ ഉപ്പ് അതിഭീകരമായ അവസ്ഥകളാണ് ഉണ്ടാക്കുന്നത്. ഉപ്പ് അമിതമായി കഴിക്കുന്നത് വഴി ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മാത്രമല്ല അപകടകരമായ പല അവസ്ഥകളും ഉണ്ടാവുന്നു. പലപ്പോഴും മരണത്തിലേക്ക് എത്തിക്കുന്ന ഭീകരാവസ്ഥ വരെ നിങ്ങള്‍ക്ക് ഉപ്പ് സമ്മാനിക്കുന്നു. ഉപ്പ് അമിതമാവുമ്പോള്‍ അത് എപ്രകാരം നമ്മുടെ ആരോഗ്യത്തെ പ്രതിസന്ധിയില്‍ ആക്കുന്നു എന്ന് നോക്കാം.

ഉപ്പിന്റെ അളവ്
ഒരു ദിവസം കഴിക്കുന്ന ഉപ്പിന്റെ അളവ് വളരെ പ്രധാനപ്പെട്ടതാണ്. മുതിര്‍ന്നവര്‍ പ്രതിദിനം 5 ഗ്രാമില്‍ താഴെ ഉപ്പ് കഴിക്കണമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. എന്നാല്‍ മിക്ക ആളുകളും ഈ പരിധിയില്‍ കൂടുതല്‍ ഉപ്പ് ഉപയോഗിക്കുന്നു. ഇത് പലപ്പോഴും അതിഭീകരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. പേശികളുടെ പ്രവര്‍ത്തനത്തിനും നാഡികളുടെ ആരോഗ്യത്തിനും മറ്റ് ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കും ഉപ്പ് അനിവാര്യമാണ്. എന്നാല്‍ ഇത് പരിധിയില്‍ കവിഞ്ഞ് ഉപയോഗിച്ചാല്‍ അപകടം വര്‍ദ്ധിക്കുന്നു.
ആരോഗ്യ പ്രശ്‌നങ്ങള്‍
പലപ്പോഴും ഉപ്പ് കൂടുതലായി കഴിക്കുന്നത് വഴി ആരോഗ്യ അപകടങ്ങള്‍ ഉണ്ടാവുന്നു. ഉയര്‍ന്ന ഉപ്പിന്റെ അളവ് പലപ്പോഴും ശരീരത്തില്‍ ദ്രാവകം നിലനിര്‍ത്തുന്നതിന് കാരണമാകും. ഇത് വീക്കത്തിനും ഹൃദയത്തിന്റെ അനാരോഗ്യത്തിനും കാരണമാകുന്നു. അത് വഴി രക്തസമ്മര്‍ദ്ദം പോലുള്ള അവസ്ഥകളും ഉണ്ടാവുന്നു. വൃക്കരോഗമോ ഹൃദയസ്തംഭനമോ ഉണ്ടാകുന്നതിലേക്ക് കാര്യങ്ങളെത്തുന്നു. അമിതമായ ഉപ്പ് കഴിക്കുന്നത് ആമാശയ ക്യാന്‍സറിനും ഓസ്റ്റിയോപൊറോസിസിനും കാരണമാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ഉപ്പിന്റെ ഉപയോഗം കുറക്കുന്നത്
ഉപ്പിന്റെ ഉപയോഗം കുറയ്ക്കുന്നത് ആരോഗ്യ ഗുണങ്ങള്‍ വളരെ പെട്ടെന്ന് തന്നെ ശരീരത്തില്‍ പ്രകടമാക്കും. സോഡിയം ഉപഭോഗം കുറയ്ക്കുന്നതിലൂടെ വളരെ പെട്ടെന്ന് തന്നെ കൂടിയ രക്തസമ്മര്‍ദ്ദത്തെ കുറക്കുന്നു. ഈ രക്തസമ്മര്‍ദ്ദം കുറയുന്നത് ഹൃദ്രോഗം, സ്‌ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത ഗണ്യമായി കുറയ്ക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ നിങ്ങളുടെ ആരോഗ്യത്തില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നു.
അമിതമായ ഉപ്പിന്റെ ഉറവിടങ്ങള്‍
പല സംസ്‌കരിച്ച ഭക്ഷണങ്ങളിലും ഉയര്‍ന്ന അളവില്‍ ഉപ്പ് അടങ്ങിയിട്ടുണ്ട് എന്നതാണ് സത്യം. അത് മാത്രമല്ല സോഡിയം ബെന്‍സോയേറ്റ് അല്ലെങ്കില്‍ മോണോ സോഡിയം ഗ്ലൂട്ടാമേറ്റ് (MSG) എന്നിങ്ങനെ വ്യത്യസ്ത പേരുകളിലാണ് പലപ്പോഴും ഉപ്പ് ഇവയിലെല്ലാം അടങ്ങിയിരിക്കുന്നത്. സൂപ്പുകള്‍, സോസുകള്‍, ലഘുഭക്ഷണങ്ങള്‍, റെഡി-ടു ഈറ്റ് ഭക്ഷണം എന്നിവയെല്ലാം കഴിക്കുന്നത് വളരെയധികം ശ്രദ്ധിക്കണം. ഉപ്പ് രുചിയില്ലാത്ത ഭക്ഷണങ്ങളില്‍ പോലും പലപ്പോഴും ഉപ്പ് കൂടുതല്‍ അടങ്ങിയിട്ടുണ്ട്.
ഉപ്പിന് പകരം
പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, പ്രോട്ടീനുകള്‍, കൊഴുപ്പ് കുറഞ്ഞ പാലുല്‍പ്പന്നങ്ങള്‍ എന്നിവയാല്‍ സമ്പന്നമായ സമീകൃതാഹാരം സോഡിയത്തിന്റെ അളവ് നിയന്ത്രിക്കുമ്പോള്‍ നിങ്ങള്‍ കഴിക്കുന്നതിന് ശ്രദ്ധിക്കണം. കാരണം ഇത് മികച്ച ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നവയാണ്. കൂടാതെ പതിവ് ശാരീരിക പ്രവര്‍ത്തനങ്ങള്‍ മൊത്തത്തിലുള്ള ക്ഷേമത്തിനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications











