Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ചൂട് ചായ ഊതി കുടിക്കുന്നവര്‍ നാളത്തെ കാന്‍സര്‍ രോഗികളോ?
ഇന്ത്യന്‍ ജീവിതശൈലിയുടെ ഭാഗമാണ് ചായ. രാവിലെ ഒരു കപ്പ് ചൂട് ചായ മിക്കവര്‍ക്കും നിര്‍ബന്ധമാണ്. ചായ കുടിച്ചില്ലെങ്കില്‍ ഒരു ഉന്മേഷക്കുറവും, ജോലി ചെയ്യാനുള്ള മൂഡില്ലായ്മ്മയും അനുഭവപ്പെടുന്നവരും ധാരാളമാണ്. ചിലര്‍ രാവിലെ മാത്രം ചായ കുടിക്കും. ചിലര്‍ രാവിലെയും വൈകീട്ടും ചായ കുടിക്കും. എന്നാല്‍, ജോലി ചെയ്യുന്നവരാണെങ്കില്‍ ഇടയ്ക്കിടയ്ക്ക് ചായ കുടിക്കും. ഇങ്ങനെ ചായയുടെ ഡിമാന്റ് പറഞ്ഞാല്‍ തീരുകയേ ഇല്ല.

ഓരോരുത്തര്‍ക്കും ചായ കുടിക്കുന്നതിനും ചില രീതികളുണ്ട്. നല്ല ചൂടുള്ള ചായ ഊതി ഊതി കുടിക്കാന്‍ ഇഷ്പ്പെടുന്നവരാണ് പലരും. ചായ തണുത്താല്‍ കുടിക്കാതെ കളയുന്നവര്‍ വരെ അധികമാണ്. എന്നാല്‍, ഈ രീതി എത്രത്തോളം ശരിയാണ്? പഠനങ്ങള്‍ പറയുന്നത് എന്തെന്ന് നോക്കാം.
പഠനങ്ങള്‍ പറയുന്നത്
2019-ല്‍ നാഷ്ണല്‍ ലൈബ്രറി ഓഫ് മെഡിസിന് പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നത് പ്രകാരം, 60 ഡിഗ്രി സെല്‍ഷ്യസ് ചൂടുള്ള ചായ ഒരു ദിവസം 700 മില്ലി ലിറ്റര്‍ വരെ കുടിക്കുന്നവരില്‍ അന്നനാള കാന്‍സര്‍ വരാനുള്ള സാധ്യത വളരെയധികമാണെന്ന് ചൂണ്ടി കാണിക്കുന്നുണ്ട്. കൂടാതെ, മെമ്മോറിയല്‍ സ്ലോഅന് കാറ്റെറിംഗ് കാന്‍സര്‍ സെന്റര്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലും ഇതേ കാര്യം പറയുന്നു. ഇതില്‍ പറയുന്നത് പ്രാകാരം, 1930 മുതല്‍ ചൂടുള്ള ചായ, കാപ്പി എന്നിവ പതിവാക്കുന്നത് അന്നനാളത്തിന്റെ ഉള്ളിലെ ലൈനിംഗ് ഇല്ലാതാക്കുന്നതായും തുടര്‍ന്ന്, അന്നനാളത്തിലെ കോശങ്ങള്‍ കാന്‍സര്‍ കോശങ്ങളായി മാറാനുള്ള സാധ്യത വര്‍ദ്ധിക്കുന്നതായും ചൂണ്ടി കാണിക്കുന്നു. 2016-ല്‍ ലോകാരോഗ്യ സംഘടനയും, 2018-ല്‍ ചൈനയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലും, 2019-ല്‍ ഇറാനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലും ഇതേ കാര്യം ചൂണ്ടി കാണിക്കപ്പെടുന്നുണ്ട്.
അന്നനാള കാന്‍സറിന്റെ ലക്ഷണങ്ങള്‍
അന്നനാള കാന്‍സര്‍ ഉള്ളവരില്‍ അമിതമായിട്ടുള്ള ചുമ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുപോലെ, ദഹന പ്രശ്നങ്ങള്‍ ഇവരില്‍ പതിവായിരിക്കും. നെഞ്ചെരിച്ചില്‍ പോലെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാനും കാരണമാകുന്നു. പെട്ടെന്ന് ശരീരഭാരം കുറയുന്നതും, വിശപ്പില്ലായ്മയും, അന്നനാളത്തിലെ രക്തസ്രാവവുമെല്ലാം അന്നനാള കാന്‍സറിന്റെ ലക്ഷണങ്ങളാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
അന്നനാള കാന്‍സര്‍ വരാതിരിക്കാന്‍ ആഹാരം, അതുപോലെ, പാനീയങ്ങള്‍ എന്നിവ അമിതമായി ചൂടോടുകൂടി കഴിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഒരു നേരം, അല്ലെങ്കില്‍, ഇടയ്ക്ക് ചായ ചൂടോടുകൂടി കുടിക്കുന്നത് കാന്‍സറിന് കാരണമാവുകയില്ല. എന്നാല്‍, പതിവായി അടുപ്പിച്ച് ചൂടോടുകൂടി ആഹാരങ്ങളും പാനീയങ്ങളും കഴിക്കുന്നത് അന്നനാളത്തിന്റെ ആരോഗ്യത്തിന് നല്ലതല്ല. അതുപോലെ, മേല്പറഞ്ഞ എന്തെങ്കിലും ലക്ഷണങ്ങള്‍ നിങ്ങള്‍ക്ക് അനുഭവപ്പെട്ടാല്‍ ഒരു ഡോക്ടറെ കാണിക്കുന്നതും നല്ലതായിരിക്കും. എത്രയും വേഗം ചികിത്സ ലഭിക്കുന്നത് ആരോഗ്യവും ജീവനും സംരക്ഷിക്കാന്‍ സഹായിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
