Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഗുണത്തില്‍ ഒട്ടും പുറകിലല്ല കടുകെണ്ണ; പതിവാക്കുന്നവരില്‍ ഈ പ്രശ്നങ്ങള്‍ കുറയും
മലയാളി രുചിയില്‍ അധികം കടന്നു കയറാത്ത എണ്ണയാണ് കടുകെണ്ണ. പണ്ട്, കൊല്‍ക്കത്തയില്‍ ജോലി ചെയ്യുന്നവര്‍ നാട്ടില്‍ എത്തുമ്പോള്‍ കയ്യില്‍ കരുതുന്ന രണ്ട് വസ്തുക്കളുണ്ട്. ഒന്ന് കമ്പിളിപ്പുതപ്പ്... മറ്റൊന്ന് കടുകെണ്ണ. നമ്മുടെ വെളിച്ചെണ്ണയുടെ രുചിയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനാണ് ഈ എണ്ണ. മണവും ചിലപ്പോള്‍ പലര്‍ക്കും പറ്റിയെന്ന് വരില്ല. എന്നാല്‍, ഈ കടുകെണ്ണ പതിവാക്കിയാല്‍ ഒട്ടനവധി ഗുണങ്ങള്‍ നമ്മുടെ ആരോഗ്യത്തിനും ചര്‍മ്മത്തിനും ലഭിക്കുന്നതാണ്. അവ എന്തെല്ലാമെന്ന് നോക്കാം.

കടുകെണ്ണ
കടുകില്‍ നിന്നും ഉണ്ടാക്കിയെടുക്കുന്ന എണ്ണയാണ് കടുകെണ്ണ. പ്രത്യേകതരം മണവും, രുചിയും ഉള്ള ഈ എണ്ണ ഇന്ത്യ, പാക്കിസ്ഥാന്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലാണ് അമിതമായി ഉപയോഗിച്ച് വരുന്നത്. സ്മോക്കിംഗ് പോയിന്റ് ഉയര്‍ന്നതായതിനാല്‍ തന്നെ, പാചകത്തിനും അത്യുത്തമമാണ് കടുകെണ്ണ.
സൗന്ദര്യ സംരക്ഷണത്തിന്
നല്ല ശുദ്ധമായ കടുകെണ്ണ ചര്‍മ്മത്തിനും, മുടിയ്ക്കും നല്ലതാണ്. ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്താനും, ചുളിവുകള്‍ അകറ്റാനും, ചര്‍മ്മത്തില്‍ നിന്നും കറുവാളിപ്പും, കറുത്ത പാടുകളും അകറ്റാനും കടുകെണ്ണ നല്ലതാണ്. അതുപോലെ, മുടിയുടെ ആരോഗ്യം നിലനിര്‍ത്താനും കടുകെണ്ണ സഹായിക്കുന്നു. മുടി മോയ്സ്ച്വര്‍ ചെയ്ത് നിലനിര്‍ത്താന്‍ സഹായിക്കുന്നതാണ്. മുടി പൊട്ടിപ്പോകുന്നത് തടയുന്നു. മുടിയെ വേരില്‍ നിന്നും ബലപ്പെടുത്താനും കടുകെണ്ണ സഹായിക്കുന്നതാണ്. അതിനാല്‍, ചര്‍മ്മ- കേശ സംരക്ഷണത്തില്‍ കടുകെണ്ണ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്.
ഹൃദയാരോഗ്യം
കടുകെണ്ണയില്‍ മോണോ സാച്വുറേറ്റഡ് കൊഴുപ്പ് അമിതമായി അടങ്ങിയിരിക്കുന്നു. ഇത് ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്. ട്രൈഗ്ലിസറൈഡ്, രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നിവ നിയന്ത്രിക്കാന്‍ കടുകെണ്ണ സഹായിക്കുന്നു. അതുപോലെ, ശരീരത്തില്‍ നിന്നും ചീത്ത കൊഴുപ്പ് ഇല്ലാതാക്കാനും കടുകെണ്ണ സഹായിക്കുന്നുണ്ട്. ചില ഇന്ത്യന്‍ പഠനങ്ങള്‍ പ്രകാരം, കടുകെണ്ണ ഉപയോഗിക്കുന്നവരില്‍ ഹൃദ്രോഗങ്ങള്‍ കുറയുന്നതായി പറയുന്നുണ്ട്.
ശരീരവീക്കം
ശരീരത്തില്‍ ഉണ്ടാകുന്ന വീക്കം കുറയ്ക്കാന്‍ കടുകെണ്ണ സഹായിക്കുന്നതാണ്. സന്ധികളില്‍ ഉണ്ടാകുന്ന വേദന കുറയ്ക്കാനും, വാതത്തിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കാനും കടുകെണ്ണ സഹായിക്കു്നനതാണ്. കടുകെണ്ണയില്‍ ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നതിനാല്‍ തലച്ചോറിനുണ്ടാകുന്ന ക്ഷതം കുറയ്ക്കാന്‍ സഹായിക്കുന്നു. ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നതാണ്.
പാചകത്തിന് ഫലപ്രദം
ഇന്ന് റിഫൈന്‍ഡ് ഓയില്‍ എന്ന പേരില്‍ അറിയപ്പെടുന്ന പല എണ്ണകളും പാചകത്തിന് ഫലപ്രദമല്ല. കാരണം, അവയുടെ സ്മോക്കിംഗ് പോയിവന്റ് വളരെ കുറവാണ്. അമിതമായി ചൂടാക്കുമ്പോള്‍ ഇത്തരം എണ്ണകൡ കെമിക്കല്‍ സാന്നിധ്യം വരാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍, കടുകെണ്ണ പാചകത്തിന് ഫലപ്രദമാണ്. കടുകെണ്ണയുടെ സ്മോക്കിംഗ് പോയിന്റ് 480°F ആണ്. അതിനാല്‍, ആഹാരം തയ്യാറാക്കാന്‍ കടുകെണ്ണ ധൈര്യമായി ഉപയോഗിക്കാവുന്നതാണ്.
കാന്‍സറിനെ പ്രതിരോധിക്കും
ചില പഠനങ്ങള്‍ പ്രകാരം, കടുകെണ്ണ ഉപയോഗിക്കുന്നവരില്‍ കാന്‍സര്‍ വരാനുള്ള സാധ്യത കുറവാണെന്ന് പറയുന്നു. allyl isothiocyanate അടങ്ങിയിരിക്കുന്നു. ഇത് മൂത്രാശയ കാന്‍സര്‍ തടയാന്‍ സഹായിക്കുന്നതായി പറയുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
