Latest Updates
-
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ?
കുഴിമന്തി കഴിക്കുമ്പോൾ സോഫ്റ്റ് ഡ്രിങ്ക്സ് കുടിക്കാറുണ്ടോ? അപകടത്തിലേക്കാണ് പോക്ക്
കുഴിന്തി കഴിക്കുന്നതിനിടയിൽ അല്ലെങ്കിൽ, കഴിച്ചു കഴിയുമ്പോൾ ഏതെങ്കിലും കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്ക്സ് കുടിക്കുന്നത് പലർക്കും ഒരു ഹാബിറ്റാണ്. സോഫ്റ്റ് ഡ്രിങ്ക്സ് കുടിച്ചാൽ കുറച്ചധികം മന്ത്രി കഴിക്കാൻ പറ്റും, അല്ലെങ്കിൽ ആ മട്ടിപ്പ് മാറികിട്ടും എന്നാണ് പലരുടെയും വാദം. അതിനാൽ, മന്തി വാങ്ങിയാൽ ഏതെങ്കിലും ഒരു സോഫ്റ്റ് ഡ്രിങ്ക് നിർബന്ധമാണ്!

പക്ഷേ, ഈ സോഫ്റ്റ് ഡ്രിങ്ക്സ് ഇത്തരത്തിൽ ആഹാരത്തിന്റെ കൂടെ കഴിക്കുന്നത് അത്ര നല്ലതാണോ? ഒട്ടും നല്ലതല്ല. പതിവായി മന്തിയുടെ കൂടെ ഇത്തരം സോഫ്റ്റ് ഡ്രിങ്ക്സ് കുടിക്കുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.
എല്ലുകളുടെ ആരോഗ്യം
പതിവായി മന്തിയുടെ കൂടെ സോഫ്റ്റ് ഡ്രിങ്ക്സ് നിങ്ങൾ പതിവാക്കിയാൽ, ഇല്ലാതാകാൻ പോകുന്നത് നിങ്ങളുടെ എല്ലുകളുടെ ആരോഗ്യം തന്നെയാണ്. കാരണം, കാർബോണേറ്റഡ് ഡ്രിങ്ക്സ് പതിവാക്കിയാൽ ശരീരത്തിൽ കാത്സ്യകുറവ് ഉണ്ടാകുന്നു. ഇത് എല്ലുകളുടെ ആരോഗ്യം നശിപ്പിക്കുന്നു. എല്ലുകൾക്ക് ആരോഗ്യം കുറഞ്ഞാൽ നടുവേദന,എല്ലുതേയ്മാനം, ദേഹവേദന എന്നിങ്ങനെ പലവിധത്തിലുള്ള ബുദ്ധിമുട്ടുകളാണ് നിങ്ങൾ അനുഭവിക്കേണ്ടി വരിക. ദീർഘനേരം ഇരിക്കാൻ സാധിക്കാത്ത അവസ്ഥ. വണ്ടി ഓടിക്കാൻ സാധിക്കാത്ത അവസ്ഥ. നടക്കാനും, ഭാരം എടുക്കാനും സാധിക്കാത്ത അവസ്ഥ. അങ്ങനെ മൊത്തത്തിൽ ശരീരം പഞ്ചറാകുന്ന അവസ്ഥയ്ക്ക് ഇത് കാരണമാകുന്നു.
പല്ലുകളുടെ ആരോഗ്യം
സൗന്ദര്യത്തിന്റെ ഭാഗമാണ് നല്ല മനോഹരമായ പല്ലുകൾ. പല്ലുകൾക്ക് തേയ്മാനം സംഭവിച്ചാൽ,അല്ലെങ്കിൽ പല്ലുകളിൽ കേട് സംഭവിച്ചാൽ അത് മൊത്തത്തിലുള്ള മുഖത്തിന്റെ ഷേയ്പ്പിനെയും അതുപോലെ സൗന്ദര്യത്തേയും കാര്യമായി ബാധിക്കുന്നുണ്ട്. ഈ പല്ലുകളുടെ ആരോഗ്യം നശിപ്പിക്കുന്നതിന് പിന്നിലെ പ്രധാന വില്ലനാണ് കാർബണേറ്റഡ് ഡ്രിങ്ക്സ്. പതിവായി മന്തി അല്ലെങ്കിൽ ബിരിയാണി എന്നിവ കഴിച്ചു കഴിയുമ്പോൾ ഇത്തരം പാനീയങ്ങൾ പതിവാക്കിയാൽ, പല്ലുകളിൽ നിന്നും ഇനാമൽ നഷ്ടപ്പെടും. ഇത് പല്ലുകളിൽ കേട് വരാൻ കാരണമാകും.
അമിതവണ്ണം
ഒരു ഗ്ലാസ്സ് കാർബണേറ്റഡ് ഡ്രിങ്ക്സിൽ 10 ടീസ്പൂൺ പഞ്ചസ്സാരയാണ് അടങ്ങിയിരിക്കുന്നത്. ഇത് ശരീരത്തിൽ പഞ്ചസ്സാരയുടെ അളവ് വർദ്ധിക്കുന്നതിന് കാരണമാകുന്നു. ഇത് പ്രമേഹ സാധ്യത വർദ്ധിപ്പിക്കുന്നുണ്ട്. കൂടാതെ മന്തി റൈസിലെ കാർബോഹൈഡ്രേറ്റും, കോളയിലെ പഞ്ചസ്സാരയുടെ അളവെല്ലാം ശരീരത്തിൽ എത്തുമ്പോൾ ഇത് അമിതവണ്ണത്തിന് കാരണമാകുന്നു. ഹൃദയത്തിന്റെ ആരോഗ്യം നശിക്കുന്നതിന് ഇത് വഴിയൊരുക്കും. സ്ട്രോക്ക് പോലെയുള്ള രോഗാവസ്ഥകൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. അതുപോലെ ശരീരത്തിലെ കൊളസ്ട്രോളും വർദ്ധിക്കാം. അതിനാൽ, ആഹാരത്തിന്റെ കൂടെ ഇത്തരം പാനീയങ്ങൾ പതിവാക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നത് വളരെ നല്ലതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- പരമാവധി കാർബണേറ്റഡ് ഡ്രിങ്ക്സ് കുടിക്കാതിരിക്കാൻ ശ്രദ്ധിക്കാം.
- മന്തി കഴിച്ചുകഴിഞ്ഞാൽ ചെറുചൂടുവെള്ളം കുടിക്കാം.
- ആഹാരം ദഹിക്കാൻ കുറച്ച് നേരം നടക്കാം.
- ശരീരം ഡീറ്റോക്സ് ചെയ്യാൻ സഹായിക്കുന്ന ഹെർബ്സ് ചേർത്ത പാനീയങ്ങൾ കുടിക്കാം.
- ചായ, കാപ്പി എന്നിവ ഒഴിവാക്കാം.
- മിതമായ രീതിയിൽ ആഹാരം കഴിക്കാൻ ശ്രദ്ധിക്കാം.
- ആഹാരം കഴിച്ച ഉടനെ കിടക്കാതിരിക്കാൻ ശ്രദ്ധിക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
