Latest Updates
-
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം
വെള്ളം കുടി രണ്ട് മണിക്കൂറിനിടയിലെങ്കിലും ഇല്ലെങ്കില്‍ ആയുസ്സ് തീരാന്‍ അധികം വേണ്ട
ശരീരത്തില്‍ നിര്‍ജ്ജലീകരണം എന്നത് പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നതാണ്. പലപ്പോഴും അത് നിങ്ങളുടെ ആരോഗ്യത്തെ വളരെ മോശമായി തന്നെ ബാധിക്കുന്നു. എല്ലാ തരത്തിലും നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ശരീരത്തിന്റെ കൃത്യമായ പ്രവര്‍ത്തനത്തിനും വേണ്ടി വെള്ളം അനിവാര്യമാണ്. എന്നാല്‍ ചില അവസരങ്ങളില്‍ നമ്മുടെ ആരോഗ്യം എന്നത് നിര്‍ജ്ജലീകരണം സംഭവിക്കുമ്പോള്‍ ഗുരുതരമായ അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്.
ആരോഗ്യമുള്ള ഒരു വ്യക്തി ഒരു ദിവസം 8 ഗ്ലാസ്സ് വെള്ളമെങ്കിലും കുടിച്ചിരിക്കണം. അല്ലാത്ത പക്ഷം അവരില്‍ നിര്‍ജ്ജലീകരണം ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുമ്പോള്‍ അത് നിങ്ങളുടെ ആരോഗ്യത്തില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നു. അത് എന്തൊക്കെയെന്നും എന്താണ് ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ എന്നും നമുക്ക് നോക്കാവുന്നതാണ്. നിങ്ങളുടെ ശരീരം നിങ്ങള്‍ക്ക് നല്‍കിയേക്കാവുന്ന നിര്‍ജ്ജലീകരണത്തിന്റെ ചില സാധാരണ ലക്ഷണങ്ങളെക്കുറിച്ച് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്.

വര്‍ദ്ധിച്ച വിശപ്പ്
വിശപ്പ് വര്‍ദ്ധിക്കുന്നത് പലപ്പോഴും ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിച്ചാല്‍ നടക്കുന്ന കാര്യങ്ങളില്‍ ചിലതാണ്. പലപ്പോഴും ഇവരില്‍ പതിവിലും കൂടുതല്‍ വിശപ്പ് അനുഭവപ്പെടാവുന്നതാണ്. അത് മാത്രമല്ല ശരീരത്തില്‍ വെള്ളം നിലനിര്‍ത്തുന്നതിന സഹായിക്കുന്ന ഉപ്പും അന്നജവും കൂടുതല്‍ കഴിക്കുന്നത് വഴി പലപ്പോഴും വെള്ളം കുടിക്കുന്നതിനുള്ള ആഗ്രഹം വര്‍ദ്ധിക്കുന്നു. അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുകയാണ് ഈ സമയം ചെയ്യേണ്ട കാര്യം. അതിന് വേണ്ടി പോഷകപാനീയങ്ങളോ ജ്യൂസോ എന്തെങ്കിലും കഴിക്കാവുന്നതാണ്. ശരീരത്തില്‍ ജലാംശം വര്‍ദ്ധിപ്പിക്കുന്നതിന് ഇത് വഴി ശ്രമിക്കണം.
ക്ഷീണം
നിങ്ങളില്‍ നിര്‍ജ്ജലീകരണം സംഭവിക്കുന്ന അവസ്ഥയില്‍ പലപ്പോഴും ക്ഷീണം വര്‍ദ്ധിക്കുന്നു. ഇത് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ശരീരത്തില്‍ ഉണ്ടാക്കുന്നു. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ധാരാളം വെള്ളം കുടിക്കുക മാത്രമാണ് പ്രതിവിധി. കഫീന്‍ അടങ്ങിയ പാനീയങ്ങളും ഈ സമയം കുടിക്കാവുന്നതാണ്. ഇതെല്ലാം നിങ്ങളുടെ ശരീരത്തില്‍ ഊര്ജ്ജസ്വലത നിലനിര്‍ത്തുന്നതിനും അത് വഴി ദൈനംദിന ജോലികള്‍ ചെയ്യുന്നതിനുള്ള ഊര്‍ജ്ജം നല്‍കുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ ക്ഷീണത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കണം.
നിര്‍ജ്ജലീകരണത്തിന്റെ ലക്ഷണങ്ങള്‍
നിര്‍ജ്ജലീകരണം സംഭവിക്കുമ്പോള്‍ ശരീരം ചില ലക്ഷണങ്ങളെ പ്രകടമാക്കുന്നു. അതില്‍ ആദ്യത്തേത് നിര്‍ജ്ജലീകരണത്തിന്റെ ഫലമായി പലപ്പോഴു നിങ്ങളുടെ ശരീരം മെറ്റബോളിസത്തെ മന്ദഗതിയിലാക്കുന്നു എന്നതണ്. ജേണല്‍ ഓഫ് ക്ലിനിക്കല്‍ എന്‍ഡോക്രൈനോളജി ആന്‍ഡ് മെറ്റബോളിസത്തില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പ്രകാരം, ഏകദേശം 17 ഔണ്‍സ് വെള്ളം സ്ഥിരമായി കുടിക്കുന്നത് വഴി നിങ്ങളുടെ മെറ്റബോളിസം കൃത്യമാവുന്നു എന്നതാണ്. അത് മാത്രമല്ല വെള്ളം കുടിക്കുന്നത് നിങ്ങളുടെ ലോറി കത്തിച്ച് കളയുന്നതിനും സഹായിക്കുന്നു. അതോടൊപ്പം ശരീരഭാരം കുറക്കുന്നതിനും സാധിക്കുന്നു.
ദഹനപ്രശ്നങ്ങള്‍
നിങ്ങളില്‍ നിര്‍ജ്ജലീകരണമുണ്ടായാല്‍ ശരീരത്തില്‍ ആദ്യത്തെ ലക്ഷണമായി പ്രകടമാവുന്നത് പലപ്പോഴും ദഹനസംബന്ധമായ പ്രശ്നങ്ങളാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ എപ്രകാരമെന്ന് തിരിച്ചറിയാന്‍ സാധിക്കുന്നു. വയറ്റില്‍ നിന്ന് ഭക്ഷണം വന്‍കുടലിലേക്ക് ആഗിരണം ചയ്യുമ്പോള്‍ വെള്ളത്തെ കൂടുതലായി ആഗിരണം ചെയ്യുന്നു. എന്നാല്‍ വെള്ളത്തിന്റെ അളവില്‍ കുറവ് വരുന്നതോടെ പലപ്പോഴും അത് മലബന്ധത്തിലേക്കോ മറ്റ് പ്രശ്നങ്ങളിലേക്കോ നിങ്ങളെ എത്തിക്കുന്നു.
തലവേദന
ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിച്ച് കഴിഞ്ഞാല്‍ പലപ്പോഴും തലവേദന മാറാതെ നില്ക്കുന്നു. കൂടാതെ അതിനൊപ്പം ക്ഷീണം, തലകറക്കം, മറ്റ് ചില പ്രശ്നങ്ങള്‍ എന്നിവയുണ്ടാവുന്നു. പലപ്പോഴും ദാഹം അതികഠിനമായി അനുഭവപ്പെടുന്നു. ഇതെല്ലാം നിര്‍ജ്ജലീകരണത്തിന്റെ ലക്ഷണങ്ങളില്‍ മികച്ചതാണ്. കൂടാതെ തലവേദനയെ ഒഴിവാക്കുന്നതിന് വേണ്ടി വിശ്രമിക്കുകയും ആവശ്യത്തിന് വെള്ളം കുടിക്കുകയും ചെയ്യുന്നതിന് ശ്രദ്ധിക്കണം. അമിതമായ പ്രശ്നങ്ങള്‍ അലട്ടുന്നുവെങ്കില്‍ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
