Latest Updates
-
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും -
സമ്പൂര്‍ണ വാരഫലം: മാര്‍ച്ച് 9- 15 വരെ അശ്വതി - രേവതി നക്ഷത്രഫലം: നേടുന്നവരും നഷ്ടപ്പെടുന്നവരും ഇവരാണ് -
മാര്‍ച്ചില്‍ സൂര്യന് മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്‍ക്ക് സുവര്‍ണകാലം -
വനിതാദിനം 2026: എത്രയൊക്കെ നിസ്സാരമെന്ന് കരുതുന്നോ അത്രയും കഠിനം ഈ വേദനകള്‍, 30-ന് ശേഷം ശ്രദ്ധിക്കണം
പ്രമേഹം കൂടെയുണ്ടോ? എന്നാല്‍ ഫലപ്രദമായി കുറയ്ക്കാന്‍ ബ്രേക്ക്ഫാസ്റ്റ് സമയം തിരുത്തണം
പ്രമേഹം ഇന്നത്തെ കാലത്ത് ജീവിത ശൈലിയില്‍ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒരു രോഗാവസ്ഥയാണ്. മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണശീലവും ആരോഗ്യശീലങ്ങളും എല്ലാം നിങ്ങളില്‍ ജീവിത ശൈലി രോഗമായ പ്രമേഹത്തെ വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും വിദഗ്ധരുടെ അഭിപ്രയത്തില്‍ ദിവസം മുഴുവന്‍ കഴിക്കുന്ന ഭക്ഷണം പോലും പ്രമേഹത്തില്‍ ഏറ്റക്കുറച്ചിലുണ്ടാക്കുന്നു എന്നതാണ്. അതുകൊണ്ട് തന്നെ രാവിലെ നാം കഴിക്കുന്ന ഭക്ഷണം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും രാവിലത്തെ ഭക്ഷണം പലരും ഒഴിവാക്കുന്നു. അതൊരിക്കലും ഒരു തരത്തിലും ആരോഗ്യകരമല്ലെന്നതാണ് ആദ്യം മനസ്സിലാക്കേണ്ടത്.
നിങ്ങള്‍ക്ക് പ്രമേഹ രോഗമുണ്ടെങ്കില്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങളുണ്ട്. അതുപോലെ തന്നെ ഭക്ഷണം കഴിക്കേണ്ട സമയവും വളരെ പ്രധാനപ്പെട്ടതാണ്. അത് മാത്രമല്ല കഴിക്കുന്ന ഭക്ഷണം പ്രത്യേകിച്ച് ബ്രേക്ക്ഫാസ്റ്റ് എ്‌പ്പോഴും പോഷകസമൃദ്ധമാണ് എന്നതും അറിഞ്ഞിരിക്കണം. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് വേണം ഭക്ഷണം കഴിക്കുന്നതിന്. ശരിയായ രീതിയില്‍ ഏത് സമയത്താണ് പ്രമേഹ രോഗികള്‍ ബ്രേക്ക്ഫാസ്റ്റ് കഴിക്കേണ്ടത് എന്നതിനെക്കുറിച്ച് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ പറയുന്നു.

എന്തുകൊണ്ട് പ്രഭാത ഭക്ഷണം
എപ്പോഴും പലരും തിരക്കില്‍ ഒഴിവാക്കി വിടുന്ന ഒന്നാണ് പ്രഭാത ഭക്ഷണം. എന്നാല്‍ ഒരു കാരണവശാലും ഇത് ഒഴിവാക്കരുത് എന്നതാണ് ആദ്യത്തെ കാര്യം. മാത്രമല്ല കഴിക്കുന്ന ഭക്ഷണം എപ്പോഴും പോഷകസമൃദ്ധയമായിരിക്കുകയും വേണം. .ഇത്തരം കാര്യങ്ങളെ കൃത്യമായി ഓര്‍ത്തെ വെച്ചാല്‍ അത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. രാവിലെ ഉണര്‍ന്നതിന് ശേഷം ചായയും കാപ്പിയും കുടിക്കുന്ന ശീലമുള്ള വ്യക്തിയെങ്കില്‍ ഇവര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. എന്ത് തന്നെയായാലും നമ്മുടെ വ്യക്തിഗത ആവശ്യങ്ങളെ മികച്ചതാക്കുന്നതിന് വേണ്ടിയാണ് എപ്പോഴും ഭക്ഷണം കഴിക്കേണ്ടത്. അതുകൊണ്ട് തന്നെ അതില്‍ ആരോഗ്യത്തേയും വളരെയധികം ശ്രദ്ധിക്കണം.
ബ്രേക്ക്ഫാസ്റ്റിന്റെ ഗുണങ്ങള്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും ബ്രേക്ക്ഫാസ്റ്റ് എന്നത് ഒരിക്കലും ഒഴിവാക്കാന്‍ സാധിക്കാത്ത ഒന്നാണ്. ഒരു തരത്തിലും നിങ്ങള്‍ ഇതിനെ അവഗണിക്കരുത്. പ്രഭാത ഭക്ഷണം പലപ്പോഴും നിങ്ങളില്‍ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും ശാരീരിക മാനസികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും വളരെയധികം സഹായിക്കുന്നതാണ്. പ്രത്യേകിച്ച് പ്രമേഹ രോഗികളില്‍ രോഗപ്രതിരോധ ശേഷി കുറവായതിനാല്‍ അതിനെ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നതായിരിക്കണം ബ്രേക്ക്ഫാസ്റ്റ്. പതിവായി നിങ്ങള്‍ ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്ന വ്യക്തിയെങ്കില്‍ ഇവരില്‍ ടൈപ്പ് 2 പ്രമേഹം വരുന്നതിനുള്ള സാധ്യത വളരെ കുറവായിരിക്കും എന്നാണ് പല പഠനങ്ങള്‍ സൂചിപ്പിക്കുന്നതും.
ഗുണങ്ങള്‍ ധാരാളം
സ്ഥിരമായി ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്ന വ്യക്തിയെങ്കില്‍ ഇവരില്‍ ദിവസം മുഴുവന്‍ ഗ്ലൂക്കോസിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനെ നിയന്ത്രിക്കാന്‍ സാധിക്കുന്നു. കൂടാതെ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിനും ഇത് വഴി സാധിക്കും. കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയതാണെങ്കില്‍ കൂടി അത് ശരീരത്തിന് ആവശ്യത്തിന് ഊര്‍ജ്ജം നല്‍കുകയും ചെയ്യുന്നു. അത് മാത്രമല്ല അമിതവിശപ്പിനെ നിയന്ത്രിക്കുന്നതിനും വയറ് നിറഞ്ഞതായി തോന്നുകയും ചെയ്യും.
ആരോഗ്യകരമായ പ്രഭാത ഭക്ഷണം
പ്രമേഹ രോഗിയായ ഒരു വ്യക്തിക്ക് ആരോഗ്യകരമായ പ്രഭാത ഭക്ഷണം എന്താണെന്ന് ആദ്യം തിരിച്ചറിയേണ്ടതാണ്. പലപ്പോഴും ആരോഗ്യകരമെന്ന് കരുതി പലരും പഴങ്ങള്‍, മുട്ട, ജ്യൂസ് എന്നിവ മാത്രമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നു. എന്നാല്‍ ഇവയോടൊപ്പം തന്നെ നാരുകള്‍ അടങ്ങിയ ഭക്ഷണവും ഇതിലുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഇത് നിങ്ങളുടെ വയറ് നിറയ്ക്കുകയും കുടലിന്റെ ആരോഗ്യത്തെ സഹായിക്കുന്നതോ പോലെ തന്നെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ നിയന്ത്രിക്കുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പ്രമേഹത്തെ കൈകാര്യം ചെയ്യാവുന്നതാണ്. പലപ്പോഴും ഭക്ഷണം കഴിക്കുമ്പോള്‍ നിങ്ങള്‍ പകുതിയിലധികം പച്ചക്കഴികളും കാല്‍ഭാഗം പ്രോട്ടീനും അല്‍പം കാര്‍ബോഹൈഡ്രേറ്റും ഭക്ഷണത്തിലുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
മികച്ച സമയം
പ്രമേഹ രോഗിയായ ഒരു വ്യക്തിക്ക് എപ്പോഴാണ് പ്രഭാത ഭക്ഷണം കഴിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും ഉയര്‍ന്ന അളവില്‍ പ്രമേഹമുള്ള ഒരു വ്യക്തിക്ക് വിശക്കുമ്പോള്‍ ഭക്ഷണം കഴിക്കുക എന്നതാണ് പ്രധാന കാര്യം. അത് അധികം വൈകാതെ കഴിക്കാന്‍ എപ്പോഴും ശ്രദ്ധിക്കണം. കാരണം കഴിക്കുന്ന ഭക്ഷണത്തിന്റെ സമയം എപ്പോഴും നമ്മളെ ആശ്രയിച്ചിരിക്കുന്നു. അത് മാത്രമല്ല ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരുന്ന ഒരു വ്യക്തിയെങ്കില്‍ രാവിലെ 8 മണിക്ക് മുന്‍പായി പ്രഭാതഭക്ഷണം കഴിച്ചിരിക്കണം. പലപ്പോഴും ഇത് ഒരു വ്യക്തിയുടെ വിവേചനാധികാരത്തിന്റെ കൂടി സമയമാണ്. അതുകൊണ്ട് തന്നെ വിശക്കുമ്പോള്‍ കഴിക്കുക എന്നതാണ് പ്രധാന കാര്യം. ഇത് വഴി നിങ്ങള്‍ക്ക് പ്രമേഹത്തെ കൈകാര്യം ചെയ്യാം.
പ്രമേഹം പരിശോധിക്കേണ്ടത്
അതോടൊപ്പം തന്നെ പ്രമേഹം ഇടക്കിടെ പരിശോധിക്കുന്നതും നല്ലതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. നിങ്ങളുടെ ഭക്ഷണരീതി ആരോഗ്യത്തെ പിന്തുണയ്ക്കുന്നുണ്ടോ എന്നത് തിരിച്ചറിയേണ്ടതാണ്. അത് തന്നെയാണ് ആദ്യം ശ്രദ്ധിക്കേണ്ടതും. എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ അത് ഭക്ഷണത്തില്‍ കൊണ്ട് വരുന്നതിന് ഇത് വഴി സാധിക്കുന്നു. പലപ്പോഴും നിങ്ങളുടെ ഭക്ഷണക്രമത്തിലോ വ്യായാമ വ്യായാമത്തിലോ മരുന്നുകളിലോ പോലും മാറ്റങ്ങള്‍ വരുത്തേണ്ട അവസ്ഥ പലരിലും ഉണ്ടായേക്കാം. അതുകൊണ്ട് തന്നെ ഇതിനെ കൃത്യമായി നിരീക്ഷിക്കാം. ഭക്ഷണശേഷം അല്‍പ സമയം നടക്കുന്നതും നല്ലതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











