Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
നെയ്യില്‍ രണ്ടല്ലി വെളുത്തുള്ളി വറുത്ത് കഴിച്ചാല്‍ ആരോഗ്യ ഗുണങ്ങള്‍ അനവധി
നെയ്യ് കഴിച്ചാലും വെളുത്തുള്ളി കഴിച്ചാലും ആരോഗ്യത്തിന് ഒട്ടനവധി ഗുണങ്ങള്‍ ലഭിക്കും. എന്നാല്‍, നെയ്യും വെളുത്തുളളിയും ഒരുമിച്ച് കഴിച്ചാല്‍ ഗുണങ്ങള്‍ അനവധിയാണ്. പ്രത്യേകിച്ച്, നെയ്യില്‍ വെളുത്തുള്ളി വറുത്ത് കഴിക്കുന്നത് ആരോഗ്യ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. വെറുതേ കഴിക്കുന്നതും, ചോറില്‍ ചേര്‍ത്ത് കഴിക്കുന്നതും, അതുപോലെ, മറ്റു ആഹാരങ്ങളില്‍ ചേര്‍ത്ത് കഴിക്കുന്നതും നല്ലതാണ്. നെയ്യില്‍ വെളുത്തുള്ളി വറുത്ത് കഴിച്ചാല്‍ എന്തെല്ലാം ഗുണങ്ങളാണ് ലഭിക്കുക എന്ന് നോക്കാം.

ശരീരഭാരം നിയന്ത്രിക്കാന്‍
വെളുത്തുള്ളിയില്‍ ധാരാളം ആന്റിഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്നു. കൂടാതെ, ഒമേഗ-3 ഫാറ്റി ആസിഡും അടങ്ങിയിരിക്കുന്നു. അതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് വെളുത്തുള്ളി നെയ്യില്‍ പൊരിച്ച് കഴിക്കാവുന്നതാണ്. നെയ്യില്‍ നാരുകളും, ഹെല്‍ത്തി ഫാറ്റും അടങ്ങിയിരിക്കുന്നു. ഇവ വിശപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. വിശപ്പ് കുറയുന്നതിലൂടെ ശരീരഭാരം നിയന്ത്രിക്കാനും സാധിക്കും.
ഹൃദയാരോഗ്യം
നെയ്യില്‍ വെളുത്തുള്ളി പൊരിച്ച് കഴിക്കുന്നതിലൂടെ വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. ഇത് ശരീരത്തിലേയ്ക്ക് അമിതമായി കൊഴുപ്പ് എത്തുന്നത് തടയുന്നു. കൂടാതെ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും, സ്ട്രെസ്സ് കുറയ്ക്കാനും വെളുത്തുള്ളി സഹായിക്കുന്നു. അതിനാല്‍, ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സാധിക്കുന്നതാണ്.
ദഹന പ്രശ്നങ്ങള്‍
ദഹന പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നത്, പ്രമേഹം വര്‍ദ്ധിക്കുന്നതിന് കാരണമാണ്. ചര്‍മ്മ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമാണ്.അതുപോലെ, ശരീരത്തിലേയ്ക്ക് അമിതമായി കൊഴുപ്പ് എത്തുന്നതിനും കാരണമാകുന്നു. അതിനാല്‍, ദഹന പ്രശ്നങ്ങള്‍ കുറയ്ക്കേണ്ടത് അനിവാര്യമാണ്. ഇതിനായി വെളുത്തുള്ളിയും നെയ്യും കഴിക്കുന്നത് വളരെ നല്ലതായിരിക്കും. വെളുത്തുള്ളിയിലും നെയ്യിലും നാരുകള്‍ അടങ്ങിയിരിക്കുന്നിതിനാല്‍ ദഹനം വേഗത്തില്‍ നടക്കാന്‍ ഇവ സഹായിക്കുന്നു. വയര്‍ ചീര്‍ക്കല്‍, അസിഡിറ്റി എന്നീ പ്രശ്നങ്ങളില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു.

രോഗപ്രതിരോധശേഷി
നെയ്യിലും വെളുത്തുള്ളിയിലും ആന്റിഫംഗല്‍, ആന്റിഇന്‍ഫ്ലമേറ്ററി ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. കൂടാതെ, ആന്റിഓക്സിഡന്റ്സും നെയ്യിലും വെളുത്തുള്ളിയും അടങ്ങിയിരിക്കുന്നു. അതിനാല്‍, രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഈ ചേരുവകള്‍ സഹായിക്കുന്നതാണ്. പ്രത്യേകിച്ച്, നെയ്യില്‍ വെളുത്തുള്ളി വറുത്ത് കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്താന്‍ വളരെയധികം സഹായിക്കും.
ശ്വാസകോശാരോഗ്യം
ശ്വാസകോശത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ നെയ്യില്‍ വെളുത്തുള്ളി പൊരിച്ച് കഴിക്കുന്നത് വളരെ നല്ലതാണ്. ആസ്മ പോലെയുള്ള അസുഖങ്ങളുടെ ലക്ഷണങ്ങള്‍ കുറയ്ക്കാനും, അലര്‍ജി പ്രശ്നങ്ങള്‍ നിയന്ത്രിക്കാനും, രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഇവ സഹായിക്കുന്നു. അതിനാല്‍, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ നിയന്ത്രിക്കാനും സാധിക്കുന്നതാണ്.
കഴിക്കേണ്ട വിധം
ഒരു ടീസ്പൂണ്‍ നെയ്യില്‍ രണ്ടല്ലി വെളുത്തുള്ളി വറുത്തെടുക്കുക. വെളുത്തുള്ളി അമിതമായി കരിഞ്ഞ് പോകാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത് വെറുതേ കഴിക്കുന്നത് നല്ലതാണ്. വെറുതേ കഴിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ക്ക് ചോറില്‍ ഇവ മിക്സ് ചെയ്ത് പുരട്ടി കഴിക്കാവുന്നതാണ്. അതുമല്ലെങ്കില്‍ സൂപ്പില്‍ ചേര്‍ത്ത് കഴിക്കുന്നതും നല്ലതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
