Latest Updates
-
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ജൂലൈ 13-ലെ അപൂർവ്വ രവിയോഗം: കരിയറിലും സാമ്പത്തിക നേട്ടത്തിനും ഈ സമയം മറക്കരുത്, അറിയാം ശുഭമുഹൂർത്തം! -
ജൂലൈ 13 തിങ്കളാഴ്ച: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
തിങ്കളാഴ്ചത്തെ നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം ഇന്നത്തെ ഗ്രഹനില -
ബോളിവുഡിലെ ഓസെംപിക് തരംഗം; വണ്ണം കുറയ്ക്കാൻ മരുന്ന് തേടുമ്പോൾ ഈ അപകടങ്ങൾ അറിയാതെ പോകരുത് -
മഴക്കാലത്തെ ഫംഗസ് ബാധ പേടിപ്പെടുത്തുന്നുണ്ടോ? ചർമ്മത്തെ സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഉറക്കക്കുറവ് പതിവാണോ? നല്ല ഉറക്കത്തിന് 10-3-2-1-0 നിയമം പിന്തുടരൂ
ഒരു വ്യക്തിയില്‍ ആരോഗ്യം നിലനില്ക്കണമെങ്കില് ആ വ്യക്തിയ്ക്ക് നല്ല ഉറക്കം അനിവാര്യമാണ്. ഉറക്കകുറവ് പതിവാകുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ശരീരത്തില്‍ വീക്കം ഉണ്ടാകാനും, സ്ട്രെസ്സ് വര്‍ദ്ധിക്കാനും, മാനസികാരോഗ്യം അവതാളത്തിലാകാനും, ചര്‍മ്മ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാനും, ഹൃദ്രോഗ സാധ്യത വര്‍ദ്ധിക്കാന്‍ വരെ ഉറക്കക്കുറവ് കാരണമാകും.

നല്ല ഉറക്കത്തിന് ഓരോ വ്യക്തിയും പാലിക്കേണ്ട ഒരു നിയമമുണ്ട്. ശാസ്ത്രീയമായി തെളിയക്കപ്പെട്ട ഈ നിയമമാണ് 10-3-2-1-0. ഇത് എന്താണെന്നും, ഇതിന്റെ ഗുണങ്ങള്‍ എന്തെല്ലാമെന്നും നോക്കാം.
10-3-2-1-0
ഏതൊരു വ്യക്തിയും ഉറങ്ങാന്‍ പോകുന്നതിന് മുന്‍പ് പാലിച്ചിരിക്കേണ്ട ചില രീതികളെയാണ് 10-3-2-1-0 എന്ന സംഖ്യകള്‍ കൊണ്ട് സൂചിപ്പിച്ചിരിക്കുന്നത്. ഇതിലെ ഓരോ സംഖ്യകളും ഓരോ മണിക്കൂറുകളെയാണ് സൂചിപ്പിക്കുന്നത്. ഉറങ്ങുന്നതിന് ഓരോ മണിക്കൂര്‍ മുന്‍പ് നിങ്ങള്‍ പാലിച്ചിരിക്കേണ്ട ചില കാര്യങ്ങളെ ലളിതമായി സൂചിപ്പിക്കുന്നതാണ് ഈ സംഖ്യകള്‍.
10
10-3-2-1-0 നിയമത്തിലെ പത്ത് സൂചിപ്പിക്കുന്നത്, ഉറങ്ങാന്‍ കിടക്കുന്നതിന് 10 മണിക്കൂര്‍ മുന്‍പ് നിങ്ങള്‍ ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങളെ കുറിച്ചാണ്. ഉറങ്ങാന്‍ കിടക്കുന്നതിന് 10 മണിക്കൂര്‍ മുന്‍പ് കഫേയ്ന് അടങ്ങിയ ആഹാരങ്ങള്‍ ഒഴിവാക്കണം എന്നാണ് പറയുന്നത്. കഫേയ്ന് അടങ്ങിയ ചോക്ലേറ്റ്, ചായ, കാപ്പി എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കുക. കാരണം, കഫേയ്ന് അടങ്ങി. ആഹാരം കഴിച്ചുകഴിഞ്ഞ് ഏകദേശം 30 അല്ലെങ്കില്‍ 60 മിനിറ്റിന് ശേഷമാണ് ഇവ രക്തത്തിലേയ്ക്ക് എത്തുന്നത്. കൂടാതെ, 3 മണിക്കൂര്‍ മുതല്‍ 5 മണിക്കൂര്‍വരെ ഇതിന്റെ പ്രവര്‍ത്തനം നമ്മുടെ ശരീരത്തില്‍ പ്രകടമാകും. ഇത് ഉറക്കത്തെ തടസ്സപ്പെടുത്തുകയും അമിതമായിട്ടുള്ള ഉത്കണ്ഠ പോലെയുള്ള മാനസിക പ്രശ്നങ്ങളിലേയ്ക്ക് നയിക്കുകയും ചെയ്യും. അതിനാല്‍, ഉറങ്ങുന്നതിന് 10 മണിക്കൂര്‍ മുന്‍പ് കഫേയ്ന് അടങ്ങിയ ആഹാരങ്ങള്‍ ഒഴിവാക്കേണ്ടത് അനിവാര്യമാണ്.
3
ഉറങ്ങുന്നതിന് 3 മണിക്കൂര്‍ മുന്‍പ് ആഹാരം കഴിക്കണമെന്നാണ് പറയുന്നത്. എന്നാല്‍ മാത്രമാണ് ദഹനം കൃത്യമായി നടക്കുക.ശരീരത്തിന് വേണ്ട പോഷകങ്ങള്‍ ലഭിക്കാനും ഈ ശീലം നസഹായിക്കുന്നതാണ്. കൂടാതെ, നല്ല ഉറക്കത്തിനും സഹായിക്കുന്നു. ഉറങ്ങുന്നതിന് തൊട്ട് മുന്‍പ് ആഹാരം കഴിക്കുന്നത് ദഹന പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമാവുകയും, ഇത് ഉറക്ക തടസ്സം ഉണ്ടാകുന്നതിലേയ്ക്ക് നയിക്കുകയും ചെയ്യുന്നു.
2
ഉറങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പെങ്കിലും എല്ലാ ജോലികളും അവസാനിപ്പിക്കണം എന്നാണ് പറയുന്നത്. ചിലര്‍ രാത്രി കിടക്കുന്നതിന് തൊട്ടു മുന്‍പ് വരെ ഓഫീസ് ജോലി ചെയ്യുന്നത്. കാണാം. ഇത് തലച്ചോറിന് വിശ്രമം നല്‍കുന്നില്ല. കൂടാതെ, ബ്ലൂ സീക്രീന് ലൈറ്റ് കണ്ണില്‍ ദീര്‍ഘനേരം തട്ടുന്നതും നല്ലതല്ല. അതിനാല്‍, ഉറങ്ങുന്നതിന് 2 മണിക്കൂര്‍ മുന്‍പ് ജോലികള്‍ അവസാനിപ്പിക്കാന്‍ ശ്രദ്ധിക്കുക.
1
എല്ലാവരും ഫോണ്‍ നോക്കി കിടക്കുന്നവരായിരിക്കും. എന്നാല്‍, രാത്രി കിടക്കുന്നതിന് ഒരു ണണിക്കൂര്‍ മുന്‍പ് സ്ക്രീന്‍ ടൈം നിര്‍ത്തണം എന്നാണ് പറയുന്നത്. കണ്ണുകളിലേയ്ക്ക് അമിതമായി ബ്ലൂ ലൈറ്റ് അടിക്കുന്നത് ഉറക്കത്തെ തടസ്സപ്പെടുത്തും. അമിതമായിട്ടുള്ള ഉത്കണ്ഠ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിനും കാരണമാണ്.
0
പലരും അലാറം വെച്ചിട്ടായിരിക്കും കിടക്കുക. അതില്‍ തന്നെ സ്നൂസ് ബട്ടണ്‍ ഓണ്‍ ആക്കി വെക്കുന്നവരും കുറവല്ല. സത്യത്തില്‍ ഇത് നിങ്ങളുടെ ഉറക്കത്തെ ഇല്ലാതാക്കുന്നതാണ്. ഇടയ്ക്ക് എഴുന്നേറ്റ് അലാറം ഓഫ് ചെയ്യണം. അതിനാല്‍, നിങ്ങളുടെ അടുത്ത് നിന്നും അലാറം നീക്കി വെച്ച് ഉറങ്ങാന്‍ ശ്രദ്ധിക്കുക. ശബ്ദങ്ങളൊന്നും കേള്‍ക്കാത്ത വിധത്തില്‍, ഉറക്കത്തെ ശല്യം ചെയ്യാത്ത വിധത്തില്‍ കിടക്കാന്‍ ശ്രദ്ധിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications