Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
ആന്റിബയോട്ടിക്ക് കഴിച്ചാല് ഈ ലക്ഷണങ്ങള് തോന്നാറുണ്ടോ, പാര്ശ്വഫലങ്ങള് ഗുരുതരമാകാം
ചെറിയ അസുഖങ്ങള്ക്ക് വരെ ആന്റിബയോട്ടിക്കുകള് കഴിക്കുന്ന ശീലം ചിലര്ക്കുണ്ട്. ആന്റിബയോട്ടിക് കഴിച്ചെങ്കിലേ വേഗത്തില് രോഗം മാറു എന്ന മിഥ്യാധാരണയാണ് കാരണം. ചില രോഗങ്ങള് ചികിത്സിക്കാന് ആന്റിബയോട്ടിക് നിര്ബന്ധമാണ്. പക്ഷേ അത് ഡോക്ടര്മാര് നിര്ദ്ദേശിക്കുന്നതിന് അനുസരിച്ചാകണം. കേന്ദ്ര ആരോഗ്യമന്ത്രാലം പുറത്തിറക്കിയിരിക്കുന്ന ഒരു മുന്നറിയിപ്പ് രോഗം മാറാന് ആന്റിബയോട്ടിക്കുകളെ അമിതമായി ആശ്രയിക്കുന്നവരെ ഞെട്ടിക്കുന്നതാണ്. വളരെ സാധാരണമായി ആളുകള് കഴിക്കുന്ന ടെട്രാസൈക്ലിന് എന്ന ആന്റിബയോട്ടിക് ഗുരുതരമായ പാര്ശ്വഫലങ്ങള് ഉണ്ടാക്കുമെന്നാണ് ഡോക്ടര്മാര്ക്കും രോഗികള്ക്കും ഇന്ത്യന് ഫാര്മകോപോയിയ കമ്മീഷന് (IPC)

ടെട്രാസൈക്ലിന്
ടൈഫസ്, വിട്ടുമാറാത്ത പനി, ശ്വാസകോശ അണുബാധ, കോളറ, മലേറിയ തുടങ്ങിയ രോഗങ്ങളുടെ ചികിത്സയ്ക്ക് വളരെ സാധാരണമായി ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കാണ് ടെട്രാസൈക്ലിന്. എന്നാല് ഈ മരുന്ന് അനാവശ്യമായി കഴിക്കരുതെന്നും ഡോക്ടര്മാരുടെ നിര്ദ്ദേശമില്ലാതെ ഒരിക്കലും കഴിക്കരുതെന്നുമാണ് ഇപ്പോള് പുറത്തുവന്നിരിക്കുന്ന മുന്നറിയിപ്പ് വ്യക്തമാക്കുന്നത്. ഈ മരുന്ന് ചര്മ്മത്തില് ഗുരുതരമായ പാര്ശ്വഫലങ്ങള് ഉണ്ടാക്കുമെന്നും ഇത് ചികിത്സിക്കാതിരുന്നാല് ജീവന് തന്നെ അപകടമുണ്ടാകുമെന്നുമാണ് മുന്നറിയിപ്പില് പറയുന്നത്.
മരുന്നിന്റെ പാര്ശ്വഫലങ്ങളുടെ വിലയിരുത്തിലിലാണ് ഗുരുതരമായ പാര്ശ്വഫലങ്ങള് ഇതുണ്ടാക്കുന്നുണ്ടെന്ന് തെളിഞ്ഞത്. ഡോക്ടര്മാരും രോഗികളും ഇക്കാര്യത്തില് വളരെയധികം ജാഗ്രത പാലിക്കണമെന്നും ടെട്രാസൈക്ലിന് ഉപയോഗത്തെ തുടര്ന്ന് പാര്ശ്വഫലങ്ങള് ശ്രദ്ധയില് പെട്ടാല് ഐപിസിയെ അറിയിക്കണമെന്നും സര്ക്കാര് വ്യക്തമാക്കിയിട്ടുണ്ട്.
മറ്റ് പാര്ശ്വഫലങ്ങള്
ന്യുമോണിയ ഉള്പ്പടെയുള്ള ബാക്ടീരിയ ഉണ്ടാക്കു്നന ശ്വാസകോശ അണുബാധകളുടെ ചികിത്സയില് വളരെ സാധാരണമായി ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കാണ് ടെട്രാസൈക്ലിന്. ബാക്ടീരിയ വളര്ച്ച ചെറുത്ത് രോഗം മൂര്ച്ഛിക്കാതിരിക്കാനാണ് ഈ മരുന്ന് ഉപയോഗിക്കുന്നത്. പക്ഷേ ഇതിന് ഗുരുതരമായ പാര്ശ്വഫലമുണ്ടെന്നുള്ളത് തള്ളിക്കളയാനാകില്ല.
ടെട്രാസൈക്ലിന് കഴിച്ചതിനെ തുടര്ന്ന് ഇനിപ്പറയുന്ന ലക്ഷണങ്ങള് ഉണ്ടാകുകയും അത് അസഹ്യമാകുകയും ചെയ്താല് ഉടനടി ഡോക്ടറെ കാണുക.
ഓക്കാനം
ഛര്ദ്ദി
വയറിളക്കം
യോനിയിലോ മലദ്വാരത്തിന് ചുറ്റുമോ ചൊറിച്ചില്
നാവില് പഴുപ്പ്
നാവില് കറുത്ത നിറമോ രോമവളര്ച്ചയോ
നാവില് പുണ്ണ്, അസ്വസ്ഥകള്
ചില ലക്ഷണങ്ങളെ വളരെ ഗുരുതരമായി കാണണം. താഴെ പറയുന്ന പ്രശ്നങ്ങള് അനുഭവപ്പെട്ടാല് ഉടനടി ഡോക്ടറെ കാണണം
തലവേദന
കാഴ്ച മങ്ങല്, രണ്ടായി കാണല്, കാഴ്ച നഷ്ടപ്പെടല്
ചര്മ്മം ചൊറിഞ്ഞുപൊട്ടല്, ചുവന്നുതടിക്കല്
മുഖം,തൊണ്ട, നാവ്, ചുണ്ട്, കണ്ണ് എന്നിവിടങ്ങളില് നീര്
ശ്വസിക്കാനും ഭക്ഷണം വിഴുങ്ങാനും ബുദ്ധിമുട്ട്
സന്ധികളില് മരവിപ്പ്, നീര്
അസാധാരണമായ രക്തസ്രാവം
നെഞ്ചുവേദന
വീണ്ടും പനി, തൊണ്ടവേദന, വിറയല്, മറ്റ് പനി ലക്ഷണങ്ങള്
മരുന്ന് കഴിക്കുമ്പോഴോ രണ്ടോ അതിലധികമോ മാസത്തിന് ശേഷമോ മലത്തില് രക്തം, വയറിളക്കം, വയറുവേദന, പനി
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള് ചെയ്യുന്നതിന് മുന്പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
