Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
വേനല്‍കാലത്ത് കരിക്കിന് വെള്ളം കുടിച്ചാലുള്ള ഗുണങ്ങള്‍ ഇതാണ്
കരിക്കിന് വെള്ളം കുടിക്കുന്നത് ശരീരത്തിനും, ആരോഗ്യത്തിനും വളരെ നല്ലതാണ്. അനവധി പോഷകങ്ങളാല്‍ സമ്പുഷ്ടമാണ് കരിക്ക്. തണുപ്പോടുകൂടിയ കരിക്ക് ദിവസേന കുടിച്ചാല്‍ ശരീരത്തിന് ഉന്മേഷം ലഭിക്കുന്നതിന്റെ കൂടെ, പോഷകങ്ങളും ലഭിക്കുന്നു. വേനല്‍കാലത്ത് കരിക്കിന് വെള്ളം കുടിച്ചാല്‍ എന്തെല്ലാം ഗുണങ്ങളാണ് ലഭിക്കുക എന്ന് നോക്കാം.

ഇലക്ട്രോലൈറ്റുകള്‍
പൊട്ടാസ്യം സോഡിയം പോലെയുള്ള ഇലക്ട്രോലൈറ്റുകളാല്‍ സമ്പുഷ്ടമാണ് കരിക്കിന് വെള്ളം. ആരോഗ്യകരമായ ലെവലില്‍ രക്തസമ്മര്‍ദ്ദം നിലനിര്‍ത്താനും, എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്ന പൊട്ടാസ്യത്തിന്റെ മികച്ച ഉറവിടമാണ് ഇളനീര്. അതുപോലെ, ശരീരത്തിലെ ദ്രാവകങ്ങളുടെ അളവ് നിയന്ത്രിക്കാനും പേശികളുടെയും നാഡികളുടെയും ആരോഗ്യം നിലനിര്‍ത്താനും സഹായിക്കുന്ന സോഡിയം ഇളനീരില്‍ അടങ്ങിയിട്ടുണ്ട്.
ജലാംശം
വ്യായാമത്തിന് ശേഷമോ ചൂടുള്ള ദിവസങ്ങളിലോ ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും ഇലക്ട്രോലൈറ്റുകള്‍ നല്‍കാനും ഇളനീര് മികച്ചതാണ്. ഇളനീരില്‍ കലോറി കുറവാണ്. അതിനാൽ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഒരു നേരം കരിക്കിൻ വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കും. ദാഹവും തീർക്കും, ശരീരത്തിന് ഊർജവും നൽകുന്നതാണ്. അതിനാല്‍ ഇത് ആരോഗ്യകരമായ പാനീയമാണ്.
ദഹനത്തെ മെച്ചപ്പെടുത്തുന്നു
നാരുകള്‍ ധാരാളം അടങ്ങിയിരിക്കുന്നു. അതിനാല്‍, മലബന്ധം തടയാനും ദഹനവ്യവസ്ഥയുടെ ആരോഗ്യം നിലനിര്‍ത്താനും ഇളനീര് സഹായിക്കുന്നു. ഇളനീരിലെ ഇലക്ട്രോലൈറ്റുകളും പൊട്ടാസ്യവും വയര്‍ വീര്‍ക്കുന്നത് കുറയ്ക്കാന്‍ സഹായിക്കുന്നു.
രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു
രോഗപ്രതിരോധശേഷി കുറയ്ക്കുന്ന ഫ്രീ റാഡിക്കലുകളില്‍ നിന്നും ഓക്സിഡേറ്റീവ് സമ്മര്‍ദ്ദത്തില്‍ നിന്നും ശരീരത്തെ സംരക്ഷിക്കാന്‍ സഹായിക്കുന്ന ആന്റിഓക്സിഡന്റുകള്‍ ഇളനീരില്‍ അടങ്ങിയിട്ടുണ്ട്. സന്ധിവാതം പോലുള്ള രോഗങ്ങളുടെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ ഇളനീരിനുണ്ട്.
മറ്റ് ഗുണങ്ങള്‍
പതിവായി ഇളനീര് കുടിക്കുന്നത് രക്താതിമര്ദ്ദമുള്ളവരുടെ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു. ഇളനീരിലെ ആന്റിഓക്സിഡന്റുകളും ഇലക്ട്രോലൈറ്റുകളും ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും മുഖക്കുരു കുറയ്ക്കാനും എക്സിമയുടെ ലക്ഷണങ്ങള്‍ കുറയ്ക്കാനും സഹായിക്കുന്നു. ഇളനീരിലെ പൊട്ടാസ്യവും മഗ്നീഷ്യവും പേശിവേദനയും കോച്ചിപ്പിടുത്തവും കുറയ്ക്കാന്‍ സഹായിക്കുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കൂടുതല്‍ വെള്ളമുള്ളതും ദഹന പ്രശ്നങ്ങള്‍ കുറയ്ക്കുന്നതുമായ ഇളനീര് തിരഞ്ഞെടുക്കുക. ഇളനീര് പൊതുവെ സുരക്ഷിതമാണെങ്കിലും, അമിതമായി കുടിക്കുന്നത് ഇലക്ട്രോലൈറ്റുകളുടെ അളവില്‍ വ്യത്യാസം വരുത്തുകയോ ചില മരുന്നുകളുമായി പ്രതിപ്രവര്‍ത്തിക്കുകയോ ചെയ്യാം. ചില ആളുകള്‍ക്ക് തേങ്ങയോട് അലര്‍ജിയുണ്ടാകാം. എന്തെങ്കിലും അസ്വസ്ഥത അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ ഉപയോഗം നിര്‍ത്തി ഡോക്ടറെ സമീപിക്കുക. കരിക്കിൻ വെള്ളം അമിതമായി കുടിക്കുന്നത് ദോഷകരമാണ്. ചിലപ്പോൾ ദഹന പ്രശ്നങ്ങൾ വർദ്ധിക്കാൻ സാധ്യത. ഇലക്ട്രോലൈറ്റുകൾ ശോഷണം സംഭവിക്കാൻ സാധ്യത കൂടുതലാണ്. അതുപോലെ, വയറിളക്കം പോലെയുള്ള പ്രശ്നങ്ങളും ഇതുമൂലം ഉണ്ടായേക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
