Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
രോഗപ്രതിരോധ ശേഷി എന്നന്നേക്കുമായി നശിപ്പിക്കും സ്ഥിരം കഴിക്കും ഭക്ഷണങ്ങള്‍
ശരീരത്തിന്റെ ആരോഗ്യത്തിന് ഏറ്റവും അധികം ശ്രദ്ധിക്കേണ്ട ഒരു സമയമാണ് എന്നത് തന്നെയാണ് ഭക്ഷണത്തിന്റെ പ്രത്യേകത. പലപ്പോഴും മഴക്കാലത്താണ് ഭക്ഷണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. കാരണം ഈ സമയം രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഭക്ഷണങ്ങള്‍ സഹായകമാവുന്നു. എന്നാല്‍ ചില ഭക്ഷണങ്ങളിലൂടെ നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് പകരം മോശമാവുന്ന അവസ്ഥയും ഉണ്ടാവുന്നുണ്ട്.
ചായ, കാപ്പി, എന്നിവയെല്ലാം സ്ഥിരം കഴിക്കുന്നവര്‍ അല്‍പം ശ്രദ്ധിക്കണം. കാരണം ഈ പാനീയങ്ങള്‍ ഊര്‍ജ്ജം പകരുമെങ്കിലും അളവ് കൂടുതലാവുന്നത് അല്‍പം ശ്രദ്ധിച്ച് വേണം. ഇതില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവ് പലപ്പോഴും നമ്മുടെ ശരീരത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതാണ്. വെളുത്ത രക്താണുക്കള്‍ക്ക് മോശം ബാക്ടീരിയയെയോ വൈറസിനെയോ നശിപ്പിക്കാന്‍ കഴിയാത്തതിനാല്‍ പഞ്ചസാര രോഗപ്രതിരോധ ശേഷിയെ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുന്നത്.

പ്രതിരോധശേഷി നശിപ്പിക്കുന്ന ഭക്ഷണങ്ങള്‍
നമ്മുടെ പ്രതിരോധ ശേഷി നശിപ്പിക്കുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട്. അതില്‍ വരുന്നതാണ് പലപ്പോഴും പഞ്ചസാര പോലെ ഉള്ളവ. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും വേണ്ടി നമുക്ക് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ ഉണ്ട്. രോഗങ്ങളെ ചെറുക്കുന്നതിന് ആരോഗ്യകരമായ പ്രതിരോധ സംവിധാനം അനിവാര്യമാണ് എന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ ഇത്തരം ഭക്ഷണങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്നത് ശരീരത്തെ നിത്യരോഗിയാക്കും എന്നതാണ് സത്യം.
പഞ്ചസാര
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പ്രതിരോധ ശേഷി കുറക്കുന്ന പ്രധാന ഭക്ഷണങ്ങളില്‍ ഒന്നാണ് പഞ്ചസാര. പലപ്പോഴും അത് നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുകയും ശരീരത്തിന് രോഗാവസ്ഥകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് പലപ്പോഴും നമ്മുടെ രോഗപ്രതിരോധ ശേഷിയെ വര്‍ദ്ധിപ്പിക്കുകയല്ല കുറക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ പഞ്ചസാരയുടെ ഉപയോഗം അല്‍പം കുറക്കുന്നത് നല്ലതാണ്. ഇത് നിങ്ങളുട രോഗപ്രതിരോധ ശേഷിക്ക് വെല്ലുവിളി ഉയര്‍ത്തുന്നു.

സംസ്‌കരിച്ച ഭക്ഷണങ്ങള്‍
സംസ്‌കരിച്ച ഭക്ഷണങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തെ പ്രതിസന്ധിയില്‍ ആക്കുന്നു. കാരണം ഇതില്‍ അടങ്ങിയിട്ടുള്ള സോഡിയം ആരോഗ്യത്തെ നശിപ്പിക്കുന്നതോടൊപ്പം തന്നെ അനാരോഗ്യകരമായ കൊഴുപ്പും പ്രിസര്‍വ്വേറ്റീവുകളും ചേര്‍ക്കുന്നു. ഇതെല്ലാം നിങ്ങളുടെ രോഗപ്രതിരോധ ശേഷിക്ക് വെല്ലുവിളി ഉയര്‍ത്തുന്നതാണ. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം. ഇത്തരം ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാതാവുന്നതിന് വേണ്ടി സംസ്‌കരിച്ച ഭക്ഷണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്.
മദ്യം
മദ്യപിക്കുന്നത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതാണ്. അത് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതൊടൊപ്പം തന്നെ നിങ്ങളുടെ ആരോഗ്യത്തെ കൂടുതല്‍ പ്രതിസന്ധിയില്‍ ആക്കുന്നു. രോഗപ്രതിരോധ ശേഷി കുറക്കുന്ന അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമ്മള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറയുന്ന അവസ്ഥയില്‍ രോഗത്തിനെതിരേ പോരാടുന്നതിന് വേണ്ടി സാധിക്കാതെ വരുന്നു.

വറുത്ത ഭക്ഷണങ്ങള്‍
സ്ഥിരമായി ഫ്രൈഡ് ഫുഡ് കഴിക്കുന്നവരെങ്കില്‍ അത് നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നു. രോഗപ്രതിരോധ ശേഷിയെ കുറക്കുന്ന അവസ്ഥയിലേക്കാണ് ഇത് എത്തുന്നത്. പലപ്പോഴും ഓക്‌സിഡേറ്റീവ് സ്‌ട്രെസ്, വിട്ടുമാറാത്ത വീക്കം എന്നിവയ്ക്ക് ഇത് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം നിങ്ങളുടെ രോഗപ്രതിരോധ ശേഷിയെ ഇല്ലാതാക്കുന്നു. അതുകൊണ്ട് ശ്രദ്ധിക്കണം.
ട്രാന്‍സ് ഫാറ്റുകള്‍
ഫാസ്റ്റ് ഫുഡ്, ബേക്ക്ഡ് ഫുഡ് എന്നിവയില്‍ ട്രാന്‍സ് ഫാറ്റ് അടങ്ങിയിട്ടുണ്ട്, ഇത് രോഗപ്രതിരോധ ശേഷിയെ ദുര്‍ബലപ്പെടുത്തുന്നു. അതുകൊണ്ട് തന്നെ ഇത്തരം ഭക്ഷണങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. എല്ലാ അര്‍ത്ഥത്തിലും പ്രതിരോധ ശേഷിയെ കുറക്കുന്ന അവസ്ഥയിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. രോഗങ്ങള്‍ വിടാതെ പിന്തുടരുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. അതുകൊണ്ട് തന്നെ നിങ്ങളുടെ ആരോഗ്യം എന്നത് മഴക്കാലത്ത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ഉയര്‍ന്ന സോഡിയം അടങ്ങിയ ഭക്ഷണങ്ങള്‍
സോഡിയത്തിന്റെ അളവ് ഇത്തരത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അപകടകരമായ അളവില്‍ സോഡിയം വര്‍ദ്ധിച്ചാല്‍ അത് നിങ്ങളുടെ രക്തസമ്മര്‍ദ്ദത്തേയും പ്രശ്‌നത്തിലാക്കുന്നു. ഇത് രോഗപ്രതിരോധ സംവിധാനത്തെ കുറക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ നിങ്ങള്‍ മുന്നോട്ട് പോവുന്നത് അപകടകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്. എല്ലാ തരത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി രോഗാവസ്ഥയെ കൃത്യമായി തിരിച്ചറിയുകയാണ് ആദ്യം ചെയ്യേണ്ടത്.
റിഫൈന്‍ഡ് ധാന്യങ്ങള്‍
റിഫൈന്‍ഡ് ധാന്യങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. കാരണം ചില അവസ്ഥയില്‍ ഇത് രോഗപ്രതിരോധ സംവിധാനത്തെ പ്രശ്‌നത്തിലാക്കുന്നു. ഇവയില്‍ പോഷകങ്ങളും നാരുകളും കുറവാണ്. അതുകൊണ്ട് തന്നെ രോഗപ്രതിരോധ സംവിധാനത്തിന് പ്രശ്‌നം സൃഷ്ടിക്കുന്ന ഗട്ട് മൈക്രോബിയയിലെ അസന്തുലിതാവസ്ഥയിലേക്ക് ശരീരത്തെ എത്തിക്കുന്നു. ഇത്തരം കാര്യങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ് എന്ന് ആദ്യം മനസ്സിലാക്കേണ്ടതാണ്.

അമിതമായ കഫീന്‍
കഫീന്റെ ഉപയോഗം നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ പ്രതിസന്ധികള്‍ ഇല്ലാതാക്കുന്നതിന് വേണ്ടി കഫീന്റെ അളവ് കുറക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അതിനാല്‍ ഇത് രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുന്നു. ഇത്തരം കാര്യങ്ങള്‍ അല്‍പം കൂടുതല്‍ ഗൗരവത്തോടെ ശ്രദ്ധിക്കണം. എല്ലാ അവസ്ഥയിലും നിങ്ങളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ കഫീന്‍ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കുക.
ഫാസ്റ്റ് ഫുഡ്
ഫാസ്റ്റ് ഫുഡ് കഴിക്കുന്നവര്‍ നിങ്ങളുടെ ശരീരത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം വെല്ലുവിളികളാണ് ഇത് വഴി ഉണ്ടാവുന്നത്. പല ആരോഗ്യ പ്രശ്‌നങ്ങളിലേക്കും ഇത് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം. പരമാവധി ഇത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അപകടകരമായ അവസ്ഥയും രോഗപ്രതിരോധ ശേഷിയില്‍ പ്രശ്‌നങ്ങളും ഉണ്ടാവുന്നു. പരമാവധി ഫാസ്റ്റ് ഫുഡ് ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.
ഉയര്‍ന്ന കൊഴുപ്പുള്ള ഭക്ഷണങ്ങള്‍
ഉയര്‍ന്ന കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. പലപ്പോഴും പ്രതിരോധ ശേഷിയെ കുറക്കുന്നതിലേക്കാണ് ഇത്തരം ഭക്ഷണങ്ങള്‍ എത്തുന്നത്. അതുകൊണ്ട് തന്നെ ഗുരുതരമായ അവസ്ഥയില്‍ നിങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളാണ് അതുകൊണ്ട് തന്നെ ശ്രദ്ധിക്കേണ്ടത്. അല്ലാത്ത പക്ഷം അപകടകരമായ അവസ്ഥ നിങ്ങളില്‍ ഉണ്ടാവുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
